തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

ഡിസംബര്‍

ഡിസംബറായിരുന്നു, അത്.
മഞ്ഞു പൊഴിയുന്ന രാത്രി ….
ചില്ലു ജാലകത്തിനു പുറത്ത്
വിറയ്ക്കുന്ന ഇലത്തുമ്പുകളെ
ചില്ലകള്‍ ചേര്‍ത്തുപുണരുന്നത്
കാണാമായിരുന്നു.
നിന്റെ വിരലുകളിലെ
മഴത്തണുപ്പിനു മീതെ
തീച്ചൂട് പടര്‍ന്നു കയറുന്നത്
എനിയ്ക്ക് തൊട്ടറിയാമായിരുന്നു.
എന്റെ ശ്വാസത്തിനും ഹൃദയവേഗത്തിനും
ആക്കം കൂടുന്നത്
നീയും തിരിച്ചറിഞ്ഞിരിയ്ക്കണം.
നിന്റെ കണ്ണുകളുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി
എനിയ്ക്ക് മതിയായില്ലായിരുന്നു..
നിന്റെ വിരലുകളുടെ
താളമേറ്റെന്റെ ദേഹത്തിനോ,
നിന്റെ ചുണ്ടുകളുടെ വിറയലേറ്റു വാങ്ങി
എന്റെ ചുണ്ടുകള്‍ക്കോ
മതി വന്നിരുന്നില്ല..
ഹൊ….നീയെന്നെ
ആദ്യമായി തൊട്ട ദിവസം…..!
അതെ, ഡിസംബറായിരുന്നു അന്ന്,
മഞ്ഞു പൊഴിയുന്നുണ്ടായിരുന്നു…
അതായിരിയ്ക്കണം,
അതു തന്നെയായിരിയ്ക്കണം,
നീ പൊയ്ക്കഴിഞ്ഞിട്ടും
എന്റെ നെഞ്ചു പിടച്ചു കൊണ്ടേയിരുന്നത്….
എന്റെ ചുണ്ടും, മുലകളും, നാഭിയും
വിറ കൊണ്ടിരുന്നത്……

Subscribe Tharjani |