തര്‍ജ്ജനി

ഷാനവാസ് കൊനാരത്ത്

Shanavas konarath
Kashmir place,
Manakave
Calicut-673007

e-mail: shanavaskonarath@yahoo.com

Visit Home Page ...

കവിത

നമ്മള്‍

തിരിച്ചു നല്‍കാതെയും
നിറഞ്ഞുസ്നേഹിച്ചതി-
നൊരുനാള്‍ നിനക്കെന്റെ
വിരല്‍ മുറിച്ചെടുക്കാം

മുറിഞ്ഞവാക്കുകള്‍
ചേര്‍ത്തു തുന്നുമ്പോള്‍
നിനക്കു ഞാനൊരു
കവിത കടം തരാം

കതകടച്ചു നീ
ഇരുള്‍ നിറയ്ക്കുമ്പോള്‍
അകത്തുപെയ്യുന്ന
മഴ ശമിക്കുമോ?

സത്യം തിരഞ്ഞു നാം
കാതോര്‍ത്തിരിക്കവേ
ശുനകന്‍ കുരച്ചൊച്ചവയ്ക്കും
അതിഥികള്‍ പേടിച്ചൊളിക്കും

ജനലാണ് സത്യമാ
ഇത്തിരി ചതുരത്തില്‍
കാറ്റും വെളിച്ചവും
നാം വരയ്ക്കും...

ഒരു കുഞ്ഞുപൂ നാം തിരയും
ഒരു വരള്‍ച്ചുണ്ട് നാം കണ്ടെടുക്കും

Subscribe Tharjani |
Submitted by സൂര്യ (not verified) on Sat, 2008-09-13 22:29.

കതകടച്ചു നീഇരുള്‍ നിറയ്ക്കുമ്പോള്‍അകത്തുപെയ്യുന്നമഴ ശമിക്കുമോ? നല്ല കവിത

- സൂര്യ