തര്‍ജ്ജനി

Vendakka Pachadi

ചേരുവകള്‍

പിഞ്ച്‌ വെണ്ടയ്ക്ക 250 ഗ്രാം ‌ പച്ചമുളക്‌ 3 എണ്ണം മഞ്ഞൾപ്പൊടി 1/2 ടീസ്പൂണ്‍ കറിവേപ്പില 1/2 തണ്ട്‌ കടുക്‌ 1/2 ടീസ്പൂണ്‍ തൈര്‌ അര ലിറ്റര്‍ വെളിച്ചെണ്ണ 2 ടീസ്പൂണ്‍ ഉപ്പ്‌ പാകത്തിന്‌

പാകം ചെയ്യുന്ന വിധം

വെണ്ടയ്ക്ക ചരിച്ച് നീളത്തില്‍ അരിഞ്ഞു വയ്ക്കുക. പച്ചമുളക് രണ്ടായി നീളത്തില്‍ കീറുക.

തൈര്‌ ചെറുതായൊന്ന് ഉടച്ചു വയ്ക്കുക. (കട്ടി പോകരുത്‌)

ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്‌ പൊട്ടിക്കുക.

കറിവേപ്പിലയും അരിഞ്ഞപച്ചമുളകും വെണ്ടയ്ക്കയും കൂടെ അതിലേക്കിട്ട്‌ വെണ്ടയ്ക്ക ഇളം ബ്രൌണ്‍ നിറമായി വാടുന്നതു വരെ വറക്കുക.

മഞ്ഞളും ഉപ്പും ചേര്‍ത്ത്‌ ഇളക്കുക. ഒരു മിനിട്ട്‌ കഴിഞ്ഞ്‌ അതിലേക്ക്‌തൈര്‌ ചേര്‍ക്കുക.

വെണ്ടയ്ക്കാ പച്ചടി റെഡി.

എം.ജി. രാജിലു

വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി. കഴിഞ്ഞ 32 വര്‍ഷമായി യു.എ.ഈയില്‍ ജോലി ചെയ്യുന്നു.