തര്‍ജ്ജനി

വിവേക് ചന്ദ്രന്‍

കാവില്‍ ഹൌസ്,
കൊങ്ങണൂര്‍,
അകതിയൂര്‍ പി.ഒ.,
കുന്ദംകുളം, തൃശ്ശൂര്‍. 680 519
ഇ മെയില്‍ : vivek111@gmail.com

Visit Home Page ...

കവിത

പ്രതീക്ഷ

പൂച്ചയുടെ മീശത്തുമ്പില്‍ നിന്നും
ശ്വാസക്കഷണങ്ങളെറിയുന്നത്രയും ദൂരത്തില്‍മാത്രം
പായുന്ന എലിക്ക്,
ശത്രുവില്‍നിന്നും രക്ഷപ്പെടാന്‍
എതിരെ കാലന്റെ പച്ചചിരിയുമായി
വാപൊളിച്ചു നില്ക്കുന്ന
എലിക്കെണി മാത്രമേ ഉണ്ടായിരുന്നുള്ളൂ...

അറിഞ്ഞുകൊണ്ടുതന്നെ എന്തിനിത് ചെയ്തുവെന്ന്
ശേഷംവന്ന കൂട്ടുകാരനെലി ചോദിച്ചപ്പോള്‍:
ജീവിച്ചു കൊതി തീര്‍ന്നില്ല,
പ്രതീക്ഷയോടെ നേരം പുലരുന്നതുവരെയെങ്കിലും
എന്നുമാത്രം പറഞ്ഞു...

Subscribe Tharjani |
Submitted by dr kuriakose (not verified) on Sat, 2010-12-11 07:15.

nice poem