തര്‍ജ്ജനി

നിരഞ്ജന്‍.ടി.ജി

നിയതി,
കണ്യാര്‍ പാടം,
ചിറ്റൂര്‍,
പാലക്കാട് 678 101.

ബ്ലോഗുകള്‍
നാളികേരം : http://niranjantg-niranjantg.blogspot.com/
കടുമാങ്ങ : http://namboodiristmarxism.blogspot.com/
ഫോണ്‍ ‍: 9995892109

Visit Home Page ...

കവിത

മുണ്ടുടുത്ത ചപ്പാത്തികള്‍

എത്ര പരിഷ്കൃതവും
ആഗോളവുമായിരിക്കുന്നു തീന്‍മേശപ്പുറം ....!
ചുവന്ന ഫ്രോക്കുടുത്ത
സല്‍സാ നര്‍ത്തകിയെപ്പോലെ
ചില്ലി സോസ്
യൂറോപ്യന്‍സുന്ദരിയെപ്പോലെ
തൌസന്റ് ഐലന്റ്
സ്കാന്‍ഡിനേവിയന്‍ വധുവിനെപ്പോലെ
മയൊണൈസ് ....
കരീബിയന്‍ ഡ്രമ്മറെപ്പോലെ
ടബാസ്കോ ....
കവിള്‍തുടുത്ത കെച്ചപ്പ്
കൊച്ചിയില്‍ നിന്ന്
മലഞ്ചരക്ക് കയറ്റിപ്പോയ
പഴയ പത്തേമാരിയുടെ
കൊത്തുപണിച്ചിത്രമുള്ള
കുരുമുളകുപാത്രത്തിന്റെ പ്രൌഢി ....
നീലപ്പൂക്കളുള്ള ചീനപ്പാത്രങ്ങള്‍ .....
മനോഹരമായ ഇക്കബാന

ഇടതുകയ്യില്‍ ഫോര്‍ക്കും
വലതുകയ്യില്‍ കത്തിയും
കഴുത്തില്‍ നാപ്‌കിനും
മേശമര്യാദകളുടെ ചിട്ടയോടെ
പുഞ്ചിരിച്ചിരിക്കുമ്പോഴാണ്
ചെറിയ ചൂരല്‍ക്കൊട്ടയില്‍
വെളുത്ത തുണിയില്‍ മൂടിയ
ഈ ചപ്പാത്തികള്‍ .....

തുണിത്തുമ്പു മാറ്റുമ്പോള്‍
ഫിശ്‌ശ്‌ശ്.... എന്നു നെടുവീര്‍പ്പിട്ടു
കടുംതവിട്ടുനിറമുള്ളൊരു
ചപ്പാത്തിക്കുമിള ....
വേണ്ടെന്നു വിചാരിച്ചിട്ടും
ഓര്‍മ്മയിലെവിടെയോ
ഒരു ഗോതമ്പുവയലിന്റെ
വരമ്പത്തുനിന്ന്
ആകാശത്തേക്ക് നോക്കി
ധോത്തി വലിച്ചുകയറ്റി
മുട്ടിനുപിന്നില്‍ ചൊറിഞ്ഞ്
ഫിശ്‌ശ്‌ശ് .. എന്ന് നെടുവീര്‍പ്പിട്ടു
കടും തവിട്ടുനിറമുള്ളൊരു
മൂല്‍ചന്ദ് ഭയ്യ ...

"ധോക്കാ ദിയാ സാബ് ...
ആസ്മാന്‍ ഭീ .. ജമീന്‍ ഭീ...
സാരീ ദുനിയാ ഭീ..
ധോക്കാ ദിയാ സാബ്.."
തലപോയ മണ്‍വെട്ടി
വരണ്ട മണ്ണിലിടിച്ച്
വെറുതെയൊഴുകുന്ന വിയര്‍പ്പൂതി
വീണ്ടും ഫിശ്‌ശ്‌ശ്.... എന്ന് നെടുവീര്‍പ്പിട്ടു
കടും തവിട്ടുനിറമുള്ളൊരു
മൂല്‍ചന്ദ് ഭയ്യ ...

നെടുവീര്‍പ്പുകളുടെ ചൂടുള്ള
ഈ ചപ്പാത്തികള്‍
ഇനിയീ മേശമേലിരുന്ന് കഴിക്കാന്‍ വയ്യ
കൊണ്ടുവരൂ...
കുടിക്കാന്‍ തണുത്തതെന്തെങ്കിലും...!

Subscribe Tharjani |
Submitted by p.a.anish (not verified) on Sat, 2011-01-01 19:39.

കൊണ്ടുവരൂ...
കുടിക്കാന്‍ തണുത്തതെന്തെങ്കിലും

chuttu pollunnu

Submitted by Omar Sherif (not verified) on Sat, 2011-01-01 20:25.

നിരഞ്‌ജന്‍,
നല്ല കവിതക്ക് നന്ദി!

- Omar Sherif

Submitted by പ്രമോദ് (not verified) on Sun, 2011-01-02 10:48.

മൂല്‍ചന്ദ് ഭയ്യ ഒരു നീറ്റലായി നെഞ്ചില്‍ നില്ക്കുന്നു

Submitted by Baiju (not verified) on Sun, 2011-01-02 11:22.

ഇങ്ങനെയൊക്കെ എങ്ങനെ എഴുതാന്‍ പറ്റുന്നു..?

വളരെ നന്നായിട്ടുണ്ട്.

Submitted by Anonymous (not verified) on Wed, 2011-01-05 15:38.

നിരഞ്ജന്‍,

വളരെ നന്നായി

- അനില്‍

Submitted by K G Suraj (not verified) on Wed, 2011-01-05 16:29.

ഗംഭീരം ...

Submitted by Anonymous (not verified) on Thu, 2011-01-06 16:08.

കൊള്ളാം.
നന്ന് .. നന്ന്
നീ വന്‍ തറവാടി

Submitted by Saji .Bahrain (not verified) on Fri, 2011-11-25 16:21.

Nice....