തര്‍ജ്ജനി

Chevda

ചേരുവകള്‍

കടലമാവ് 1/2 കപ്പ്
അരിമാവ് 1 ഡെസ്സേര്ട്ട്സ്പൂണ്
പറങ്കിയണ്ടി 1/2 കപ്പ്
കൊപ്രാ ചെറുതായി അരിഞ്ഞത് 2 ഡെസ്സേര്ട്ട്സ്പൂണ്
ഉണക്കമുന്തിരിങ്ങാ 3 ഡെസ്സേര്ട്ട്സ്പൂണ്
അവല്‍ 2 കപ്പ് (മിക്സ്ചറിലൊക്കെ ഉപയോഗിക്കുന്ന തരം)
കറിവേപ്പില 1 തണ്ട്
കടുക് 1/4 ടീസ്പൂണ്
പഞ്ചസാര 1/2 ടീസ്പൂണ്
മല്ലിപ്പൊടി 1/2 ടീസ്പൂണ്
മുളകുപൊടി 1 ടീസ്പൂണ്
കായം പാകത്തിന്
നല്ലെണ്ണ അല്പം

പാകം ചെയ്യുന്ന വിധം

കടലമാവും അരിമാവും ഉപ്പും വെള്ളവും ഒഴിച്ചു നല്ലതുപോലെ കുഴച്ച് ഒരു കിഴുത്ത തവിയിലിട്ട് കൈകൊണ്ട് തേച്ചോ അല്ലേല് ഇടിയപ്പത്തിന് മാവ്പിഴിയുന്ന സേവനാഴിയിലൂടെയോ സേവ് ഉണ്ടാക്കണം. ഡാല്ഡായില് ഒരു ടീസ്പൂണ്‍ കുരുമുളകും അരടീസ്പൂണ് ജീരകവും ചതച്ചിട്ട് മൂപ്പിച്ച് അരിച്ചെടുത്ത ശേഷം അതില് സേവുണ്ടാക്കുക.

സേവ് വറുത്തുകോരിയശേഷം ആ എണ്ണയില് തന്നെ അവല് കുറേശ്ശെ വറുത്തുകോരണം. പിന്നീട് കൊപ്രാ അരിഞ്ഞത്, പറങ്കിയണ്ടി, ഉണക്കമുന്തിരി എന്നിവയും മൂപ്പിച്ച് കോരുക. ബാക്കിയുള്ള ഡാല്ഡ മുഴുവന് ചീനചട്ടിയില് നിന്ന് മാറ്റി പാകത്തിനു നല്ലെണ്ണയൊഴിച്ച് ചൂടാകുമ്പോള് കടുകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കണം.

പിന്നീട് പഞ്ചസാരയും ചേര്ത്തുവാങ്ങി തയാറാക്കിവച്ചിരിക്കുന്ന അവല്, പറങ്കിയണ്ടി, ഉണക്കമുന്തിരിങ്ങാ, കൊപ്ര, സേവ് എന്നിവ കുടഞ്ഞിട്ടു വറ്റല് മുളക്, കായം, മല്ലിപ്പൊടി, പാകത്തിന് ഉപ്പ് എന്നിവയും ചേര്ത്തിളക്കി ആറിയ ശേഷം ടിന്നില് ഇട്ടുവയ്ക്കുക.

റീമ മോഹന്‍‌ദാസ്, ഉം അല് കുവൈന്, യു.ഏ.ഈ