തര്‍ജ്ജനി

അമ്പട ഞാനേ എന്ന ഭാവവും മറ്റുള്ളവരോടുള്ള പുച്ഛവ

Submitted by prathapachandran on Wed, 2006-05-24 18:09.

ഇത്‌ തീര്‍ച്ചയായും പ്രതികരിക്കേണ്ടതായതു കൊണ്ട്‌ പ്രതികരിക്കുന്നു. ക്യാപ്ടന്‍ ലക്ഷ്മിക്ക്‌ പറയാന്‍ സാധിക്കുമോ ഒരു ജനറ്റത മുഴുവന്‍ മൂളയില്ലാത്തവരാണെന്ന്. അന്താരാഷ്ട്ര കമ്മ്യൂണിസം തന്നെ മുതല്ലാളിത്ത വ്യവസ്ഥിതിയെ ഇടം കൈ കൊണ്ട്‌ പുണര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ്‌ ഇന്നുള്ളത്‌.അല്ല്ലെന്നു പറയാന്‍ ഒരു കാസ്റ്റ്രോയോ മറ്റോ കാണും. ഇത്‌ പറഞ്ഞതിനു കാരണം കമ്മ്യൂണിസത്തിന്റെ എതിരായ മുതലാളിത്വത്തെ പുണരുന്നവരാണ്‌ ഇന്നത്തെ ഭൂരിഭാഗം കമ്മ്യൂണിസ്റ്റുകളും. ലക്ഷ്മിയുടെ വാക്കുകളില്‍ അവര്‍ക്ക്‌ മാത്രമാണ്‌ മൂള!

Submitted by sreejithk2000 on Wed, 2006-05-17 14:05.

തലയും പഠിപ്പും ഉള്ളത് കൊണ്ടാണല്ലോ ബംഗാളില്‍ കമ്മ്യൂണിസം കൊടികുത്തി വാഴുന്നത്. ഈ ലക്ഷ്മിയുടെ ഒരു തമാശ.

Submitted by Sunil on Wed, 2006-05-17 13:36.

ഒരു കമ്യൂണിസ്റ്റ്കാരി എന്ന നിലയ്ക്ക്‌ ക്യാപ്റ്റന്‍ ലക്ഷ്മി അങനെ പറയരുതായിരുന്നു.
(ഞാന്‍ ലേഖനം വായിച്ചില്ല, എങ്കിലും ഇതു പറയാന്‍ തോന്നി)

Submitted by vinod kumar on Wed, 2006-05-17 00:09.

2006 മെയ് 7 ലെ മാതൃഭൂമി വാരികയിലെ അഭിമുഖത്തില് ക്യാപ് റ്റന് ലക്ഷ്മി പറയുന്നു:

....
പി കൃഷ്ണനുണ്ണി :
എന്താണ്‌ ഇത്തരത്തിലുള്ള കമ്മ്യൂണിസ് റ്റ് വിരുദ്ധ മനോഭാവത്തിന്റെ കാരണം?

ഡോ. ലക്ഷ്മി :
അത് ഉത്തരേന്ത്യയില് പരക്കെയുള്ളതാണു്.

പി കൃഷ്ണനുണ്ണി :
എന്നെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാകുമെന്നു തോന്നുന്നുണ്ടോ?

ഡോ. ലക്ഷ്മി :
ഇല്ല. അവര്ക്കതിനുള്ള തലയില്ല. പഠിപ്പുമില്ല. എനിക്ക് ഇന്ത്യയില് ഈ പ്റദേശത്തുള്ളവരെക്കുറിച്ച് വളരെ താഴ്ന്നൊരഭിപ്റായമാണുള്ളത്.
......

തലയും പഠിപ്പുമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോയല്ലോ കെട്ട്യോന് പ്റേം സൈഗളും, മകള് സുഭാഷിണിയുടെ മാപ്പിള മുസാഫര് അലിയും !