തര്‍ജ്ജനി

വാര്‍ത്ത

ഭാഷാഇന്ത്യ ബ്ലോഗര്‍ അവാര്‍ഡ്

ഭാഷാഇന്ത്യ.കോം നടത്തിയ “ഇന്‍ഡിക് ബ്ലോഗേഴ്സ് അവാര്‍ഡ്സ്” മത്സരത്തില്‍ മികച്ച മലയാളം ബ്ലോഗായി സജീവ് എടത്താടന്റെ “കൊടകരപുരാണം” തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഭാഷകളിലുള്ള ബ്ലോഗുകളെ ഉള്‍പ്പെടുത്തിയാണ് ഈ മത്സരം മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ ഭാഷാ സംരംഭമായ ഭാഷാഇന്ത്യ.കോം സംഘടിപ്പിച്ചത്. സഹബ്ലോഗേഴ്സും വായനക്കാരും പങ്കെടുത്ത വോട്ടെടുപ്പിലൂടെയാണ് ഈ മത്സരത്തിന്റെ വിജയിയെ കണ്ടെത്തിയത്. ഇന്‍ഡിക് ബ്ലോഗേഴ്സ് അവാര്‍ഡ് ട്രോഫിയും മൂവായിരത്തി അഞ്ഞൂറു രൂപയുടെ ഗിഫ്റ്റ് വൌച്ചറുമാണ് സമ്മാനം.

വിശാലമനസ്കന്‍ എന്ന തൂലികാ നാമത്തിലാണ് കൊടകരയില്‍ നിന്നുള്ള സജീവ് എടത്താടന്‍ “കൊടകരപുരാണം”എഴുതുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുകയാണ് സജീവ്.

Subscribe Tharjani |