തര്‍ജ്ജനി

പേടി

ചതഞ്ഞ തക്കാളികള്‍,
പിന്നെയും കയറിയിറങ്ങും ടയറുകള്‍,
മഞ്ഞക്കണ്ണുകള്‍
തുറിക്കും ട്രാഫിക്ക് സിഗ്നല്‍

കണ്ണിലെണ്ണയൊഴിച്ചിരിക്കേണ്ടവള്‍
കണ്ണടച്ചെന്നേയുറക്കമായി!

ഇത്തിരി നിലാവ്
ഇത്തിരിയിടം മാത്രം
നനയ്ക്കുന്ന കണ്ണുനീര്‍.

കാത്തിരിക്കാന്‍ വീട്ടിലമ്മയില്ലെന്ന്
കാതിലാരോ മൂളിപ്പറക്കുന്നു!

ഒരു കരച്ചിലിന്‍ വിരല്‍ത്തുമ്പില്‍
ആരെങ്കിലുമെന്നെ
വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കില്‍.

Submitted by Sunil Krishnan on Sat, 2006-07-29 23:08.

ഉണ്ണീ മറക്കായ്ക....

Submitted by paul on Mon, 2006-07-31 08:10.

നന്ദി സുനില്‍...
വഴിയിലാരെങ്കിലും പതുങ്ങിയിരുന്നാലോ...
ഇരുട്ടിലൊരു മൂര്‍ച്ച തിളങ്ങുന്നെങ്കിലോ....

Submitted by sas on Tue, 2006-08-22 15:39.

sas