തര്‍ജ്ജനി

ഡോ. ടി.ബി.വേണുഗോപാലപ്പണിക്കര്‍

വാണി,
ഫാറൂക്ക് കോളേജ് പോസ്റ്റ്,
കോഴിക്കോട് 2.

About

എറണാകുളം ജില്ലയില്ലെ വടക്കന്‍ പറവൂരിനടുത്ത് ഏഴിക്കല്‍ ഉളനാട്ട് ബാലകൃഷ്ണപ്പണിക്കരുടെയും തറമേല്‍ മീനാക്ഷിക്കുഞ്ഞമ്മയുടെയും എട്ടു മക്കളില്‍ ഇളയവനായി 1945 ആഗസ്ത് 2 ന് ജനനം. മഹാരാജാസ് കോളേജ്, അണ്ണാമലൈ യൂനിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ പഠനം. ഭൗതികശാസ്ത്രത്തില്‍ ബിരുദം 1966, മലയാളത്തില്‍ എം. എ.ബിരുദം 1970, A Critical Study of Pitika of Keralapanineeyam എന്ന പ്രബന്ധത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് പിഎച്ച്. ഡി. 1981.

1971ല്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു.1973 ജനുവരി 4ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാളവിഭാഗത്തില്‍ അദ്ധ്യാപകനായി. 2003 - 05 കാലത്ത് വകുപ്പദ്ധ്യക്ഷന്‍.

Books

സ്വനമണ്ഡലം 1981
നോം ചോംസ്കി 1987
ഭാഷാര്‍ത്ഥം 1998
വാക്കിന്റെ വഴികള്‍ 1999
ഭാഷാലോകം 2006
ചിതറിപ്പോയ സിംഹനാദവും ചില ഭാഷാവിചാരങ്ങളും 2006

വിവര്‍ത്തനങ്ങള്‍:
ലീലാതിലകം : സാമൂഹികഭാഷാശാസ്ത്രദൃഷ്ടിയില്‍ ( എസ്. വി. ഷണ്മുഖം) 1995
കൂനന്‍തോപ്പ്,നോവല്‍ ‍(തോപ്പില്‍ മുഹമ്മദ് ബീരാന്‍) 2003.

Awards

കേരളസാഹിത്യ അക്കാദമിയുടെ ഐ.സി.ചാക്കോ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്2000 ഭാഷാര്‍ത്ഥം.

വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് 2006 കൂനന്‍തോപ്പ്,നോവല്‍(തോപ്പില്‍ മുഹമ്മദ് ബീരാന്‍)

Article Archive