തര്‍ജ്ജനി

എല്‍. തോമസ് കുട്ടി

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

കവിത

പറക്ക

നേര്‍ത്ത്‌
സുതാര്യം
പേശിയുമസ്ഥിയും
തുടിപ്പുകള്‍മാത്രം
ചെറുക്കും
വീണ്ടും
വഴുതി;
ഇടറി

ഒരുനാള്‍
മുതിരും
മുറ്റും

പറന്നുയര്‍ന്ന്‌
പടവുകളേറി
കളവുപോകും
ഇളമ;
ഇളപോല്‍
നിജം.
തോടുടഞ്ഞ്‌
പപ്പുംപൂടയും
വിരിഞ്ഞ്‌
അവന്‍/അവള്‍/അത്‌
ആവാതിരിക്കാനാവുമോ?

Subscribe Tharjani |
Submitted by grkaviyoor (not verified) on Wed, 2011-03-09 09:56.

ആര്‍ക്കും പിടി കൊടുക്കാതെ

വരികള്‍ക്കിടയിലുടെ പറന്നു അകലയോ

സാധാരണക്കാര്‍ ആരും മനസ്സിലക്കെല്ലോ കവിത

എന്ന വിത വിതനവും കടന്നു അകലട്ടെ ഇങ്ങിനെ

ഇനിയും എഴുത്ത് തുടരട്ടെ

സസ്നേഹം

ജീ ആര്‍ കവിയൂര്‍

മുംബൈ

Submitted by ravikumar (not verified) on Wed, 2011-03-09 15:17.

കവിത നന്നായിരിക്കുന്നു. ഉറക്കാത്ത മാംസപിണ്ഡങ്ങളില്‍ നിന്ന് എത്ര പെട്ടെന്നാണ് എല്ലാമുറച്ച് അവന്‍/അവള്‍/അത് ആയി നമ്മള്‍ മാറിപ്പോകുന്നത് .....!