തര്‍ജ്ജനി

ഡി.യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

നയസമീപനം

ബുദ്ധാ
നീ,യുപേക്ഷിച്ചത്
കൊട്ടാരമാകയാല്‍
അമ്മ , അച്ഛന്‍, ഇണ, കുഞ്ഞെന്ന്
അറുതികെട്ട ദുരിതമോര്‍ത്തു
നീറേണ്ടതില്ലാ നിനക്കെന്നു
ഞാനെഴുതി.

എന്റേതു
വെറുംകൈയോടെ
അപ്പന്‍ മരിച്ച കുടിലും
ഉന്മാദത്തില്‍നിന്നും മടങ്ങാത്തൊരമ്മയും
പുറത്തിറങ്ങാനേ നടുങ്ങുന്ന പെങ്ങളും
ആകയാല്‍
ആത്മഹത്യയ്ക്കുള്ള സ്വാതന്ത്ര്യവും
എനിക്കില്ലെന്നു പറയാന്‍…

കഥ മാറിടുന്നു
ഇന്നു നോക്കുമ്പോള്‍
എനിക്കൊന്നുമങ്ങനെ
വെടിയുവാനാവില്ലെന്നു
കിനാവിന്റെ ചിറകില്‍
ഭയത്തിന്റെ ആഴമാണെന്നു
മറ്റൊരു കുറിപ്പു ഞാന്‍

ബുദ്ധാ…

Subscribe Tharjani |
Submitted by Jayesh S (not verified) on Tue, 2010-12-07 09:05.

കൊള്ളാം ....... നല്ല വരികള്‍ .......