തര്‍ജ്ജനി

നിരഞ്ജന്‍.ടി.ജി

നിയതി,
കണ്യാര്‍ പാടം,
ചിറ്റൂര്‍,
പാലക്കാട് 678 101.

ബ്ലോഗുകള്‍
നാളികേരം : http://niranjantg-niranjantg.blogspot.com/
കടുമാങ്ങ : http://namboodiristmarxism.blogspot.com/
ഫോണ്‍ ‍: 9995892109

Visit Home Page ...

കവിത

ദേശീയോദ്ഗ്രഥനം

ദില്ലിയില്‍ തണുപ്പത്ത്’
പാകമില്ലാത്ത സ്വെറ്ററിട്ട്
വേണ്ടതിലധികം
ഉരുണ്ടുനില്ക്കുന്ന
തിരുവല്ലാക്കാരി
അഞ്ചേകാലടി
മലയാളത്തിനെ നോക്കി
പൈജാമയിട്ട്
ഉത്തരത്തില്‍ തൂങ്ങി
കസറത്തു കാട്ടുന്ന
ആറരയടിക്കാരന്‍ ഹിന്ദി
കമന്റടിച്ചു..

“ഓയേ..
മിലേ സുറ് മേരാ തുമാരാ..
തോ സൂറ് ബനേ ഹമാരാ..!“

Subscribe Tharjani |