തര്‍ജ്ജനി

എന്‍. എം. സുജീഷ്

ബ്ലോഗ്: www.sujeesh.blog.com
ഇ - മെയില്‍ : sujeeshnm92@gmail.com

Visit Home Page ...

കവിത

പിണക്കം

വഴിയറിയാത്തൊരുത്തന്‍
നടന്നെടുത്ത ദൂരം
പുതുവഴിയില്‍ നിന്നും
പൊതുവഴിയാക്കാന്‍
വഴിമരം വെട്ടുന്നവരേ,
വളര്‍ച്ചയെ പറ്റി
നിങ്ങള്‍ക്ക് എന്തറിയാം?

വഴക്കിട്ട് പിണങ്ങി
വേരും ശിഖരവും
പിരിഞ്ഞകലുന്നത്
മരത്തിന്‍റെ വളര്‍ച്ചയെന്നോ!

വളരാനായ് അടിത്തറ
വിട്ടകലുന്ന നമുക്കറിയാമോ
വളരാന്‍ പരിധിയുള്ള നമ്മെ.

Subscribe Tharjani |