തര്‍ജ്ജനി

നിരീക്ഷണം

ആഘോഷപര്‍വ്വം

തിരഞ്ഞെടുപ്പ് പൂരത്തിന് കൊടിയിറങ്ങി. നേതാക്കന്മാരോരുത്തരായി ഫ്ലക്സ് ബോര്‍ഡുകളില്‍ നിന്ന് പടിയിറങ്ങി. എങ്കിലും നമുക്ക് ശൂന്യതയില്ല. അവര്‍ക്ക് പകരം ഫ്ലക്സ് ബോര്‍ഡുകളിലിപ്പോള്‍ റൊണാള്‍ഡീഞ്ഞോയും മെസ്സിയും ബല്ലാക്കുമുണ്ട്. “കീ ജെയ്” വിളിക്കാനും കത്തിക്കാനും നമുക്കിപ്പോള്‍ അവരുടെ രൂപങ്ങളുണ്ട്. കവലകള്‍ തോറും തൂക്കാനും കളി തോല്‍ക്കുമ്പോള്‍ കീറാനും കൌപീനമായി മാറ്റാനും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ദേശീയപതാകകളുണ്ട്...

കളിയാഘോഷത്തിന്റെ ഈ കാലം തീരുമ്പോഴേക്കും വരാതിരിക്കില്ല ഇനിയുമെന്തെങ്കിലും കൂടി നമുക്ക് കൊണ്ടാടാന്‍. നിറമേറെയുള്ള പീഡനകഥകളോ, നിറമെല്ലാം കെട്ടുപോയ കര്‍ഷകമരണങ്ങളോ... അങ്ങനെ എന്തെങ്കിലും!!

അങ്ങനെ ആകപ്പാടെ നോക്കുമ്പോള്‍ നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്കെപ്പോഴും ജീവിതമൊരാഘോഷം തന്നെ സാ‍ാ‍ാ‍ാര്‍‌ര്‍‌!!!

ഹാരീസ് നെന്മേനി
Subscribe Tharjani |