തര്‍ജ്ജനി

തനേഷ്‌ തമ്പി

മംഗളം ന്യൂസ് ബ്യൂറോ,
തിരുവനന്തപുരം
ഇ മെയില്‍ : thaneshthampi@gmail.com

Visit Home Page ...

കവിത

അത്ഭുതവിളക്കിന്റെ തെളിച്ചം

ആലംബനാ,

ഹൃദയം പിളര്‍ത്തി
ഒരാര്‍ത്തനാദം,

ഇനിയും എന്താണു ബാക്കിയുള്ളത്‌...

വീഞ്ഞപ്പെട്ടി നിറയെ
പ്രണയരുധിരം

രാക്ഷസഗോപുരമാകെ
നിലവിളികളുടെ മുഴക്കം

ജാലകപ്പഴുതിലൂടെ
മുടിപിന്നിയിട്ട
രാക്ഷസിക്കുഞ്ഞേ...

നിന്റെ തേറ്റകളില്‍
ചങ്കമരും മുമ്പേ തന്നെ
പിന്തിരിഞ്ഞു നടക്കാനാവും,
ഒരു വിളിയൊച്ച...

ആലംബനാ,
വിളക്കിന്റെ ശക്തി
ക്ഷയിക്കും മുമ്പേ
പഴയ ചണക്കുപ്പായം
തിരികെ തരട്ടെ ഞാന്‍..

Subscribe Tharjani |