തര്‍ജ്ജനി

Ari Payasam

ചേരുവകള്‍

നീളമുള്ള പച്ചരി ‌ ഒരു കപ്പ്
ഇവാപ്പറേറ്റഡ് മില്‍ക്ക് ‌ 2 1/2 കപ്പ്
പഞ്ചസാര ‌ 1/2 കപ്പ്
ഏലക്കായ ചതച്ചത് ‌ ഒരു നുള്ള്
കുങ്കുമപ്പൂവ് ചതച്ചത് ‌ ഒരു നുള്ള്
കശുവണ്ടി+കിസ്‌മിസ് ‌ 1/2 കപ്പ് (നെയ്യില്‍ വറുത്തെടുത്തത്)
വെള്ളം ‌ 3 കപ്പ്

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍, 3 കപ്പ് വെള്ളത്തില്‍ കഴുകി വൃത്തിയാക്കിയ അരി 10 മിനിട്ടോളം തുറന്ന് വച്ച് വേവിക്കുക.
അതിലേക്ക് ഇവാപ്പറേറ്റഡ് മില്‍ക്ക് ഒഴിച്ച് ഇളക്കുക. അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. തീ കുറച്ച്, കരിയാതെയും കലങ്ങാതെയുമിരിക്കാനായി ചെറുതായി ഇളക്കിക്കൊണ്ടിരിക്കുക.
അതിലേക്ക് വറുത്തു വച്ച കശുവണ്ടിയും കിസ്‌മിസും ചേര്‍ക്കുക. ഒരു മണിക്കൂറോളം അത് കട്ടിയാകുന്നത് വരെ ഇളക്കുക.
ആവശ്യാനുസരണം കട്ടിയായി കഴിഞ്ഞാല്‍ അത് ഇറക്കി വച്ച് 10-15 മിനിട്ടോളം തണുക്കാന്‍ അനുവദിക്കുക.
അതിലേക്ക് കുങ്കുമപ്പൂവ് ചതച്ചത് വിതറി വിളമ്പുക.

രാജീവ് നമ്പൂതിരി, ഉം അല്‍ കുവൈന്‍.
തൃശൂര്‍ സ്വദേശി. കഴിഞ്ഞ 15 വര്‍ഷമായി യു.ഏ.ഈ യില്‍ ജോലി ചെയ്യുന്നു.