തര്‍ജ്ജനി

പ്രമോദ് ബാലുശ്ശേരി

Mehar Manzil,
KKRA30, LNCP Road,
Opp.Govt.College,
Kariavattom-post, TVM
ഫോണ്‍‌: 9496408559
ഇ മെയില്‍‌:pramod_balussery@rediffmail.com

Visit Home Page ...

കവിത

ഈങ്ങ

ഒരിയ്ക്കല്‍ പോകണം;
വേനല്‍ കഴുകിയിട്ട
മുറ്റമുള്ള വീട്ടിലേയ്ക്ക്‌.

വഴികള്‍ നീളെ
ഓര്‍മ്മകള്‍ കടിച്ചു തുപ്പിയ
കൈനഖങ്ങള്‍
മുളച്ചു നില്‍ക്കുന്നതു കാണണം.

അരികുകളിലെ
പേരറിയാത്ത
പൂക്കളെയൊക്കെ
പേരിട്ടു വിളിയ്ക്കണം.

മറുതനും മാടനും വാഴുന്ന
കുന്നിന്‍പുറത്തെ
ഇല്ലാവഴിയില്‍ കുരുങ്ങിയ
ഈങ്ങാമരത്തിലെ
ദൈവത്തിന്റെ ചോരപ്പാടു
തൊട്ടു നോക്കണം.

കാഞ്ഞിരമരത്തിന്‍ ചുവട്ടില്‍
ചിന്നുമോളുറങ്ങുന്ന മണ്ണില്‍
അല്‍പനേരമിരിയ്ക്കണം.

കഴിഞ്ഞ മഴക്കാലത്തായിരുന്നു,
കല്ലുവെട്ടാങ്കുഴിയില്‍
തവളക്കുഞ്ഞുങ്ങളെ തേടി
അവള്‍ താഴ്‌ന്നു പോയത്‌.

Subscribe Tharjani |