തര്‍ജ്ജനി

പുസ്തകം

തുപ്പേട്ടനും ഇ. അഷ്റഫും കല്പറ്റ നാരായണനും

തുപ്പേട്ടന് ചിത്രരചന ജന്മവാസനയാണ്, നാടകരചന കര്‍മ്മവാസനയും. ഈ പുസ്തകത്തിന്റെ ആ-മുഖമായി കെ.വി.സുരേഷ് എഴുതുന്നു. സിഗരറ്റ് പായ്ക്കറ്റുകളില്‍ മനുഷ്യമുഖങ്ങള്‍ വരയ്ക്കുകയാണ് തുപ്പേട്ടന്‍ ചെയ്തത്. സിഗരറ്റ് വലി നിറുത്തിയതില്‍പ്പിന്നെ വരയും നിറുത്തി. ആരെയും കാണിക്കാനല്ല വരച്ചത്, ഓരോ രസികത്തം വരച്ചു. പുരുഷന്മാരെ മാത്രമേ ഇദ്ദേഹം വരഞ്ഞുള്ളൂ. വരയോടൊപ്പം നാടകവും തുപ്പേട്ടന്റെ വിനോദമണ്ഡലമായിരുന്നു. ഈ സമാഹാരം തുപ്പേട്ടന്റെ വരകളും നാടകവും കുറിപ്പുകളും ഉള്‍ക്കൊള്ളുന്നു. രേണു രാംനാഥ് ഇഗ്ലീഷിലെഴുതിയ ഒരു കുറിപ്പും അതോടൊപ്പം.
തുപ്പേട്ടന്‍ വരകളും വരികളും
80 പേജുകള്‍
വില : 125 രൂപ
പ്രസാധനം : പാഠശാല, ആറങ്ങോട്ടുകര.

ഇ. അഷ്റഫിന്റെ പുതിയ നോവല്‍. ഗാന്ധിജി പ്രമേയമാകുന്ന ഭാരതീയസാഹിത്യത്തിലെ അപൂര്‍വ്വരചനയാണിത്. പ്രപഞ്ചത്തിന്റെ മറുകരയിലെ പ്രശാന്തതീരത്തുവെച്ച് കുട്ടായി മൂപ്പന്‍ ഗാന്ധിജിയെ സങ്കല്പിക്കുകയാണ്.

നോവലിന്റെ വായനാനുഭവത്തെ ദൃശ്യാത്മകമായി പുന:സൃഷ്ടിച്ച ഭാഗ്യനാഥിന്റെ ചിത്രങ്ങളോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

സമകാലികമലയാളസാഹിത്യത്തിലെ മികച്ച രചനകളിലൊന്ന്.

ഭാരതപ്രദര്‍ശനശാല
ഇ. അഷ്റഫ്
320 പേജുകള്‍
വില : 175 രൂപ
ഡി സി ബുക്സ്,കോട്ടയം.

നിരൂപകനും കവിയുമായ കല്പറ്റ നാരായണന്റെ ആദ്യനോവല്‍. ഒരു മരണമൂഹൂര്‍ത്തത്തില്‍ ജീവിതത്തിന്റെ ആഘോഷം രേഖപ്പെടുത്തുകയാണ്, ഈ നോവല്‍. വയനാടന്‍ മഞ്ഞിന്റെ വെള്ളിത്തിരയില്‍‌ ദൃശ്യമാകുന്ന വാക്കുകളുടെ പകര്‍ന്നാട്ടം.

മരണം ഓര്‍മ്മകള്‍ക്ക് പുനര്‍ജ്ജനി നൂഴാനുള്ള നിയോഗമുഹൂര്‍ത്തമാണ്. മരിച്ച വ്യക്തിയെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ ശവശരീരം പലവ്യക്തികളായി അപ്പോള്‍ ഉയിര്‍ക്കുന്നു.

ചിത്രകാരനായ ഷെരീഫിന്റെ രേഖാചിത്രങ്ങള്‍ സഹിതം.
ഇത്ര മാത്രം
കല്പറ്റ നാരായണന്‍
84പേജുകള്‍
വില : 50 രൂപ
ഡി.സി.ബുക്സ്, കോട്ടയം.

Subscribe Tharjani |