തര്‍ജ്ജനി

എം. ഫൈസല്‍

HOD, Social Science,
Yara International School, P.B.# 325965,
Riyadh-11371,Kingdom of Saudi Arabia

Mobile phone: 00966-0-551160259
Land phone: 00966-01-2765866
ഇ-മെയില്‍: amalakhil99@yahoo.com
ബ്ലോഗ്: http://amalakhil.blogspot.com

Visit Home Page ...

കവിത

രാസമേഘം

ലോഹക്കിളി തുപ്പിയ
രാസമേഘക്കുളിരില്‍
ആദ്യം ചിറകറ്റുവീണത്
ഒരു പച്ച ഷഡ്‌പദം.
പിന്നെ നെല്‍ക്കതിരില്ലാതെ
തിരിക പറന്ന ഒറ്റക്കിളി,
ഞരമ്പിലും പച്ച തുടിച്ച
ഒരില അകലത്തില്‍.
നിമീലിതമിഴി ഒരു പൂവ്.

മുങ്ങിക്കുളിക്കരുതേ എന്ന്
ചാവുപുഴയുടെ വിലാപം.
മണല്‍സുഷിരങ്ങളില്‍
പുഴഞണ്ടിന്‍ ആര്‍ദ്രസ്മൃതി.
പിന്നെയൊരു ജലമത്സ്യം.
ജലക്കാഴചകളസ്തമിച്ച
മിഴികളില്‍,
ജലദൂരങ്ങളൊടുങ്ങിയ
ദൈന്യപക്ഷങ്ങളില്‍.

ഇരട്ടത്തലകളില്‍
ഒറ്റപ്പൈക്കിടാവ്.
തൂവലെല്ലാം പോയ്
മരണനഗ്നമൊരു പൂവന്‍.
പാറിയെത്തി രാസകേളി
മനുഷ്യകവാടം കടന്ന്.

കീറത്തുണിയില്‍
പതിനെട്ടുവയസ്സില്‍
ഒരു കുഞ്ഞ്.
കാറ്റ്,
ജലം,
മണല്‍,
ജൈവം.
രാസകേളി.

Subscribe Tharjani |