തര്‍ജ്ജനി

പി.എ. അനിഷ്

പുത്തന്‍വീട്ടില്‍
എളനാട് പി.ഒ
തൃശൂര്‍ (‍ജില്ല)
പിന്‍: 680586

Visit Home Page ...

കവിത

വിനോദം

തുരന്നു
നോക്കിയപ്പോള്‍
ഫോസിലുകളാണ്‌
കിട്ടിയത്‌

ജീര്‍ണ്ണിച്ച
ആഗ്രഹങ്ങളുടെ
അവശിഷ്ടങ്ങള്‍

ഇന്നാണെങ്കിലവ
ജീര്‍ണ്ണിയ്ക്കില്ലായിരുന്നു

ഫോസിലുകളൊക്കെ
പെറുക്കിയെടുത്ത്‌
മജ്ജയും
മാംസവുമൊട്ടിച്ച്‌
ജീവന്‍ കൊടുത്ത്‌
അവയെ
കൊന്നു തിന്നുകയാണിപ്പോഴെന്റെ
വിനോദം.

Subscribe Tharjani |
Submitted by rajesh (not verified) on Tue, 2010-10-12 22:46.

ആഗ്രഹങ്ങളുടെ റീ സൈക്ലിംഗ്ഗില്‍ പുതുമയുണ്ട് .

ആഗ്രഹങ്ങളുടെ,
വിഭവങ്ങളുടെ
പുനരുപയോഗവിനോദങ്ങള്‍...

നന്നായി.

Submitted by shaji ambalath (not verified) on Wed, 2010-10-13 12:50.

ഇഷ്ടമായി മാഷെ