തര്‍ജ്ജനി

പുസ്തകം

റിട്ടേണ്‍ ഫ്ലൈറ്റും മുറിഞ്ഞു വീഴുന്ന വെയിലും

റീനി മമ്പലത്തിന്റെ കഥകള്‍. പറിച്ചു നടപ്പെടുന്ന സംസ്കാരത്തിന്റെ വേദന, മുറുകെപ്പിടിക്കാന്‍ ശ്രമിക്കുന്ന നല്ലതും തിയ്യതുമായ പൈതൃകങ്ങള്‍ രഹസ്യമായി കൊണ്ടുനടക്കുന്ന പുരുഷകേന്ദ്രീകൃത സങ്കല്പനങ്ങള്‍, ഇവയ്ക്കിടയില്‍ ഞെരുങ്ങുന്ന സ്ത്രീയാലോചനകളുടെ പ്രശ്നപരിസരങ്ങള്‍ – റീനി എഴുതുമ്പോള്‍ ഇവയൊക്കെ കഥാപാത്രങ്ങളായും കഥാഭാവങ്ങളായും വേഷപ്പകര്‍ച്ചയാടുന്നുണ്ട്. സ്ത്രീയെഴുതുമ്പോള്‍, അത് അമേരിക്കയിലായാലും ഇന്ത്യയിലായാലും, തീര്‍ച്ചയായും ജനാലകള്‍ തുറക്കാനായുക തന്നെയാണ്; കേരളീയ സമൂഹത്തില്‍ പ്രത്യേകിച്ചും എന്നു് അവതാരികാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.
ഓര്‍മ്മകളുടെ ഭൂപടം, എഴുത്തിന്റെ വഴികള്‍, സെപ്തംബര്‍ 14, ഔട്ട്‌ സോഴ്സ്ഡ്‌, മലമുകളിലെ മാതാവ്‌, പുഴപോലെ, ശിശിരം, ഗൃഹലക്ഷ്മി, ഇന്നലകളുടെ മരണം,
അമ്മക്കിളികള്‍, കറുത്ത കുപ്പായക്കാരന്‍, റിട്ടേണ്‍ ഫ്ലൈറ്റ്‌ എന്നിങ്ങനെ പന്ത്രണ്ട് കഥകള്‍
റിട്ടേണ്‍ ഫ്ലൈറ്റ്
റീനി മമ്പലം,
പ്രസാധകര്‍: ലിപി ബുക്സ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 2.
എണ്‍പത് പുറം
വില: 50 രൂപ
പത്മനാഭന്‍ കാവുമ്പായിയുടെ കവിതകള്‍. അനുരാഗത്തിന്റെ ചിരി ഒരു ചെറിപ്പൂവിലൊതുങ്ങുമെന്നു് പറഞ്ഞ വൈലോപ്പിള്ളിത്തന്ത്രം, സമൃദ്ധിയെ പൂവിലൊതുക്കുന്ന ഗ്രാമീണതന്ത്രമാണു് പത്മനാഭന്‍ കാവുമ്പായിയുടെ ഓരോ കവിതയിലുമെന്നു് അവതാരികാകാരനായ കുരീപ്പുഴ ശ്രീകുമാര്‍ നിരീക്ഷിക്കുന്നു. നീണ്ടുപോകുന്ന നിരത്തില്‍ നീറ്റുകക്കയ്ക്കു് തുല്യമായി നീളുന്ന മനസ്സു് മനുഷ്യനുവേണ്ടി നീറുന്നതാണു്. മുപ്പത്തിയാറു് കവിതകള്‍‌.
മുറിഞ്ഞുവീഴുന്ന വെയില്‍
പത്മനാഭന്‍ കാവുമ്പായി,
പ്രസാധകര്‍: പ്രണത ബുക്സ്,
എഴുപത്തിരണ്ടു് പുറം
വില: 50 രൂപ
Subscribe Tharjani |