തര്‍ജ്ജനി

ശ്രീകല. കെ. വി

ശിവം,
കന്നിമേല്‍.A.
കിളികൊല്ലൂര്‍
കൊല്ലം.
പിന്‍: 691 004
ബ്ലോഗ്: http://www.marampeyyunnu.blogspot.com

Visit Home Page ...

കവിത

ജലവേരുകള്‍

സന്തോഷം

ഒരു പുലിയെന്നെ ഭക്ഷിക്കില്ലെന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു
കാരണം ഞാന്‍ വനത്തില്‍ പോകുന്നില്ലല്ലോ
പക്ഷെ അഗ്നിയോ പുഴുക്കളോ എന്നെ ഭക്ഷിക്കുമെന്ന
ഉറപ്പു ഞാന്‍ മനപ്പുര്‍വ്വം മറന്നു.

തുലിക .. മഷി

സത്യം മാത്രം എഴുതി എഴുതി
അവസാനമാണ് ഞാനറിഞ്ഞത്
പേന ഒരു വലിയ കളവായിരുന്നുവെന്നു.

ദാമ്പത്യം

നിനക്കെന്തേ കരയില്‍ വന്നു ശ്വസിച്ചാല്‍ എന്ന്
മാന്‍പേടയും
നിനക്കെന്തേ ജലത്തില്‍ വന്നു ശ്വസിച്ചാല്‍ എന്ന് മത്സ്യവും .

ചിന്ത

ഞാനറിഞ്ഞിരുന്നില്ല
ശൂന്യതയാണെന്നു.. ,
എനിക്ക് പകരം ആരോ പറഞ്ഞിരുന്നു
ആരോ ചിരിച്ചിരുന്നു
ആരോ ഭരിച്ചിരുന്നു
...
അമ്പാല്‍ .. സുല്‍ സുല്ല് ..
ആദ്യം തൊട്ട്
ചിന്തിക്കട്ടെ ..

കവിത

ഹൃദയം തുറന്ന ഒരു നിലവിളി കവിതയല്ലത്രേ
അതിനെ സംസ്കരിക്കെട്ടെ !
അസംസ്കൃത കല ഓരുറക്കെ നിലവിളി, തെറി വിളി
അതിനെയുമറിഞ്ഞു പോകാതെ വയ്യല്ലോ.

ജലവേരുകള്‍

മൃദു വേരുകളെ നിങ്ങള്‍ ചില്ലുടച്ചും മതില്‍ തുരന്നും
പാറ ഭേദിച്ചും കര്‍മ്മിയാകുംപോള്‍
ശക്തിഹീനയെന്നു ഞാന്‍ മൂടിപ്പുതച്ചുറങ്ങുന്നു.

Subscribe Tharjani |
Submitted by HARI.K.R (not verified) on Sat, 2010-10-23 12:35.

കവിത വായിച്ചു. കൊള്ളാം. ചരിത്രത്തിലേക്കു പോയ തീവണ്ടിയും.

ഒരിക്കല്‍ ആ തീവണ്ടി എന്റേയും ആയിരുന്നു. പലപ്പോഴും ചെങ്കോട്ട വഴി പോയി. ഒഴിവുദിനങ്ങളില്‍ കൊട്ടാരക്കരയ്ക്കും. ആടിയുലഞ്ഞു് ബഹളംകൂട്ടി........ യാത്രയുടെ ഒരു ഗൌരവമില്ലാതെ .... അങ്ങനെ....
HARI K.R