തര്‍ജ്ജനി

ശിവപ്രസാദ്‌ പാലോട്‌

മണ്ണാര്‍ക്കാട് കോളേജ്‌ പി. ഒ.
പാലക്കാട് ‌678583

Visit Home Page ...

കവിത

ചോദ്യങ്ങള്‍

ചില ചോദ്യങ്ങള്‍
പിറവിയില്‍ത്തന്നെമരിക്കും,
വേറെ ചിലവ സ്തംഭിക്കും,
ഇനിയും ചിലത്‌
വൈരുദ്ധ്യങ്ങള്‍ക്കടിപ്പെട്ട്‌
വീര്‍പ്പുമുട്ടും.
വിശന്നുകൊണ്ട്‌ പിറന്ന്
ഒരുത്തരത്തിനായി കെഞ്ചി,
ചില ചോദ്യങ്ങള്‍
ചോദിച്ച ചുണ്ടിനെ
മൗനമാക്കും,
കടംങ്കഥ പറയാനും,
കണ്ണീരിനും
പുതിയ ഭാഷ തന്ന്
പറന്ന് പോവും
ചില ചോദ്യങ്ങള്‍

Subscribe Tharjani |