തര്‍ജ്ജനി

നോട്ടീസ് ബോര്‍ഡ്

തുഞ്ചന്‍ സ്മാരകത്തിന്റെ കല്‍ക്കട്ടാ മലയാളിസമാജം എന്‍ഡോവ്‌മെന്റ്‌ പുരസ്ക്കാരം

വളര്‍ന്നുവരുന്ന സാഹിത്യപ്രതിഭകള്‍ക്കായി 10001രൂപയും കീര്‍ത്തിപത്രവും അടങ്ങുന്ന ഒരു പുരസ്ക്കാരം കല്‍ക്കട്ടാ മലയാളി സമാജം തുഞ്ചന്‍ സ്മാരകത്തില്‍ എര്‍പ്പെടുത്തിയിട്ടുണ്ട്‌.

പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച്‌ കഴിഞ്ഞിട്ടില്ലാത്ത കവിതകളുടെയും കഥകളുടെയും സമാഹാരങ്ങള്‍ക്കായിരിക്കും തുഞ്ചന്‍ സ്മാരകത്തിന്റെ കല്‍ക്കട്ടാ മലയാളിസമാജം എന്റോവ്‌മെന്റ്‌ പുരസ്ക്കാരം. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കവിതയ്ക്കും കഥയ്ക്കും മാറി മാറി നല്‍കുന്ന പുരസ്ക്കാരം ഇരുപത്തിയഞ്ച്‌ വയസ്സില്‍ കവിയാത്ത എഴുത്തുകാര്‍ക്കുള്ളതാണ്‌. 2010ലെ പുരസ്‌ക്കാരം കവിതാസമാഹാരത്തിനായിരിക്കും. പരിഗണനക്കായി സമര്‍പ്പിക്കുന്ന കൃതികളുടെ മൂന്ന്‌ കോപ്പികള്‍ വയസ്സ്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ സഹിതം അഡ്‌മിനിസ്‌ട്രേറ്റര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ്‌, തുഞ്ചന്‍ പറമ്പ്‌, തിരൂര്‍,
മലപ്പുറം -676 101 എന്ന വിലാസത്തില്‍ 2011 ജനുവരി 10നകം കിട്ടത്തക്കവിധം അയക്കേണ്ടതാണ്‌.

വിശ്വസ്തതയോടെ

എം.ടി. വാസുദേവന്‍ നായര്‍
(ചെയര്‍മാന്‍)

Subscribe Tharjani |