തര്‍ജ്ജനി

ശിവശങ്കരന്‍

സുധാലയം ,
പെരിന്തല്‍മണ്ണ
ഇ മെയില്‍: sivansudhalayam@gmail.com

Visit Home Page ...

കവിത

കാലദൈര്‍ഘ്യം കുറയുംനേരത്ത്

രക്തബന്ധത്തിന് തിരിച്ചറിവ് കൂടുക
മദ്ധ്യാഹ്നശേഷമത്രെ.
ഏതു യുക്തിയ്ക്കും
പറഞ്ഞുഫലിപ്പിക്കാനാവാത്ത
നിര്‍വ്വാണ സൂക്തങ്ങള്‍
പൊയ്ക്കാലുകളുമായി
'അകക്കൂടുകളില്‍' കിടന്ന്
തൂക്കമാടും.
കബന്ധങ്ങളുടെ ശാപം
നോവിന്റെ നാവുകളായി
പുനര്‍ജനിക്കാനാവാതെ
മൂര്‍ച്ചിച്ചു തീരും.
കര്മ്മക്കെട്ടിന്റെ
ജന്മം പകര്‍ന്നൊഴുകുംനേരത്ത്
വിഷച്ചൂരിനും തീസ്പര്ശമുണ്ടാവും.
നിയതി കുറിച്ചിട്ട
ഗതിവിശേഷം പോലെ...

Subscribe Tharjani |