തര്‍ജ്ജനി

ഗൌരി നന്ദന

ബ്ലോഗ് :http://ekaanthathaaram.blogspot.com/

Visit Home Page ...

കവിത

യാഗശിഷ്ടം

വഴിതെറ്റിയെത്തിയ
ഗന്ധര്‍വ്വസന്ദര്‍ശനത്താല്‍
എന്റെയീ ക്ഷേത്രം
വിശുദ്ധമാക്കപ്പെട്ടിരിക്കുന്നു.

ചുംബിക്കപ്പെട്ട ചില്ലുപാത്രമേ
നീയെത്ര ഭാഗ്യവതി,
അനുഗ്രഹിക്കപ്പെട്ട ഇരിപ്പിടമേ
നിന്നോടെനിക്കസൂയ..

അങ്ങനെയെങ്കില്‍,
നിന്റെ കയ്യൊപ്പിനാല്‍
സമ്പന്നമാക്കപ്പെട്ട
എന്റെ ശരീരമേ..
ചുണ്ടുകളാല്‍
മൗനികളാക്കപ്പെട്ട
എന്റെ അധരങ്ങളേ...

ഒടുവില്‍
അവശേഷിക്കുന്നതാര്??
ഞാനോ നീയോ??

Subscribe Tharjani |