തര്‍ജ്ജനി

പുസ്തകം

ചിലവു് കുറഞ്ഞ കവിതകളും മറ്റും

ഒരു ഇടവേളയ്ക്കു ശേഷം എഴുത്തില്‍ സജീവമായി തിരിച്ചെത്തിയ നിരഞ്ജന്റെ കവിതകള്‍. നാളികേരം, കടുമാങ്ങ എന്നീ ബ്ലോഗുകളിലായി പ്രസിദ്ധീകരിക്കപ്പെട്ട കവിതകള്‍ നിരര്‍ത്ഥകമായ പ്രസാദാത്മകതയോ പ്രത്യാശയോ പുലര്‍ത്തുന്ന പരിക്ഷീണകാല്പനികപ്രവണതയില്ലാത്തവയാണു്. കവിതകളുടെ മുന്നറിയിപ്പില്‍, ഈ കവിതകളെ എന്തും പറയാമെന്നും ആക്രമിക്കാം എന്നും പക്ഷെ അരാഷ്ട്രീയം എന്നുമാത്രം വിളിക്കരുതെന്നും നിരഞ്ജന്‍ കുറിക്കുന്നു. ഈ പുസ്തകം അച്ഛനും അമ്മയ്ക്കുമൊപ്പം സമര്‍പ്പിക്കപ്പെട്ടത്, സര്‍വ്വലോകത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാരണഭൂതനായ സ.കാള്‍ മാര്‍ക്സിനുകൂടിയാണു്.
പുതുകവിതയുടെ ഭാവുകത്വപരമായ പരിണാമം വ്യക്തമാക്കുന്ന ഈ സമാഹാരത്തിലെ കവിതകളുടെ സാമാന്യസ്വരം ഉപഹാസപരതയുടേതാണു്.

ചിലവു കുറഞ്ഞ കവിതകള്‍
നിരഞ്ജന്‍,
പ്രസാധകര്‍: ഡി സി ബുക്സ്, കോട്ടയം.
139 പേജുകള്‍
വില: 80 രൂപ

അകാലത്തില്‍ പിരിഞ്ഞ കവി പി. ഉദയഭാനുവിന്റെ സമഗ്രമായ കാവ്യസമാഹാരമാണു് ഈ പുസ്തകം. എഴുപതുകളിലെ തീവ്രമായ രാഷ്ട്രീയാഭിമുഖ്യത്തില്‍നിന്നും സര്‍ഗ്ഗജീവിതം ആരംഭിച്ച ഉദയഭാനുവിന്റെ കാവ്യജീവിതപരിണാമം മനസ്സിലാക്കാനും, ആധുനികമലയാളകവിതയിലെ ഭാവുകത്വപരമായ പരിണാമം തിരിച്ചറിയാനും സഹായകമായ സമാഹാരം. കെ. എം. നരേന്ദ്രന്റെ ആമുഖലേഖനം. അനുബന്ധമായി വി. സി. ശ്രീജന്‍, എം. ടി. വാസുദേവന്‍നായര്‍, എം. എം. സോമശേഖരന്‍, സച്ചിദാനന്ദന്‍ എന്നിവര്‍ ഉദയഭാനുവിന്റെ കവിതകളെക്കുറിച്ചെഴുതിയ കുറിപ്പുകളും.
ഉദയഭാനുവിന്റെ സമ്പൂര്‍ണ്ണകവിതകള്‍
പി. ഉദയഭാനു,
പ്രസാധകര്‍: ഫ്ലെയിം ബുക്സ്,തൃശ്ശൂര്‍.
158 പേജുകള്‍.
വില: 100 രൂപ
Subscribe Tharjani |