തര്‍ജ്ജനി

കവിത

അറിവ്‌ ഒരു പദ്ധതിയല്ല

ഞങ്ങള്‍ അതിരാവിലെ എഴുന്നേറ്റ്‌
ഗ്രാമത്തിലേയ്ക്ക്‌ പോയി.
അവിടെ മുന്തിരി വള്ളികള്‍ തളിര്‍ത്തിരുന്നില്ല,
കഞ്ചാവ്‌ ചെടികള്‍ പൂത്തുനിന്നിരുന്നു
കോടവാറ്റിന്റെ സുഗന്ധം ഊര്‍ന്നിറങ്ങി
പുലര്‍ കാറ്റിലൂടെ പരന്നിരുന്നു.

അവിടെ മാതളം പൂത്തിരുന്നില്ല
കുറുമ ** ബാലികയുടെ സ്തനങ്ങളില്‍
അര്‍ബുദം തളിര്‍ത്തിരുന്നു
അവളുടെ അവിഹിത ഗര്‍ഭത്തിന്റെ അവകാശികള്‍
പഞ്ചനക്ഷത്ര ശീതളിമയില്‍ മദ്യപിയ്ക്കുകയായിരുന്നു

ഞങ്ങള്‍ക്ക്‌ പ്രണയബദ്ധരാകാന്‍ കഴിയുകയില്ല
എവിടെ ആര്‍ ആര്‍ക്ക്‌ പ്രണയം നല്‍കും?
ഭൂലോകത്ത്‌ ഒരു ശതമാനം പോലും
പരസ്പരം സ്നേഹിയ്ക്കുന്നില്ല
അപ്പോള്‍ പ്രണയത്തിന്‌ എന്തു പ്രസക്തി ?

എങ്കിലും,

വറുതികളുടെ വിളവെടുപ്പിലും ഞാന്‍
സ്വപ്നങ്ങളുടെ വിത്തുമായി നടക്കുന്നു..
മനസ്സ്‌ അലയാന്‍ വിധിക്കപെട്ടിരിയ്ക്കുന്നു
ശരീരത്തോടൊപ്പം
പിന്നെ ശരീരം വേര്‍പ്പെടുത്തിക്കൊണ്ടും

രോഗഗ്രസ്തമായ കാലം ഇവിടെ ?കാത്തുനില്‍ക്കുകയാണ്‍്‌
ഈ കിഴവന്‍ വന്മരങ്ങളെപ്പോലെ

എത്ര കാലമെന്നറിയില്ല, സംവരത്സങ്ങളായി,

അറിവ്‌ ഒരുപദ്ധതിയല്ല,,
അത്‌ വന്നു ചേരുകയാണ്,
ഒഴുകി എത്തുന്നു, വീണ്ടും അരുവികളായി,
മനസ്സിന്റെ തീരങ്ങളില്‍ കല്ലോലങ്ങളായി,
ചോരയില്‍ വിഷലിപ്തമായി..

ഇനി, ഞങ്ങള്‍ക്ക്‌ ശാന്തമായി ഉറങ്ങാം

‌* അട്ടപാടിയിലെ ആദിവാസികള്‍

എം. വേണു, മുംബൈ
Subscribe Tharjani |
Submitted by jayesh on Sat, 2006-07-29 00:55.

vaikiyaanu vayichathu..valare nannaayirikkunnu......

Submitted by cachitea on Sat, 2006-07-29 10:42.

dayavu cheythu onnu viSadeekarikkaamO? Taitil enikk ishTappettu. athukomnT chOdikkunnathaaN~.

benny