തര്‍ജ്ജനി

ഞാൻ ഇനിയും ഇതേക്കുറിൿച് എഴുതണോ?

Submitted by viswam on Fri, 2005-08-26 06:11.

സുനിൽ,

വിശ്വബൂലോഗത്തിൽ എന്നെങ്കിലും വഴിതെറ്റി വന്നിട്ടുണ്ടായിരിക്കില്ലേ?
അവിടെ ഭവിഷ്യം, കരിന്തേളായി, കാളകൂടം നിറച്ച തന്റെ വാൽ പത്തിപോലെ ഉയർത്തി ഉണ്ണിയെ കാത്തുകിടക്കുന്നതും കണ്ടുകാണും, ഇല്ലേ?

http://viswaprabha.blogspot.com/2005/05/iii.html

Submitted by Sunil on Sun, 2005-07-31 18:33.

പൂട്ടുന്നതിനു മുൻപ് ചില്ലറയ്ക്കെങ്കിലും ആരെങ്കിലും വന്നല്ലൊ! ഭാഗ്യം!
ചില്ലറയിൽ തന്നെ തുടങട്ടെ. കാലത്തിനെ പറ്റിയാൺ! ഞാനാലോചിച്ചത്. മഹാകാലമോ മയ്ക്രോ കാലമോ ആകട്ടെ. കാലത്തിൻ രൂപമുണ്ടോ? രൂപത്തിനു സ്ഥിതി ചെയ്യാൻ ഒരു ബേസ് വേണ്ടേ? അഞ്ജത (മോശമല്ല ട്ടോ) യുടെ പ്രതലത്തിൽ പാമ്പുപോലെ കാലം കിടക്കുന്നു. അനുഗ്രഹിക്കണമെങ്കിൽ തലയിൽ തോടണം, അതൊരിക്കലും സംഭവിക്കുന്നില്ല. എപ്പോഴും ഡമോക്ലസ്സിന്റെ വാളുപോലെ പാമ്പിന്റെ പത്തിപോലെ മുകളിൽ തൂങി കിടക്കുകയാണ്. തലക്കു ഉയരം കൂടുന്തോറും തീർച്ചയായും ഉടലിൻ താഴേയും നീളം കൂറ്റുമായിരിക്കും. ക്രോധമേറിയ(?) വാലിന്റെ ആ മുഴക്കം കേൾ‌ക്കുന്നെങ്കിൽ അതിന്നിന്റെ ശബ്ദമല്ലേ? ഈ കാലത്തിൽ ഗർഭാവസ്ഥ എന്നൊരു അവസ്ഥയില്ല. സ്ഥൂലീകരിച്ചു ചെറിയ രൂപത്തിൽ കണ്ടാൽ മതി. രണ്ടവസ്ഥയിലും ഗുണങൾ ഒന്നുതന്നെ. അല്ലേ? ഏതോ ഹൈന്ദവ വാദികൾ എന്ന ഛാപ്പയുമായി പൂട്ടാൻ ആളുകൾ വരുന്നതിനു മുൻപ്, ഉള്ള സാധനങളുമെടുത്ത് പൂട്ടിപ്പോയാൽ പോരേ? എന്നാൺ എനിക്കു തോന്നുന്നത്.

Submitted by Sunil Krishnan on Sun, 2005-07-31 17:39.

ചെലവാകാത്തസാധനം വെച്ച്‌ കട തുറന്നാല്‍ ചീയും വരെ കാത്തിരിക്കുന്നതില്‍ തെറ്റില്ല. ഞാന്‍ അപ്പുറത്തെ മാര്‍ജിന്‍ ഫ്രി യില്‍ നിന്ന് ഒരു ചില്ലറയ്ക്കു വന്നതാണ്‌ ഈ തുട്ട്‌ അവിടെ ചിലവാകില്ല. ഇവിടെ മാറിക്കിട്ടുമോ എന്നുനോക്കാന്‍. അപ്പോ ചില്ലറക്കാരിയമെന്താണന്നുവെച്ചാല്‍ ഈ കാലശേഷന്‍ തന്നെ. ഈ തലേട്‌ മോളില്‍ എപ്പൊഴും ഏതോ ഒരു അജ്ഞാത കൈ ഇല്ലേ എന്നൊരു സംശയം. എവിടെയോ ഒരാണിയിലുറപ്പിച്ച്‌ എങ്ങോട്ട്‌ പോയാലും റബ്ബറുപോലെയോ പ്ലാസ്റ്റിക്‌ പൊലെയോ നീണ്ട്‌ നീണ്ട്‌ വരുന്ന ഒരു കൈ. (ആധുനികോത്തരനായതിനാലാണ്‌ ഒരജൈവഭാഷ) രണ്ട്‌ കൈപ്പത്തിയും ചേര്‍ത്തുപിടിച്ചപോലുള്ള ശേഷന്റെ തല ബ്രഹ്മാണ്ഡത്തിലെ എല്ലാതലകള്‍ക്കും പിന്നിലില്ലെ? ശയിക്കന്‍ ഉടല്‍ തന്ന് ശിരസ്സുകൊണ്ട്‌ അനുഗൃഹവും നിഗ്രഹവും നടത്തുകയാണോ? പാലാഴിയില്‍ ശേഷന്‍ മാത്രമേയുള്ളോ? പാലാഴി അണ്ഡകടാഹമാണ്‌ എന്ന ബ്രഹത്‌ ചിന്തയെക്കാള്‍ എനിക്കുചുറ്റും ഒരു പാലാഴിയില്ലേ എന്നു ചിന്തിക്കാന്‍ തോന്നുന്നു. (ശരിയോ ആവോ?) എങ്കില്‍ വിധേയപ്പെട്ട ഒരുശയനത്തിന്റെ പത്തികള്‍ ആരുകാണും? (പാ)ആഴികള്‍ അലറിവിളിക്കുന്നതിന്റെ പൊരുളില്‍ ക്രോധമേറിയവാലിന്റെ പ്രഹരം മുഴങ്ങുന്നില്ലേ? സംരക്ഷണം ഉടലില്‍ ആയത്‌ ഗര്‍ഭാവസ്തയിലേക്ക്‌ നയിക്കുന്നതു പോലെ. ആല്ലങ്കില്‍ ശേഷന്റെ ഉടലില്‍ ബ്രഹ്മാണ്ഡമുറങ്ങുന്നു
എന്നുചിന്തിച്ചാലോ? അപ്പോള്‍ കുടപോലത്തെ തല , അറ്റത്തിലേക്ക്‌ കണ്ണെത്താത്ത വാല്‌ .......

ബാക്കി കൂടി പറയൂ കേള്‍ക്കട്ടെ.....

ഇപ്പോള്‍ ചില്ലറതരൂ പോകട്ടെ...... കട പൂട്ടും മുന്‍പ്‌ ഇനിയും വരാം

Submitted by Sunil on Sat, 2005-07-23 20:06.

ഈ കട പൂട്ടാറയെന്ന് തോന്നുന്നു.

Submitted by Sunil on Sat, 2005-07-16 20:35.

കാലം എന്ന സങ്കൽപ്പം
ഞാൻ കാലം എന്താണ്‌ എന്നാലോചിച്ചു തുടങ്ങിയത്‌ ഞാനാരാണ്‌ എന്താണ്‌ അന്നാലോചിച്ചു കൊണ്ടാണ്‌. ഈ ആലോചന തുടങ്ങിയത്‌ എന്നാണ്‌ എന്നെനിക്കോർമ്മയില്ല. (ജനിച്ചതു തന്നെ ഓർമ്മയില്ല എന്നാണ്‌ ഞാൻ പറയുക, ആത്രണ്ട്‌ ഓർമ്മയുടെ കഴിവ്‌!) എങ്കിലും പണ്ടു വായിച്ച രണ്ടു കാര്യങ്ങൾ ഓർമ്മയുണ്ട്‌.
ഒന്ന്‌ ഖസാക്കിന്റെ ഇതിഹാസത്തിലെ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങിയതിനെ കുറിച്ചാണ്‌. പിന്നെ ഒന്ന്‌ യുദ്ധവും സമാധാനവും എന്ന നോവലിൽ ഒരു കഥാപാത്രം (കൌണ്ട്‌ പിയറി?)ആണെന്നു തോന്നുന്നു. Who am I? എന്നൊക്കെ അല്ലോചിക്കുന്നുണ്ട്‌. അതിൽ ഒരു നിരീക്ഷണം ആണ്‌. എപ്പൊഴൊ എങ്ങനേയോ വന്ന്‌ വലുതായി പൊട്ടുന്ന ഒരു bubble ആണ്‌ ഞാൻ എന്ന്‌. കൃത്യമായി ഓർമ്മിച്ചു വക്കാൻ ആഗ്രഹമില്ലാത്തതിനാൽ ഓർമ്മയില്ല. ഏകദേശം ആണ്‌ ഞാൻ ഇപ്പോൾ എഴുതിയത്‌.
പറഞ്ഞുവന്നത്‌ കാലത്തിനെ കുറിച്ചാണ്‌. കാലത്തിനെ പറ്റി വേദങ്ങളിലും മറ്റും ധാരാളമുണ്ടെന്ന്‌ പലരും എഴുതിയത്‌ വായിച്ചിട്ടുണ്ട്‌. അതിനാൽ തന്നെ ഞാൻ വിചാരിച്ചത്‌ വല്ലതുമായി സമാനതയുണ്ടെങ്കിൽ, വെറും സമാനതയായി കാണുക. കോപ്പി അടിച്ചതല്ല. (അങ്ങനെ കരുതിയാലും എനിക്കൊരു ചുക്കുമില്ല്യേനീം) വേറെ ഒരു "ചാപ്പ"യും കുത്തരുതേ. (വർഗീയ വാദി, ആര്യൻ എന്നിങ്ങനെ)
ശേഷശായീ (ഇങ്ങനെയാണോ പറയുക?) സങ്കൽപ്പമാണ്‌ എന്നെ കുറച്ചു ചിന്തിപ്പിച്ചത്‌. ശേഷൻ എന്ന പേരുതന്നെ കഴിഞ്ഞ കാലത്തിനെ സൂചിപ്പിക്കുന്നു, അല്ലേ? കാലം ഒരു പാമ്പായാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌. ശേഷനാഗത്തിന്റെ വാലറ്റം മടങ്ങിമടങ്ങി പലാഴിയുടെ അടിത്തട്ട്‌ വരെ ഉണ്ടാകും അല്ലെ? എങ്കിലും ഇവിടെ അടിത്തട്ട്‌ എന്ന ഒരു അറ്റം നമുക്ക്‌ സങ്കൽപ്പിക്കാം. പാമ്പിന്റെ വാലറ്റം കൂർത്തതല്ലേ? അതായത്‌ കാലപ്രവാഹത്തിൽ പിന്നോട്ടുപോയി അല്ലെങ്കിൽ, മണിക്കൂറിൽനിന്നും, മിനുട്ടുകളിലേക്കുപോയി,സെക്കന്റുകളിലേക്കുപോയി അങ്ങനെ ഒരു സൂക്ഷ്മകാലത്തിൽ നാം എത്തുന്നു. പ്ലാങ്ക്‌ സമയം എന്ന്‌ ഇപ്പൊ ഒരു കലാകൌമുദിയിൽ ഈ ആശയത്തിന്‌ പേരുകൊടുത്തിരിക്കുന്നു. (ഒരു ശാസ്ത്രലേഖനത്തിൽ) വളരെ നല്ലത്‌. പക്ഷെ മുന്നോട്ടുപോയാലോ, അതാണ്‌ രസം. ഒരറ്റമല്ല ഒന്നിലധികം (അഞ്ച്‌ പത്തികൾ?) പത്തികളാണ്‌ ശേഷനാഗത്തിന്‌. അതുമാത്രമോ? നാഗമെത്തയിൽ കിടക്കുന്ന ശേഷശായിക്ക്‌ കുടപിടിച്ചു കൊടുക്കന്ന പോലെ പത്തികൾ വിരിച്ച്‌ നിൽക്കുന്നു! പണ്ട്‌ കംസന്റെ തടവറയിൽനിന്നും വസുദേവൻ കൊണ്ടുപോകുമ്പോഴുമുണ്ടായിരുന്നു ഇവന്റെ ഈ കുട ചൂടൽ.
അപ്പോ ആരാ ഈ ശേഷശായി? അതാണ്‌ രസം. അത്‌ കർമ്മമാണ്‌. കാലവും കർമ്മവും ആണ്‌ ശേഷനും ശേഷശായിയും. കർമ്മം എന്നു പറഞ്ഞാൽ വെറും കർമ്മമാണോ? ഇത്രയും കഴിഞ്ഞ കാലത്തിന്റെ മുകളിൽ കിടക്കുന്നവനാണവൻ, അതായത്‌ present "ഇന്ന്‌". "ഇന്ന്‌"ആണവൻ. ഭാവിയുടെ സൂചകമായി ഇന്നിന്റെ കർമ്മത്തിൻമുകളിൽ കുടപോലെ നിൽക്കുന്ന ശേഷകാലം! കർമ്മവും സമയവും എല്ലാം എവിടെയാണ്‌? പാലാഴിയിൽ. അതെ, എന്താ ഈ പാലാഴി? അതാണ്‌ അനുഭവം, കർമ്മഫലം എന്നൊക്കെ പറയുന്ന സാധനം. ഒന്നാലോചിച്ചു നോക്കൂ. പരന്ന കർമ്മഫലമാകുന്ന പാലാഴി, അതിൽ നെടുതായി Vertical കാലമാകുന്ന നാഗം. ഈ സമയനാഗത്തിനു മുകളിൽ ഒരു ബിന്ദുപോലെ കർമ്മം. കർമ്മത്തിന്‌ എപ്പൊവേണമെങ്കിലും horizontal ആയ അതിന്റെ ഫലത്തിലേക്കു (പാലാഴി) ചാടാം.
ഞാനിതിനെ ഒരു ത്രീ ഡയ്മെൻഷണൽ ആയീട്ടാണ്‌ കാണുന്നത്‌. x,y and z axis ആയല്ലൊ. പക്ഷെ വേറൊന്നു കൂടിയുണ്ട്‌ എന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. (ഞാൻ ചിന്തിയ്ക്കുന്നു, അതിനാൽ ഞാനുണ്ട്‌ എന്ന സാർത്ത്രിന്റെ വരി ആണ്‌ ഇങ്ങനെ ആലോചിക്കുമ്പോൾ എനിക്കോർമ്മ വരിക) ഈ ത്രിമാനത്തിൽ എനിക്കെന്നെ അടയാളപ്പെടുത്താം. പക്ഷെ അതൊരുവ്യക്തമായ അടയാളമാകുന്നില്ല പലപ്പോഴും. എനിക്കു യാതൊരു കണ്ട്രോളുമില്ലാത്ത പലതുമുണ്ട്‌ ലോകത്തിൽ. അതെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ എന്നെ സ്വധീനിക്കുന്നുണ്ട്‌. അതുപോലെ എന്റെ കർമ്മവും കർമ്മഫലവും ബാക്കിയുള്ളവരേയും (എന്റെ ആശ്രിതരെ പ്രത്യേകിച്ചും) സ്വാധീനിക്കുന്നില്ലേ? അതായത്‌ ഈ ത്രിമാനങ്ങളും ചേർന്ന്‌ ഒരു നാലാംമാനം ഉണ്ട്‌. ഈ നാലാംമാനം മൂന്നുമാനങ്ങളുടേയും ആകത്തുകയാണോ? അതോ വേറെ തികച്ചും സ്വതന്ത്രമാണോ? എന്ന്‌ തികച്ചും വ്യക്തമായി അറിയില്ല. എന്തായാലും ഈ നാലുമാനങ്ങളും കൂടിയ ഒരു പ്രതലത്തിൽ എനിക്കെന്നെ അടയാളപ്പെടുത്താമോ എന്ന ആലോചനയിലാണ്‌ ഞാൻ.
ഇനിപ്പോ മുൻപിലേക്കു നോക്കിയാലോ? അഞ്ചുപത്തികൾ എന്തിനാ ഈ ശേഷനാഗത്തിന്‌? അതും രസമാണ്‌. അവൻ അങ്ങനെ മുൻപിലോട്ടു പോയി പോയി വിഘടിക്കുന്നു! കഴിഞ്ഞകാലത്തിനെ പോറ്റാൻ അവന്‌ അഞ്ചുതലയിലൂടേയും ഭക്ഷണം കഴിക്കണോ? ഒരുതലയിലൂടെ പറ്റില്ല്യാ അല്ലേ? അപ്പൊ കഴിഞ്ഞ കാലം അത്ര മോശമൊന്നുമല്ല അല്ലേ? അവന്‌ ഭാവിയാകുന്ന തല ഇല്ലെങ്കിൽ ഗംഭീരമായേനെ! ഭാവിയുടെ ഈ വിഘടനം ആലോചിച്ചാൽ വട്ടാകും. (ചിലപ്പോൾ ഭാവിയെ പറ്റിയുള്ള മനുഷ്യന്റെ പ്രത്യാശ, പേടി, ശങ്ക, അതൊന്നുമല്ലാത്ത യാതാർഥ്യം ഇതൊക്കെയാൺ ഈ പത്തികൾ എന്ന്‌ തോന്നും) അതിനാൽ അവിടെ ഒരു സൌകര്യത്തോടെ ശാസ്ത്രത്തെ പറ്റി ആലോചിക്കാം. പ്രപഞ്ചം അങ്ങനെ അനന്തതയിൽ സഞ്ചരിച്ച്‌ ദ്രവ്യമായി യോജിച്ചും വിയോജിച്ചും കഴിയുന്നു! വികാസവും സങ്കോചവും (വിപരീത ദിശയിലുള്ള വികാസം, അപവികാസം(?) എന്നു പറയുമോ ഉത്തരാധുനീകതയിൽ?) പ്രപഞ്ചോൽപ്പത്തിയെപ്പറ്റിയുള്ള ശാസ്ത്രതത്ത്വങ്ങളെല്ലാം ഏകദേശം ഇതുപോലെ തന്നെ അല്ലെ?
സംഗതി പിന്നേയും പ്രശ്നമാണ്‌. ഈ മുകളിലോട്ട്‌ സഞ്ചരിക്കുക താഴോട്ടു സഞ്ചരിക്കുക എന്നൊക്കെ പറയണമെങ്കിലും, ത്രിമാനം ചതുർമാനം എന്നൊക്കെ ഗ്രാഫുകൾ വരക്കണമെങ്കിലും ഒരു പ്രതലം വേണ്ടേ? അവിടെ എന്റെ ബുദ്ധി ഒന്ന്‌ മുട്ടിപ്പോയി. അപ്പോ ഞാൻ എല്ലാം മായയാണ്‌ എന്ന്‌ ആശ്വസിച്ചു.!
എങ്കിലും ഇതിനെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ എന്റെ ചെറിയ മനസ്സിൽ ഇങ്ങനെയൊക്കെയാണ്‌ ഉണ്ടായത്‌: മേൽപ്പറഞ്ഞ ഡയഗ്രാം പ്രതിഷ്ഠിക്കാനുള്ള പ്രതലത്തിനെകുറിച്ചുള്ള അന്വേഷണം എന്റെ അജ്ഞതയിലാണ്‌ അവസാനിച്ചത്‌. അജ്ഞതയാണീ പ്രതലം. അതാണ്‌ മായ. മായക്കതീതമാണ്‌ ബ്രഹ്മം എന്നൊക്കെ പറയുന്നു. അജ്ഞത ഉണ്ടാക്കിയതാകട്ടെ അറിവുകളും. പുതിയ അറിവ്‌ എപ്പോഴും എനിക്കത്ഭുതമാണ്‌, സന്തോഷമാണ്‌. ഈ അജ്ഞതയിലാണ്‌ നഷ്ടപ്പെട്ടുപോയ, ഒരിക്കലും തിരിച്ചുലഭിക്കാത്ത എന്റെ സഹൃദയത്വത്തിനെ ഞാൻ അന്വേഷിക്കുന്നത്‌. അന്വേഷിക്കുന്നത്‌ ലഭിക്കുന്നതോറ്റു കൂടി അജ്ഞത തീർന്നു. പുതിയ അന്വേഷണം തുടരുന്നു. ജീവിതവും.
നിമിഷങ്ങൾ ഓരോന്നും പുതിയ അറിവുതരുന്നു. പുതിയ അന്വേഷണതിന്റെ ആരംഭം കുറിക്കുന്നു. അപ്പോഴും അജ്ഞതയിൽ തന്നെ. പുതിയ അറിവ്‌ ലഭ്യമായതോടെ പഴയത്‌ മറക്കുന്നു. അജ്ഞതയിലൂടെയാണല്ലൊ സഞ്ചാരം. മറവിയും അജ്ഞതയും അങ്ങനെ ഒന്നായി തീരുന്നു. അറിവിന്റെ നിമിഷങ്ങൾ വളരെ ചെറിയതായതിനാൽ ശാശ്വതമല്ല എങ്കിലും തുടർച്ചയായി നമുക്കത്‌ അനുഭവവേദ്യമാണ്‌. ഈ നൈമിഷികമായ അറിവാണ്‌ ഇന്നെങ്കിലും, നിത്യമായത്‌ മറവിയും അജ്ഞതയും മാത്രം. സ്ഥായീ ഭാവം അത്ഭുതം ആണ്‌. അജ്ഞതയും മറവിയും ഒന്നും അത്ര മോശമൊന്നുമല്ല അല്ലെ? അജ്ഞത നിഷ്കളങ്കതയല്ലെ? ബ്രഹ്മം എന്താണെന്നു ചോദിച്ചപ്പോൾ കാണിച്ചു കൊടുത്തത്‌ എന്താ? പ്രളയം കഴിഞ്ഞ ഭൂമിയുടെ അവസ്ഥ. സ്വന്തം കാൽവിരൽ കുടിച്ച്‌ ആലിലയിൽ കിടക്കുന്ന നിഷ്കളങ്കനായ ഒരു ബാലൻ.
ഒരു ശ്വാസത്തിൽ മുഴുവൻ പ്രപഞ്ചവും അവൻ ശ്വസിച്ചു. പിന്നെ നിശ്വസിച്ചു, അപ്പോൾ പ്രപഞ്ചം വീണ്ടും കാണുമാറായി. പ്രളയം കഴിഞ്ഞ -സുനാമി കഴിഞ്ഞ- ഭൂമിയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അശാന്തിയിൽ, അജ്ഞതയിൽ നിഷകളങ്കത... ബ്രഹ്മം. ഒന്നുകിൽ വട്ടുപിടിക്കും അല്ലെങ്കിൽ സർവജ്ഞ പീഠം കേറും.വട്ട്‌, ഭ്രാന്ത്‌ എന്ന അവസ്ഥയെ കുറിച്ച്‌ പണ്ട്‌ ഒരാൾ എന്നോടിങ്ങനെ പറഞ്ഞിട്ടുണ്ട്‌. അതാണത്രെ പരമമായ അവസ്ഥ. അവിടെ ശരിതെറ്റുകൾ ഇല്ല, ലോജിക്കില്ല, സംസ്കാരമോ സംസ്കാരഹീനതയോ ഇല്ല. ശരി അല്ലേ?
അജ്ഞത മോശമല്ല എന്നുപറയാൻ ഒരു കാരണം കൂടിയുണ്ട്‌. രാവണനെ വധിച്ച രാമന്‌ ബ്രഹ്മഹത്യാപാപം ഉണ്ടായിരുനു. രാവണനു ലഭിച്ചതോ? പരമപദം. ഇതുതന്നെയാണ്‌ എല്ല കേമൻമാരായ വില്ലന്മാരുടേയും കഥ. നമൂടെ ഇടയിലെ ചില "പ്രമുഖർ" പ്രചരിപ്പിച്ചതാണോ എന്നറിയില്ല.

ഇനിയും ധാരാളം എഴുതാനുണ്ട്, പക്ഷെ ഇവിടെ എഴുതണോ എഴുത്തുനിർട്ഠണോ എന്ന് നിങടെ അഭിപ്രായം അറിഞതിനുശേഷം.