തര്‍ജ്ജനി

ടി. എ. ശശി

പി .ബി നമ്പര്‍ 4048
അബുദാബി .
യു .എ .ഇ

മെയില്‍: sasita90@gmail.com
ബ്ലോഗ്: www.sasiayyappan.blogspot.com

Visit Home Page ...

കവിത

കാട്ടുകാഴ്ച

അതുവരെ
നിശ്ശബ്ദമായിരുന്ന കാട്
ഖണ്ഡം ഖണ്ഡമായ്
ചിതറുന്നു.

ഒരു മാന്‍പേടയെ
സിംഹം കൊല്ലുന്നതു
കാണാന്‍ ഇന്ദ്രിയങ്ങള്‍
പായുകയാണ്‌.

പ്രാണഞരമ്പില്‍
പല്ലുകളമരുമ്പോള്‍
അടിമുതല്‍ തിന്നുകേറുന്നു
സിംഹക്കുട്ടികളും.

പിന്നെയും
പഴയ നിശ്ശബ്ദതയില്‍
നഖം താഴ്ത്തിനില്‍ക്കുന്നു
കാട്.

Subscribe Tharjani |
Submitted by mydreams (not verified) on Tue, 2010-09-14 11:30.

ആശംസകള്‍

Submitted by Sureshkumar Punjhayil (not verified) on Wed, 2010-09-15 10:30.

Kaadu.. Karutha Kaadu...!

Manoharam, Ashamsakal...!

Submitted by Geetha Rajan (not verified) on Thu, 2010-09-16 22:18.

Nice