തര്‍ജ്ജനി

ശിവശങ്കരന്‍

സുധാലയം ,
പെരിന്തല്‍മണ്ണ
ഇ മെയില്‍: sivansudhalayam@gmail.com

Visit Home Page ...

കവിത

രണ്ടു കവിതകള്‍

എരിഞ്ഞുതീരും നേരം

എരിപൊരിയാണൊരാളെപ്പോഴും
ജീവിതംമുഴുക്കെ,
ഒടുവിലൊരെരിയായ്
പൊരിയായ്
എരിഞ്ഞു
മൊരിഞ്ഞു
കരിഞ്ഞു
തീര്ന്നതാണതിന്‍കഥ.

പൊലിമ

പൊലിപ്പിച്ചു
പൊലിപ്പിച്ചു
പറഞ്ഞോരോകാര്യങ്ങള്‍
പൊലിമതന്‍
പൊലിമയാല്‍
പൊലിഞ്ഞുപോയി.

Subscribe Tharjani |