തര്‍ജ്ജനി

കൃഷിയും പരിസ്ഥിതിയും

നമുക്കാവശ്യമായ കുടിവെള്ളം, ആഹാരം, വായു മുതലായവ മലിനപ്പെടുന്നതിലൂടെ എന്താണ്‌ സംഭവിക്കുന്നത്‌?
മൊൺസന്റോ എന്ന ഭീകരൻ എൻഡോസൾഫാൻ, റൌണ്ടപ്പ്‌, ജനിതകമാറ്റം വരുത്തിയ പരുത്തി വഴുതന മുതലായവ മാത്രമല്ല നമ്മെ അടിച്ചേൾപ്പിക്കുന്നത്‌. 2005 ഡിസംബറിൽ മൊൺസന്റോയും വാൾമാർട്ടും കൂടി ചേർന്ന്‌ ഒരു കറാറും ഒപ്പിട്ടിരിക്കുന്നു. നമ്മുടെ ശസ്ത്രജ്ഞരെ നമ്മുടെ ചേലവിൽ അമേരിക്കയിൽ അയച്ച്‌ പഠനങ്ങൾ നടത്തി തിരികെ വന്ന്‌ അവരെ അനുകൂലിച്ച്‌ നമ്മെ പറഞ്ഞു മനസിലാക്കിക്കുവാനും ഭാരതത്തെയും ഭാരതീയരെയും കുട്ടിച്ചോറാക്കുവാനും അയിരുന്നു കരാർ. ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം അവർക്കിതൊരു വലിയകാര്യം തന്നെയാണ്‌. എന്നാൽ നമ്മൾ ഭക്ഷിക്കുന്നത്‌ വിഷവസ്തുക്കൾ മാത്രമല്ല ജനിതകമാറ്റം വരുത്തിയവ കൂറ്റിയായാലോ എന്താണ്‌ സംഭവിക്കുക എന്ന്‌ അൽപം ചിന്തിച്ചു നോക്കുക. നമ്മളിൽ എത്തുന്നതിനു മുമ്പുതന്നെ ശരീര ഭാരം കുറഞ്ഞ കീടങ്ങളും ചെറു ജീവികളും (ചെള്ള്‌, കൊതുക്‌, ശലഭങ്ങൾ, ഈച്ച മുതലായവ) നിത്യ രോഗികളായി ക്കഴിഞ്ഞിരിക്കും.
അനന്തര ഫലമോ ചിക്കൻ ഗുനിയ, പക്ഷിപ്പനി, ആന്ത്രാക്‌സ്‌ തുടങ്ങിയ പകരുന്ന രോഗങ്ങളാവും നമുക്കനുഭവിക്കേണ്ടിവരിക. കൊതുകുകളെക്കൊല്ലുവാൻ നിരോധിച്ച ഡി.ഡിടി പ്രയോകിക്കുന്നതിലൂടെ കൊതുകുകളെ വർദ്ധിപ്പിക്കുവാനല്ലാതെ നശിപ്പിക്കുവാൻ കഴിഞ്ഞോ? ഇല്ല എന്നതാണ്‌ ഉത്തരം. കൊതുകുകൾക്ക്‌ മുട്ടയിടുവാൻ ജൈവ സ്മ്പുഷ്ടമായ മലിനജലവും അതിൽ കുറച്ച്‌ മത്സ്യങ്ങളും പോരെ കൊതുകുകളെ ഇല്ലായ്മ ചെയ്യാൻ. ഇപ്പോൾ കൂത്താടിയെ തിന്നുന്ന മീനുകൾ നാം ഭക്ഷിച്ചാൽ നമ്മൾ ഉദരരോഗികളാകും എന്നതാണ്‌ വാസ്ത്‌അവം.
പല വെബ്‌ പേജുകളിലും റൌണ്ടപ്പിന്റെയും എൻഡോസൾഫാന്റെയും ജനിതകമാറ്റം വരുത്തിയ ഭക്ഷനത്തിന്റെയും ദോഷവശങ്ങൾ സെർച്ച്‌ എഞ്ചിനുകളുടെ സഹയത്താൽ മനസിലാക്കുവാൻ കഴിയും. നമ്മുടെ ശാസ്ത്രജ്ഞർക്ക്‌ അതിന്‌ സംയമോ താൽപര്യമോ ഇല്ല എന്നതാണ്‌ ശരി.
Visit: http://chandrasekharannair.wordpress.com

Submitted by vinod kumar on Wed, 2006-08-16 12:11.

വായുവും വെള്ളവും നിറ്മലമാവേണ്ടതുതന്നെ. പക്ഷേ, നെല്പാടത്തു് കീടമാക്റമിച്ചാല് നാശിനി തളിക്കാതെ വേറേയൊരുവഴിയുമില്ല. നിങ്ങളുടെ കുഞ്ഞിനു ദീനം വന്നാല് ഡോക്ടറുടെ ഉപദേശപ്റകാരം Antibiotic കൊടുക്കില്ലേ?

ജനിതകവിളവുകള് മനുഷ്യന്റെ വിശപ്പും പോഷകരാഹിത്യവും അകറ്റാന് ശാസ്ത്റത്തിന്റെ വരദാനമാണു്. ലോകത്തെ പാമരന്മാരുടെ പശിമാറ്റുന്ന അരിയിലും കപ്പയിലും ജനിതകവിദ്യയിലൂടെ കുറച്ചു വൈറ്റമിന് A യും D യും ഉള്ക്കൊള്ളിച്ചാല് (Golden rice) നല്ലതേ വരികയുള്ളു. കറ്ശനപരീക്ഷണശേഷമേ ജനിതകവിളവുകള് ഇറക്കുകയുള്ളു.

എല്ലാവരേയും എല്ലാറ്റിനേയും കണ്ണടച്ചാക്ഷേപിച്ചു മിടുക്കനാവാന് എളുപ്പം. പ്റശ്നങ്ങള് പഠിച്ചു, ഈ ഭുമിയിലുള്ള എല്ലാവരുടേയും പൈതൃകസമ്പത്തായ ശാസ്ത്റത്തിലൂടെ പരിഹാരം കണ്ടെത്താന് ശ്റമിക്കുന്നവരെ ഒരു നല്ലവാക്ക് പറഞ്ഞഭിനന്ദിക്കുന്നില്ലെങ്കില് സാരമില്ല. പക്ഷേ അവഹേളിക്കാതിരുന്നുകൂടേ?
പിന്നേ Internet connection ഉള്ള ചിലരുടെ ഒരു തോന്നലുണ്ടു രണ്ടു web site വായിച്ചാല് എല്ലാമറിയാം എന്നു. ഒരു കാറ്ഷിക ശാസ്ത്റജ്ഞന് നാലു വറ്ഷം പഠിക്കുന്നതെല്ലാം ചുമ്മാ.

Submitted by Sivan on Wed, 2006-08-16 12:12.

ഉള്‍ക്കാഴ്ച വേറെ, അറിവു വേറെ... നാലല്ല, നാല്‍പ്പത്തഞ്ചു വര്‍ഷം പഠിച്ചാലും തിരിയാത്ത കാര്യങ്ങളുണ്ട്..രണ്ടു വെബ്സൈറ്റു വായിച്ചു കിട്ടുന്ന അറിവും അറിവാണ്... അതു ചിലപ്പോള്‍ ഒരായുഷ്കാലം മുഴുവന്‍ കുനിഞ്ഞിരുന്നു മുനിഞ്ഞാലും കിട്ടാത്ത ഉള്‍ക്കാഴ്ച തരും..എന്‍‌ഡോ സള്‍ഫാനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയുണ്ട്..(അര ജീവികള്‍ക്കൊരു സ്വര്‍ഗം) അല്ലെങ്കില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന എം എ റഹ്മാന്റെ ലേഖനം വായിക്കുക.. അതുമല്ലെങ്കില്‍ സമയം കിട്ടുമ്പോള്‍ ബോവിക്കാനം വരെ പോവുക.. അത്ര ചെലവു വരില്ല.. പക്ഷേ ഇത്തരമൊരു കുറിപ്പെഴുതാന്‍ പിന്നെ കൈയുയരില്ല.. വിറയ്ക്കുമത്.. മനുഷ്യനാണെങ്കില്‍!
കെന്റക്കി ചിക്കനെ പറ്റി ഒരു ലേഖനം വായിച്ചതോര്‍ക്കുന്നു. ജനിതക വിദ്യകൊണ്ട് കോഴിയുടെ തൂവലുള്‍പ്പടെ എല്ലാം മാംസമാക്കിമാറ്റിയ വിചിത്ര രൂപികളായ കോഴികള്‍..അതു കഴിക്കുന്ന മനുഷ്യ കുഞ്ഞുങ്ങളുടെ ജനിതകം എങ്ങനെ തകരാറിലാവും എന്നു ചില ഊഹങ്ങളേയുള്ളൂ.. ലോക കമ്പോളത്തില്‍ നിരോധിച്ച 25ഓളം മരുന്നുകള്‍ നമ്മൂടെ കറ്റകളില്‍ സുലഭമാണ്.. (പേരുകള്‍ വേണോ?)തലവേദനയ്ക്കുള്ള മരുന്നു കഴിച്ചാല്‍ തകരാറിലാവുന്നതു കിഡ്നിയാണ്.. അതും ശാസ്ത്രത്തിന്റെ കണ്ടു പിടിത്തമാണ്....അത് മാര്‍ക്കറ്റിലേയ്ക്കിറക്കി വിടുന്നതും പഠിച്ചവരാണ്...

P S : ഭൂമിയിലുള്ള എല്ലാവരുടെയും പൈതൃകസമ്പത്തായ ശാസ്ത്രമോ ? എന്താണത്?

Submitted by vinod kumar on Mon, 2006-08-28 13:09.

ഉള്കാഴ്ച്ചയില്ലാത്ത കേവല അറിവും ഒരു മഹാവൃക്ഷമാണു്. ധിഷണാശാലിയായ ഒരു ന്യൂട്ടണ് നയിച്ച ഒരു കുതിപ്പിലൂടെയും അനേകം സാധാരണ തൊഴിലാളികളുടെ ചെറിയ ചെറിയ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കെട്ടിപ്പടുത്ത ഈ അറിവിന്റെ ഒരു തുണ്ടം മാത്റമേ പത്തിരുപതു വറ്ഷം നീളുന്ന പഠനത്തിലൂടെ ഒരു വിദ്യാറ്ത്ഥി കൈവരിക്കുകയുള്ളു. വെബ്സൈറ്റ് വീരന്മാറ്ക്കു കിട്ടുന്നതോ അതിലും കുറവു്.

അറിവും വാറ്ത്തയും തമ്മിലുള്ള വ്യത്യാസം നിസ്സാരമല്ല. മതിയായ അറിവില്ലായ്മ, തന്റെ കാര്യം മാത്റം കുശാലാക്കാനുള്ള വ്യഗ്റത, ഇവയാല് ഉണ്ടാവുന്ന തെറ്റുകളാണു് വാറ്ത്തയാകുന്നതു. ഈ തെറ്റു് തിരുത്താനും ആവറ്ത്തിക്കാതിരാക്കാനും സ്ഥലകാല പരിമിതികള് ആകാവുന്നത്റ ഭേദിച്ച കേവലഅറിവു നേടേണ്ടതുണ്ടു. അതു് ചെയ്യാതെ കൈ വിറച്ചു ചിന്തിക്കാനും പ്റവറ്ത്തിക്കാനുമുള്ള കഴിവു് കളഞ്ഞുകുളിച്ചു, "ശാസ്ത്റം എന്താ ഏതാ" എന്നു വിളിച്ചു കൂകുന്നവര് തെറ്റിന്റെ മറ്റേ കാരണമായ സ്വാറ്ത്ഥത്തേക്കുറിച്ചെങ്കിലും കുറച്ചാലോചിച്ചാല് പരിഹാരത്തോടടുക്കും. ജനിതകവിദ്യയുടെ ക്റുരപ്റയോഗത്തിലൂടെ പിറന്ന തുവലില്ലാത്ത വെറുമൊരു മാംസപിണ്ടം മാത്റമായ മിണ്ടാപ്റാണിയെ കണ്ടാല് "ഇതിനെ പൊരിച്ചു തിന്നാമായിരുന്നു, തിന്നാല് എന്റെ രോമവും കൊഴിയില്ല എന്നു ഉറപ്പു കിട്ടിയിരുന്നെങ്കില് !" എന്നാലോചിക്കുന്നവര് ഈ തെറ്റു തിരുത്താന് പോന്ന നിലപാടല്ല എടുക്കുന്നതു്. തന്നേപ്പോലെയാണു് മറ്റു ജീവജാലങ്ങളും എന്ന ബോധത്തില്നിന്നുരുത്തിരിയുന്ന അളവില്ലാത്ത സ്നേഹത്തിന്റെ ഒരിറ്റു മതി ഇതുപോലുള്ള തെറ്റു വരാതിരിക്കാന്.

തലവേദനക്കുള്ള മരുന്നു കഴിച്ചാല് കേടാകുന്നത് വൃക്കയാണെന്നു ഒഴുക്കന് മട്ടില് ഏത് കുട്ടിക്കും പറയാം. ആധുനികവൈദ്യശാസ്ത്റം ഓരോ മരുന്നും, അതിന്റേ അളവു്, പ്റവര്ത്തനം, വിപരീതഫലം, മറ്റു മരുന്നുകളുമായുണ്ടാകുന്ന കൂട്ടിക്കുഴച്ചല്, ശരീരത്തില്നിന്നുള്ള നിര്ഗ്ഗമനം എന്നിവ നല്ലവണ്ണം പഠിച്ചതിനു ശേഷമേ ഇറക്കുകയുള്ളു. ഇതിനുള്ള അനുവാദം കൊടുക്കുന്നതു് ജനം തിരഞ്ഞെടുത്ത സര്ക്കാര് നിയമിച്ച ശാസ്തീയസംഘടനതന്നേ. ഗുണത്തേക്കാളേറേ ദോഷം ചെയ്യുന്ന മരുന്നിറക്കുകയില്ല. നാളെ ഇന്നത്തേതിനേക്കാള് ഗുണമേറിയതോ ദോഷം കുറഞ്ഞതോ ആയ മരുന്നു കണ്ടു പിടിച്ചാല് പഴയ മരുന്നിനുള്ള അനുമതി പിന് വലിക്കാം. ഇതു പേറ്റന്റതിജീവിച്ച മരുന്നുകള് ഒഴിവാക്കാന് കമ്പനികള് കണ്ട മറ്റൊരു സൂത്റം. ഇതു മനസ്സിലാക്കി അത്റ വലിയ കുഴപ്പമില്ലാത്ത, താങ്ങാവുന്ന വിലയുള്ള പഴയ മരുന്നു വിലക്കാത്ത ശാസ്ത്റജ്ഞന് വെബ്സൈറ്റ് വീരന്റെ കണ്ണില് കരട് !

ഏതു മരുന്നു അനുവദിക്കണം ഏത് പിന് വലിക്കണം എന്നു തീരുമാനിക്കാന് കുറച്ചു വെബ്സൈറ്റ് വീരന്മാരെ ഏര്പ്പാടാക്കാം എന്താ?

Submitted by Sivan on Tue, 2006-08-29 14:03.

താങ്കളുടെ ഖണ്ഡികയില്‍ ആദ്യം പറഞ്ഞ ചിലകാര്യങ്ങള്‍ താങ്കളെ ബാധിക്കുന്നവയല്ലേ? ഒന്നും മനസിലാവുന്നില്ല. കാര്യമില്ല. താങ്കള്‍ വെബ് പുച്ഛവും വച്ച് അതിലെഴുതുകയല്ലാതെ വായിക്കാറില്ല എന്നു തോന്നുന്നു. നന്നായി!

ചിലതരം വിവരക്കേടുകളെ ഒരു മരുന്നും ബാധിക്കില്ല. എങ്കിലും ഇതിരിക്കട്ടെ..മറ്റുള്ളവര്‍ക്കെങ്കിലും പ്രയോജനപ്പെടുമല്ലോ...

DANGEROUS DRUGS. THESE DRUGS HAVE BEEN GLOBALLY DISCARDED BUT ARE AVAILABLE IN INDIA . The most common ones are D cold, action 500 & Nimulid.

ANALGIN: Brand name: Novalgin
This is a pain-killer . Reason for ban: Bone marrow depression.
________________________________________________

CISAPRIDE: Brand name: Ciza, Syspride

Acidity, constipation. Reason for ban : irregular heartbeat
________________________________________________

DROPERIDOL: Brand name : Droperol

Anti-depressant. Reason for ban : Irregular heartbeat.
________________________________________________

FURAZOLIDONE: Brand name: Furoxone, Lomofen

Antidiarrhoeal. Reason for ban : Cancer.

________________________________________________

NIMESULIDE: Brand name : Nise, Nimulid

Painkiller, fever. Reason for ban : Liver failure.
________________________________________________

NITROFURAZONE: Brand name : Furacin

Antibacterial cream. Reason for ban : Cancer.
________________________________________________

PHENOLPHTHALEIN: Brand name : Agarol

Laxative. Reason for ban : Cancer.
________________________________________________

PHENYLPROPANOLAMINE :
Brand name : D'cold , Vicks Action-500

cold and cough. Reason for ban : stroke.
___________________________________________

OXYPHENBUTAZONE: Brand name : Sioril

Non-steroidal anti-inflammatory drug. Reason for ban : Bone marrow depression.
________________________________________________

PIPERAZINE: Brand name : Piperazine

Anti-worms. Reason for ban : Nerve damage.
________________________________________________
QUINIODOCHLOR : Brand name: Enteroquinol

Anti-diarrhoeal. Reason for ban : Damage to sight.

jagan

Submitted by baburaj on Tue, 2006-08-29 14:33.

ശിവാ ശ്രദ്ധിച്ചു നോക്കിയാല് ചില അറിവുകളൊക്കെ വിനോദിന്റെ കമന്റില്‍ നിന്നും കിട്ടും. ഉദാഹരണങ്ങള്‍ കൊടുക്കാം പഠിക്കുന്ന പിള്ളേര്‍ക്ക് പ്രയോജനപ്പെടട്ടേ!

1. വായുവും വെള്ളവും നിറ്മലമാവേണ്ടതുതന്നെ. പക്ഷേ, നെല്പാടത്തു് കീടമാക്റമിച്ചാല് നാശിനി തളിക്കാതെ വേറേയൊരുവഴിയുമില്ല. നിങ്ങളുടെ കുഞ്ഞിനു ദീനം വന്നാല് ഡോക്ടറുടെ ഉപദേശപ്റകാരം Antibiotic കൊടുക്കില്ലേ?
- പാവം ഫുക്കുവോക്കയുടെ ഒറ്റ വയ്ക്കോല്‍ വിപ്ലവത്തെക്കുറിച്ചോ നമ്മുടെ നാട്ടിലെ തന്നെ സാരംഗിനെക്കുറിച്ചോ കേട്ടിട്ടില്ല. പുസ്തകം വായിക്കില്ല. വെബുകാരെ സര്‍വത്ര വെറുപ്പും പിന്നെന്തു ചെയ്യും!

2.ജനിതകവിളവുകള് മനുഷ്യന്റെ വിശപ്പും പോഷകരാഹിത്യവും അകറ്റാന് ശാസ്ത്റത്തിന്റെ വരദാനമാണു്.
- ജനിതക പരീക്ഷണങ്ങള്‍ വ്യവസായ പരീക്ഷണശാലകളിലാണ് നടക്കുന്നതെന്ന കാര്യം പാവത്തിനറിയില്ല. അതിനു ഫണ്ടു ചെയ്യുന്ന ഏജന്‍സികളെക്കുറിച്ചും. വന്ദനശിവയോ ദേവീന്ദര്‍ ശര്‍മ്മയോ ഒന്നും അറിയുന്നവരല്ല. ഇദ്ദേഹത്തിന്റെ മുന്നില്‍! വെബ് അറിവിനോടാണെങ്കില്‍ പുച്ച്ഛവും..

3. പ്റശ്നങ്ങള് പഠിച്ചു, ഈ ഭുമിയിലുള്ള എല്ലാവരുടേയും പൈതൃകസമ്പത്തായ ശാസ്ത്റത്തിലൂടെ പരിഹാരം കണ്ടെത്താന് ശ്റമിക്കുന്നവരെ ഒരു നല്ലവാക്ക് പറഞ്ഞഭിനന്ദിക്കുന്നില്ലെങ്കില് സാരമില്ല.
- അഭിനന്ദനം വേണം എന്നാണു പറയുന്നത്. നമ്മളാണ് പഠിക്കേണ്ടത്..കാര്യം മനസ്സിലായല്ലോ.. ചന്ദ്രശേഖരന്‍ നായരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്...

4. പിന്നേ Internet connection ഉള്ള ചിലരുടെ ഒരു തോന്നലുണ്ടു രണ്ടു web site വായിച്ചാല് എല്ലാമറിയാം എന്നു. ഒരു കാറ്ഷിക ശാസ്ത്റജ്ഞന് നാലു വറ്ഷം പഠിക്കുന്നതെല്ലാം ചുമ്മാ.
- അപ്പോള്‍ കാര്‍ഷിക ശാസ്ത്രജ്ഞനാവാന്‍ 4 വര്‍ഷം പഠിച്ചാല്‍ മതി. അതു കഴിഞ്ഞെന്തും പറയാം...വെറുതെ വെബു വായിച്ച് ഒന്നും പറയരുത്‌...

5. ഉള്കാഴ്ച്ചയില്ലാത്ത കേവല അറിവും ഒരു മഹാവൃക്ഷമാണു്. ധിഷണാശാലിയായ ഒരു ന്യൂട്ടണ് നയിച്ച ഒരു കുതിപ്പിലൂടെയും അനേകം സാധാരണ തൊഴിലാളികളുടെ ചെറിയ ചെറിയ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കെട്ടിപ്പടുത്ത ഈ അറിവിന്റെ ഒരു തുണ്ടം
-ഇതെനിക്ക് ഒരക്ഷരം മനസ്സിലായില്ല. ഉള്‍ക്കാഴ്ചയില്ലാത്ത അറിവ്.. ഒരു മഹാവൃക്ഷമാണെന്ന്..തല പുകയുന്നു!!!

6. അറിവും വാറ്ത്തയും തമ്മിലുള്ള വ്യത്യാസം നിസ്സാരമല്ല. മതിയായ അറിവില്ലായ്മ, തന്റെ കാര്യം മാത്റം കുശാലാക്കാനുള്ള വ്യഗ്റത, ഇവയാല് ഉണ്ടാവുന്ന തെറ്റുകളാണു് വാറ്ത്തയാകുന്നതു.
- ജേണലിസം കുട്ടികള്‍ എഴുതിയെടുക്കേണ്ട സൂക്തം...വാര്‍ത്തയെപ്പറ്റി ഇത്ര സമഗ്രമായ ഒരു നിര്‍വചനം ഞാന്‍ ഒരു ടെക്സ്റ്റുബുക്കിലും കണ്ടിട്ടില്ല. നന്ദി വിനോദേ.. നന്ദി....

7.ഈ തെറ്റു് തിരുത്താനും ആവറ്ത്തിക്കാതിരാക്കാനും സ്ഥലകാല പരിമിതികള് ആകാവുന്നത്റ ഭേദിച്ച കേവലഅറിവു നേടേണ്ടതുണ്ടു. അതു് ചെയ്യാതെ കൈ വിറച്ചു ചിന്തിക്കാനും പ്റവറ്ത്തിക്കാനുമുള്ള കഴിവു് കളഞ്ഞുകുളിച്ചു,
- എന്തോന്നിത്‌ ..കേവല അറിവോ...അതിനു ഞാന്‍ മനസ്സിലാക്കി വച്ചിരിക്കുന്ന അര്‍ത്ഥം വേറെയാണ്..കൈവിറയ്ക്കാതെ ചിന്തിക്കുന്നതെങ്ങനെ... സാഹിത്യം എഴുതാനുളള്ള ആവേശം സിരകളില്‍ കടക്കുമ്പോള്‍്‍ ആശയം പൊന്നമ്പലമേടൂ കടക്കും!

8. തലവേദനക്കുള്ള മരുന്നു കഴിച്ചാല് കേടാകുന്നത് വൃക്കയാണെന്നു ഒഴുക്കന് മട്ടില് ഏത് കുട്ടിക്കും പറയാം. ആധുനികവൈദ്യശാസ്ത്റം ഓരോ മരുന്നും, അതിന്റേ അളവു്, പ്റവര്ത്തനം, വിപരീതഫലം, മറ്റു മരുന്നുകളുമായുണ്ടാകുന്ന കൂട്ടിക്കുഴച്ചല്, ശരീരത്തില്നിന്നുള്ള നിര്ഗ്ഗമനം എന്നിവ നല്ലവണ്ണം പഠിച്ചതിനു ശേഷമേ ഇറക്കുകയുള്ളു. ഇതിനുള്ള അനുവാദം കൊടുക്കുന്നതു് ജനം തിരഞ്ഞെടുത്ത സര്ക്കാര് നിയമിച്ച ശാസ്തീയസംഘടനതന്നേ. ഗുണത്തേക്കാളേറേ ദോഷം ചെയ്യുന്ന മരുന്നിറക്കുകയില്ല.
-ശാന്തം പാപം.. ഒന്നുമറിഞ്ഞുകൂടാത്ത കൊച്ചു കുട്ടിയെ നിങ്ങള്‍ എങ്ങനെയാണ് ശിക്ഷിക്കുക. മുകളില്‍ മറുപടിയുണ്ട്.. അതിദ്ദേഹത്തിനു മനസ്സിലാവുമോ?

9. താങ്ങാവുന്ന വിലയുള്ള പഴയ മരുന്നു വിലക്കാത്ത ശാസ്ത്റജ്ഞന് വെബ്സൈറ്റ് വീരന്റെ കണ്ണില് കരട് ! ഏതു മരുന്നു അനുവദിക്കണം ഏത് പിന് വലിക്കണം എന്നു തീരുമാനിക്കാന് കുറച്ചു വെബ്സൈറ്റ് വീരന്മാരെ ഏര്പ്പാടാക്കാം എന്താ?
- വിനോദ്കുമാര്‍ ഡോക്ടറാണോ എന്നറിയില്ല. പക്ഷേ ശിവന്‍ പറഞ്ഞതു പോലെ വിവരക്കേടിന്റെ ആള്രൂപം എന്നലാതെ ഇത്തരമൊരു സെന്റന്‍സെഴുതിയ വ്യക്തിയെ മറ്റേതു പേരു വിളിക്കും. കാര്യങ്ങള്‍ മനസ്സിലാകുന്നില്ലന്നതോ പോട്ടെ, സ്വന്തം വാദം സ്ഥാപിക്കാന്‍ ആവശ്യത്തിനുള്ള കോപ്പും കൂടി കൈയിലില്ല. എന്നിട്ടു വച്ചുചാമ്പുകയാണ്.. ചങ്കൂറ്റം തന്നെ!

Submitted by ചന്ദ്രശേഖരന്‍ നായര്‍ (not verified) on Sat, 2007-12-01 18:14.

ശാസ്ത്രജ്ഞര്‍ ഉദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കണ്ടെത്തിയ സോയില്‍ ടെസ്റ്റിംഗ് സെക്കന്ററി ന്യൂട്രിയന്‍സിനെയും ട്രൈസ് എലിമെന്റ്സിനെയും ഇംബാലന്‍സ്ഡ് ആക്കി. എന്നിട്ടും വീരവാദം പറയുന്നു അക്കാഡമിക് പണ്ഡിതന്മാര്‍. വെറും ചില അറിവുകളുടെയും പരീക്ഷണ നിരീക്ഷണഫലമായി കര്‍ഷകനായ ഞാന്‍ കണ്ടെത്തിയ റബ്ബറിന് വരുന്ന പട്ടമരപ്പിന്റെ കാരണവും പ്രതിവിധിയും ശരിയാണെന്ന് തെളിഞ്ഞാല്‍ എനിക്കും തരുമോ ഒരു നോബല്‍ സമ്മാനം? കര്‍ഷകനായ എനിക്ക് മണ്ണിന്റെ ഫലഭൂയിഷ്ടി പരിപാലിക്കുവാനും ഉദ്പാദനം വര്‍ധിപ്പിക്കുവാനും ചെയ്യുന്ന തൊഴിലായതുകാരണം നാലല്ല നാല്‍പത് വര്‍ഷം പഠിച്ചാലും സ്വായത്തമാകില്ല. ആകണമെങ്കില്‍ ഇന്റെര്‍നെറ്റ് കണക്ഷന്‍ എടുത്ത് എന്റെ പോസ്റ്റുകള്‍ പല പ്രാവശ്യം വായിക്കേണ്ടിവരും. കാരണം എന്റെ പോസ്റ്റുകള്‍ കണ്ണുനീരും, ചോരയും, വിയര്‍പ്പും മമക്കുന്നവയാണ്. കാല്‍കാശിനുവേണ്ടി കൃഷിയെ കുട്ടിച്ചോറാക്കുന്ന കാര്‍ഷിക നേട്ടം മനുഷ്യന് സമ്മാനിക്കുന്നത് നിത്യരോഗങ്ങളാണ്. ഒരു ഗ്ലാസ് ശുദ്ധജലം എവിടെ കിട്ടുമെന്ന് ഈ ശാസ്ത്രജ്ഞര്‍ക്ക് ഒന്ന് കാട്ടിത്തരാമോ? എല്ലാം കുട്ടിച്ചോറാക്കിയില്ലെ?

Submitted by ചന്ദ്രശേഖരന്‍ നായര്‍ (not verified) on Sun, 2007-12-02 05:59.

കീടം ആക്രമിച്ചാല്‍ മിത്രകീടങ്ങളുണ്ടാവും നാശിനി തളിക്കാതിരുന്നാല്‍. കുഞ്ഞിന് ദീനം വന്നാല്‍ കുടിക്കാന്‍ വിഷം കൊടുക്കുമോ? നെല്‍ച്ചെടിയിലടിക്കുന്ന വിഷം കൊല്ലുന്നത് മണ്ണിരയെയാണ്.

മനുഷ്യന്റെ വിശപ്പും പോഷകരാഹിത്യവും അകറ്റണമെങ്കില്‍ ജൈവചംക്രമണം ശരിയായ രീതിയില്‍ നടക്കണം. അവിടെയുണ്ടാകും ലോകത്തെ പാമരന്മാരുടെ പശിയകറ്റുവാനാവശ്യത്തിന് അരിയും കപ്പയും. ജനിതകമാറ്റം വരുത്തിയ ആഹാരം മനുഷ്യനെ രോഗിയാക്കും, മണ്ണിനെ മാത്രമല്ല പരാഗണത്തിലൂടെയും മറ്റും മറ്റ് സസ്യങ്ങളെയും അതേ മാറ്റത്തിന് വിധേയമാക്കും. കര്‍ശന പരീക്ഷണശേഷമല്ല വളഞ്ഞവഴിയിലൂടെയാണ് വിളവിറക്കുന്നതെന്ന് അറിയില്ലെങ്കില്‍ അറിയാമെന്നുള്ള ആരോടെങ്കിലും ചോദിച്ച് മനസിലാക്കൂ.

ഈ ഭൂമിയിലുള്ള പൈതൃതസമ്പത്തിനെയല്ലെ ശാസ്ത്രത്തിലൂടെ പരിഹാരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നവര്‍ നശിപ്പിക്കുന്നത്. അവരെ അവഹേളിക്കുകയല്ല കല്ലെറിയുകയാണ് വേണ്ടത്. അല്ലെങ്കില്‍ ജോലി തേടി പോകാതെ പഠിച്ചപാഠങ്ങള്‍ സ്വന്തം കൃ,ഷിയിടത്തില്‍ പ്രയോഗിച്ച് മാകൃക കാട്ടിത്തരൂ. കൃഷിക്കാരെ ഇനിയെങ്കിലും ദ്രോഹിക്കാതിരുന്നുകൂടെ?

അപ്പോള്‍ താങ്കള്‍ ഇന്റെര്‍നെറ്റുള്ള മറ്റ് വെബ് സൈറ്റുകള്‍ വായിച്ച് മനസിലാക്കാറില്ലെ? നാലു വര്‍ഷമല്ല നാല്പത് വര്‍ഷം പഠിച്ചാലും അനുഭവസമ്പത്തുള്ള ഒരു കര്‍ഷകനൊപ്പം എത്താന്‍ കഴിയില്ല. ഈ നാല് വര്‍ഷം പഠിച്ച് നേടിയതിനെക്കാള്‍ കൂടുതല്‍ വിവരം ഡെഡിക്കേറ്റഡ് ആയുള്ള ചില ശാസ്ത്രജ്ഞരുടെ ഒരു വെബ് പേജില്‍ ലഭിക്കും. അവര്‍ ആയിരത്തില്‍ ഒന്ന് മാത്രം.

Submitted by S.Chandrasekhar... on Sun, 2007-12-02 17:36.

കീടം ആക്രമിച്ചാല്‍ മിത്രകീടങ്ങളുണ്ടാവും നാശിനി തളിക്കാതിരുന്നാല്‍. കുഞ്ഞിന് ദീനം വന്നാല്‍ കുടിക്കാന്‍ വിഷം കൊടുക്കുമോ? നെല്‍ച്ചെടിയിലടിക്കുന്ന വിഷം കൊല്ലുന്നത് മണ്ണിരയെയാണ്.

മനുഷ്യന്റെ വിശപ്പും പോഷകരാഹിത്യവും അകറ്റണമെങ്കില്‍ ജൈവചംക്രമണം ശരിയായ രീതിയില്‍ നടക്കണം. അവിടെയുണ്ടാകും ലോകത്തെ പാമരന്മാരുടെ പശിയകറ്റുവാനാവശ്യത്തിന് അരിയും കപ്പയും. ജനിതകമാറ്റം വരുത്തിയ ആഹാരം മനുഷ്യനെ രോഗിയാക്കും, മണ്ണിനെ മാത്രമല്ല പരാഗണത്തിലൂടെയും മറ്റും മറ്റ് സസ്യങ്ങളെയും അതേ മാറ്റത്തിന് വിധേയമാക്കും. കര്‍ശന പരീക്ഷണശേഷമല്ല വളഞ്ഞവഴിയിലൂടെയാണ് വിളവിറക്കുന്നതെന്ന് അറിയില്ലെങ്കില്‍ അറിയാമെന്നുള്ള ആരോടെങ്കിലും ചോദിച്ച് മനസിലാക്കൂ.

ഈ ഭൂമിയിലുള്ള പൈതൃതസമ്പത്തിനെയല്ലെ ശാസ്ത്രത്തിലൂടെ പരിഹാരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നവര്‍ നശിപ്പിക്കുന്നത്. അവരെ അവഹേളിക്കുകയല്ല കല്ലെറിയുകയാണ് വേണ്ടത്. അല്ലെങ്കില്‍ ജോലി തേടി പോകാതെ പഠിച്ചപാഠങ്ങള്‍ സ്വന്തം കൃ,ഷിയിടത്തില്‍ പ്രയോഗിച്ച് മാകൃക കാട്ടിത്തരൂ. കൃഷിക്കാരെ ഇനിയെങ്കിലും ദ്രോഹിക്കാതിരുന്നുകൂടെ?

അപ്പോള്‍ താങ്കള്‍ ഇന്റെര്‍നെറ്റുള്ള മറ്റ് വെബ് സൈറ്റുകള്‍ വായിച്ച് മനസിലാക്കാറില്ലെ? നാലു വര്‍ഷമല്ല നാല്പത് വര്‍ഷം പഠിച്ചാലും അനുഭവസമ്പത്തുള്ള ഒരു കര്‍ഷകനൊപ്പം എത്താന്‍ കഴിയില്ല. ഈ നാല് വര്‍ഷം പഠിച്ച് നേടിയതിനെക്കാള്‍ കൂടുതല്‍ വിവരം ഡെഡിക്കേറ്റഡ് ആയുള്ള ചില ശാസ്ത്രജ്ഞരുടെ ഒരു വെബ് പേജില്‍ ലഭിക്കും. അവര്‍ ആയിരത്തില്‍ ഒന്ന് മാത്രം.

http://agrinews.wordpress.com (ചില കാര്‍ഷിക ലേഖനങ്ങള്‍)