തര്‍ജ്ജനി

Cherupayar Curry

ചേരുവകള്‍

ചെറുപയര്‍ 11/2 കപ്പ്
എണ്ണ 2ടേബിള്‍സ്പൂണ്‍
സവാള 1
മല്ലിപ്പൊടി 2 റ്റീസ്പൂണ്‍
മുളകുപൊടി 2 റ്റീസ്പൂണ്‍
ജീരകപ്പൊടി 1/2 റ്റീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 റ്റീസ്പൂണ്‍
തക്കാളി 2
പുളി ചെറിയ നാരങ്ങ വലിപ്പത്തില്‍
ഉപ്പ് പാകത്തിനു്
മല്ലിയില ആവശ്യത്തിനു്

പാകം ചെയ്യുന്ന വിധം

ചെറുപയര്‍ ഉപ്പ് ചേര്‍ത്തു് മയത്തില്‍ വേവിച്ച് വയ്ക്കുക. സവാളയും, തക്കാളിയും ചെറുതായി അരിഞ്ഞു വയ്ക്കുക.

എണ്ണ ചൂടാവുമ്പോള്‍ അരിഞ്ഞ സവാള ഇട്ടു വഴറ്റുക. ഇതിലേക്ക് മസാലകള്‍ (മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ജീരകപ്പൊടി) കുറച്ചുവെള്ളത്തില്‍ കലക്കി ചേര്‍ത്ത് വഴറ്റുക. വെള്ളം വലിഞ്ഞു വരുമ്പോള്‍ തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക, എണ്ണ തെളിഞ്ഞു വരുമ്പോള്‍ പുളിപിഴിഞ്ഞതും ചേര്‍ത്ത് 2 മിനിട്ടു് വഴറ്റുക.

പിന്നീട് വെന്തപയറും ചേര്‍ത്താവശ്യത്തിനു വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് ചാറ് അയഞ്ഞ പരുവത്തില്‍ വാങ്ങുക.

ശ്രീകല ബി

Submitted by marvinsens (not verified) on Wed, 2008-10-22 12:50.

Thank you for yo receipie
very good