തര്‍ജ്ജനി

Vendakka Masala

ചേരുവകള്‍

വെണ്ടയ്ക്ക 1/2 കിലൊ
എണ്ണ 3ടേബിള്‍ സ്പൂണ്‍
സവാള 1 വലുത്
വെളുത്തുള്ളി 15അല്ലി
പച്ചമുളക് 1
ഇഞ്ചി ഒരു കഷ്ണം തക്കാളി 2 വലുത്
മല്ലിപ്പൊടി1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/2 റ്ടീസ്പൂണ്‍
മുളകു പൊടി 1റ്റീ സ്പൂണ്‍
ഗരം മസാല 11/2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിനു്
മല്ലി ഇല ആവശ്യത്തിനു്

പാകം ചെയ്യുന്ന വിധം

അഞ്ച് അല്ലി വെളുത്തുള്ളിയും പകുതി ഇഞ്ചിയും ചതച്ചു വയ്ക്കുക. ബാക്കി വെളുത്തുള്ളി അല്ലികളും പച്ചമുളകും നീളത്തില്‍ അരിയുക. സവാള, തക്കാളി, ഇഞ്ചിയുടെ

പകുതി ഇവ ചെറുതായി അരിയുക.

വെണ്ടയ്ക്ക കഴുകി തുടച്ച് 1 ഇഞ്ച്‌ വലിപ്പമുള്ള കഷ്ണങ്ങളാക്കുക. ഒരു പാത്രത്തില്‍ പകുതി എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന വെണ്ടയ്ക്ക കഷ്ണങ്ങള്‍

ഇട്ട് വഴറ്റുക. വെണ്ടയ്ക്ക വെന്തുകഴിയുമ്പോള്‍ അതിനെ ഒരു പാത്രത്തിലേക്കു മാറ്റുക.

ബാക്കി എണ്ണ പാത്രത്തില്‍ ഒഴിച്ചു് ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള‍, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലി ഇല എന്നിവ ഇട്ട് 2 മിനിട്ട് വഴറ്റി

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്തു വഴറ്റുക.

തക്കാളി കഷ്ണങ്ങളും, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നയി വഴറ്റുക. തക്കാളി നന്നായി വഴന്റ് എണ്ണ തെളിയുമ്പോള്‍

വെണ്ടയ്ക്ക ഉപ്പും ചേര്‍ത്തു 10 മിനിട്ട് വഴറ്റുക. അരപ്പ് വെണ്ടയ്ക്കായില്‍ പൊതിഞ്ഞിരിക്കുന്ന പരുവത്തില്‍ തീ അണയ്ക്കാം.

ശ്രീകല ബി