തര്‍ജ്ജനി

സമകാലികം

മങ്കട രവിവര്‍മ്മയ്ക്ക് ആദരാഞ്ജലികള്‍

ചലച്ചിത്രഛായാഗ്രഹണകലയിലെ അതുല്യനായ കലാകാരനായിരുന്നു മങ്കട രവിവര്‍മ്മ. മദിരാശിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‍നോളജിയില്‍ നിന്നും ശബ്ദലേഖനവും ഛായാഗ്രഹണവും പഠിച്ച ഇദ്ദേഹം ഛായാഗ്രാഹകനായി ചലച്ചിത്രരംഗത്ത് സ്വന്തം ഇടം അടയാളപ്പെടുത്തി.

ബ്ലാക് ആന്റ് വൈറ്റില്‍ കാവ്യാത്മകമായ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്ത്യന്‍ നവതരംഗത്തിന്റെ കാഴ്ചയുടെ വ്യാകരണം തീര്‍ത്ത അതുല്യനായ ഛായാഗ്രാഹകനാണ് മങ്കട രവിവര്‍മ്മ. എം. ഗോവിന്ദന്റെ കവിതയെ ആധാരമാക്കി നോക്കുകുത്തി എന്ന ഫീച്ചര്‍ചിത്രം ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്, അതുപോലെ ഏതാനും ലഘുചിത്രങ്ങളും.

മഹാനായ ആ കലാകാരന് തര്‍ജ്ജനിയുടെ ആദരാഞ്ജലികള്‍

Subscribe Tharjani |