തര്‍ജ്ജനി

എന്‍. എം. സുജീഷ്

ബ്ലോഗ്: www.sujeesh.blog.com
ഇ - മെയില്‍ : sujeeshnm92@gmail.com

Visit Home Page ...

കവിത

വെയില്‍

വെയില്‍ കുടിച്ചിടത്തോളം
വെള്ളമാരും കുടിച്ചിരിക്കില്ല.
ഈര്‍പ്പത്തെ മാത്രം വലിച്ചെടുത്ത്.
വിയര്‍പ്പിന്റെ ഉപ്പിനെ,
കണ്ണീര്‍പ്പാടുകളെ,
രക്തക്കറയെ
ഉപേക്ഷിച്ച്
വരള്‍ച്ചയുടെ ഭൂപടം
വരച്ചെടുക്കുന്നു വെയില്‍.

ഇത്രയേറെ കുടിച്ചിട്ടും
ദാഹമടക്കാത്ത വെയിലിനെ
അവസാനമൊരു രാത്രി-
വിഴുങ്ങിക്കളയുന്നു.

Subscribe Tharjani |
Submitted by Vichu (not verified) on Tue, 2011-03-01 10:15.

Nice... keep it up....