തര്‍ജ്ജനി

പുസ്തകം

ഇ. അഷ്റഫ്, കാവാലം, കെ. രേഖ

2002ലെ ഇടശ്ശേരി അവാര്‍ഡ് നേടിയ നോവലാണു് ഇ. അഷ്റഫിന്റെ ചില വിശുദ്ധജന്മങ്ങളുടെ വിശേഷങ്ങള്‍. ഭാരതപ്പുഴയുടെ തീരത്തെ ഒരു ഗ്രാമമാണു് ഈ നോവലിന്റെ പശ്ചാത്തലം. നാടിന്റെ പുരാവൃത്തങ്ങളും ചരിത്രവും ഇഴചേര്‍ന്ന ആഖ്യാനം, ഗ്രാമജീവിതത്തിന്റെ വിശുദ്ധമായ ചിത്തവൃത്തികളില്‍ ശ്രദ്ധപുലര്‍ത്തുന്നു. രതിയും പ്രണയവും സ്നേഹദ്വേഷങ്ങളും ഉള്‍ച്ചേര്‍ന്ന ജീവിതാഖ്യാനം കരുത്തുറ്റ ഒരു എഴുത്തുകാരനെ വെളിവാക്കുന്നു.
ചില വിശുദ്ധജന്മങ്ങളുടെ വിശേഷങ്ങള്‍
ഗ്രന്ഥകര്‍ത്താവ് : ഇ. അഷ്റഫ്
158 പുറങ്ങള്‍
വില 75 രൂപ
പ്രസാധനം : ഡി.സി.ബുക്സ്, കോട്ടയം.
കെ. രേഖയുടെ പുതിയ ചെറുകഥാസമാഹാരം. നാല്‍ക്കാലി, രംഗപടം, അച്ഛന്‍ പ്രതി, പാലാഴിമഥനം, കാലാകില, മഞ്ഞുകട്ടകള്‍ എന്നിവ ടൈറ്റില്‍ കഥയ്ക്കു പുറമെ. തീക്ഷ്ണമായ വൈകാരികാനുഭവങ്ങളുടെ ആവിഷ്കാരങ്ങളായ ഈ കഥകളെല്ലാം ഉത്തരാധുനിക മലയാളചെറുകഥയിലെ വേറിട്ട ഭാവുകത്വം വ്യക്തമാക്കുന്നവയാണു്.
മാലിനി തിയറ്റേഴ്സ്
ഗ്രന്ഥകര്‍ത്താവു് : രേഖ. കെ
71 പുറങ്ങള്‍
വില : 40 രൂപ
പ്രസാധനം: ഡി.സി.ബുക്സ്, കോട്ടയം
മലയാളനാടകവേദിയുടെ ചരിത്രത്തില്‍ അനന്വയമായ സ്ഥാനമാണു് കാവാലം നാരായണപണിക്കര്‍ക്കുള്ളതു്. തനതുനാടകവേദി എന്ന സങ്കല്പത്തിന്റെ പ്രയോക്താവായി മലയാളനാടകത്തെ ലോകത്തിനുമുന്നിലെത്തിച്ച നാടകകൃത്തിന്റെ 23 രചനകളുടെ സമാഹാരം. 1967ല്‍ എഴുതിയ സാക്ഷി മുതല്‍ 2003ല്‍ എഴുതിയ കലിവേഷംവരെ ഉള്ളവയാണിതു്. കാവാലത്തിന്റെ നാടകങ്ങളോടൊപ്പം പ്രസിദ്ധീകരിക്കപ്പെട്ട നാടകസംവാദവും നിരൂപണലേഖനങ്ങളും ഇതില്‍ എടുത്തുചേര്‍ത്തിട്ടുണ്ടു്. നാടകകൃത്തുക്കളുടെ സമ്പൂര്‍ണ്ണസമാഹാരം മലയാളത്തില്‍ അപൂര്‍വ്വമാണു്. ജീവിച്ചിരിക്കുന്ന ഒരു നാടകൃത്തിന്റെ ആദ്യസമാഹൃതകൃതിയെന്ന വിശേഷം ഈ പുസ്തകത്തിനു് അവകാശപ്പെട്ടതാണു്.
കാവാലം നാടകങ്ങള്‍
ഗ്രന്ഥകര്‍ത്താവു് : കാവാലം നാരായണപ്പണിക്കര്‍
722 പുറങ്ങള്‍
വില : 350 രൂപ
പ്രസാധനം : ഹരിതം ബുക്സ്, കോഴിക്കോട്.
Subscribe Tharjani |