തര്‍ജ്ജനി

ജൈനി പൂമല

ലളിതാഭവന്‍,
കൂവകണ്ടം പി.ഒ.
പൂമല,
ഇടുക്കി.

ബ്ലോഗ്: തീരം
ഫോണ്‍: 9947958645

Visit Home Page ...

കവിത

സ്വപ്നം

നനുത്ത സന്ധ്യയിലാണ്‌
ഞാനെന്റെസ്വപ്‌നങ്ങളെ വീണ്ടും
താലോലിച്ചു തുടങ്ങിയത്‌
മഴവില്ലിനോട്‌ കടം വാങ്ങിയ
സപ്‌തവര്‍ണങ്ങളുമായി
മഴനൂലിലാണ്‌ അവ പെയ്‌തിറങ്ങിയത്‌
അവയ്‌ക്ക്‌ ചെമ്പകപ്പൂവിന്റെ മണവും
സാന്ധ്യമേഘത്തിന്റെ
സിന്ദുരാരുണിമയുമുണ്ടായിരുന്നു
അകത്തു നിന്നൊഴുകിയെത്തിയ
ഗസലില്‍ മനസ്സലിഞ്ഞു ചേരുന്നുണ്ടായിരുന്നു
ഉമ്മറത്തിണ്ണയില്‍
എന്റെ ചുമലില്‍ ചാരിയിരുന്ന്‌
അവനെന്നോടു ചോദിച്ചു,
നിന്റെ സ്വപ്‌നങ്ങളിലേക്ക്‌ ഞാനും വന്നാല്‍..
ഉത്തരത്തിന്‌ പരതി..
തിരിഞ്ഞുനോക്കുമ്പോള്‍
പകല്‍ പടിയിറങ്ങിപ്പോയ
വഴിയിലൂടെ
സന്ധ്യയും കടന്ന്‌ ഇരവെത്തിയിരുന്നു
എന്റെ പിന്നില്‍ ഇരുള്‍ കനത്തിരുന്നു
മുറ്റത്തുവീഴുന്ന മഴത്തുള്ളികള്‍
രൗദ്രം നിറഞ്ഞാടുകയായിരുന്നു.

Subscribe Tharjani |
Submitted by vidya (not verified) on Thu, 2010-10-21 10:33.

സുന്ദര സ്വപ്നമായ് പെയ്തിറങ്ങിയ
സുന്ദരി.. ഞങ്ങള്‍ നിന്‍റെ
മഴനുലുകളാല്‍ വരിയപ്പെട്ടു
Vidya