തര്‍ജ്ജനി

Football talks

അങ്ങ്‌ ജര്‍മ്മനിയില്‍ ഒരു മഹായുദ്ധം നടക്കുന്നു. 82 ല്‍ ഞാന്‍ ഓര്‍ക്കുന്നു മാതൃഭൂമിക്കാരണ്റ്റെയും മനോരമക്കാരണ്റ്റെയും പൈങ്കിളീ വിവരണം വായിച്ച്‌ ആവേശം മൂത്ത നാളുകള്‍. ക്രിക്കറ്റിന്‌ സാധാരണക്കാരുടെ ഇടയില്‍ അന്ന്‌ പ്രചരിക്കാന്‍ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.
ഇന്ന്‌ സ്വന്തം വീട്ടിലെ സ്വീകരണമുറിയില്‍ ഇരുന്ന്‌ ജര്‍മ്മനിയില്‍ നടക്കുന്ന സംഭവം ലൈവ്‌ ആയി നമുക്ക്‌ കാണാന്‍ പറ്റുന്നു. ടെക്ക്നോളജിയുടെ പുരോഗതിയും ഇടതന്‍മാര്‍ സമ്മതിക്കാന്‍ മടിക്കുന്ന ആഗോളവല്‍ക്കരണത്തിണ്റ്റെ ഒരു നല്ല വശവും ആണല്ലൊ അത്‌. 80 ല്‍ ഒന്നരലക്ഷം രൂപയായിരുന്നു ഒരു ഡിഷ്‌ ഫിറ്റ്‌ ചെയ്യാന്‍ വരുമായിരുന്ന ചിലവ്‌.
കാലം ഒരു പാട്‌ പുരോഗമിച്ചു. പക്ഷെ ഇന്ത്യന്‍ ഫൂഡ്ബാള്‍ ഇന്ന്‌ എവിടെ എത്തി നില്‍ക്കുന്നു?ഇന്ത്യയിലെ 100 കോടിയിലധികം വരുന്ന ജനങ്ങളില്‍ നിന്ന്‌ ഒരു പതിനൊന്ന്‌ നല്ല ഫൂഡ്ബാള്‍ കളിക്കാരെ കിട്ടില്ലെ എന്ന്‌ ചോദിക്കുന്നവരോട്‌ ചൈനയിലെ 120 കോടി ജനങ്ങളില്‍ നിന്ന്‌ ഒരു 11 ക്രിക്കറ്റ്‌ കളീക്കാരെ കണ്ടെത്താന്‍ കഴിയുന്നില്ലല്ലൊ എന്ന്‌ തമാശയായി ചോദിക്കാം.
പക്ഷെ എന്തുകൊണ്ട്‌ ഇന്ത്യന്‍ ഫൂഡ്ബാള്‍ പുരോഗമിക്കാതെ നില്‍ക്കുന്നു എന്നുള്ളത്‌ ഒരു ഉത്തരം കിട്ടാത്ത ചോദ്യം തന്നെയല്ലെ?നമുക്ക്‌ 90 മിനിറ്റ്‌ കളം നിറഞ്ഞ്‌ കളിക്കാനുള്ള സ്റ്റാമിനയില്ലാഞ്ഞിട്ടാണോ? ദരിദ്യ നാരായണന്‍മാരായ എത്യോപ്യ പോലുള്ള രാജ്യങ്ങളിലെ ഓട്ടക്കാരാണ്‌ എല്ലായ്പോഴും ഏറ്റവും കൂടുതല്‍ സ്റ്റാമിന ആവശ്യമുള്ള മാരത്തോണുകള്‍ ജയിക്കുന്നത്‌ എന്നത്‌ ഒരു സത്യമല്ലെ. അപ്പോള്‍ സ്റ്റാമിന അല്ല പ്രശ്നം. ക്രിക്കറ്റ്‌ ഫുഡ്ബാളിനെ കൊല്ലുന്നു എന്ന്‌ പറഞ്ഞാല്‍ അത്‌ ഒരളവുവരെ ശരിതന്നെയല്ലെ?നമ്മുടെ ഫൂഡ്ബാളിനോടുള്ള മനോഭാവം തന്നെയാണ്‌ പ്രശ്നം.
നമുക്ക്‌ ടെണ്ടുല്‍ക്കറിണ്റ്റെയും, സേവാഗിണ്റ്റെയും ഒറ്റയാള്‍പോരാട്ടം കണ്ട്‌ ആവേശം കൊള്ളാനാണ്‌ ഇന്നിഷ്ടം. 80കളില്‍ അങ്ങിനെ ആയിരുന്നില്ല. അന്ന്‌ ഇന്ത്യന്‍ ഫുഡ്ബാള്‍ ഇത്ര അധ:പതനത്തിലും ആയിരുന്നില്ല. കേരളത്തെ എടുത്ത്‌ നോക്കിയാല്‍ കോഴിക്കോട്‌ മലപ്പുറം ഭാഗമാണ്‌ ഫൂഡ്ബാള്‍ കമ്പക്കാരുടെ നാട്‌. കോഴിക്കോട്‌ , കണ്ണൂറ്‍ ജില്ലകളില്‍ ഒരു ടൂര്‍ണ്ണമെണ്റ്റെ സംഘടിപ്പിക്കുകയാണെങ്കില്‍ അത്‌ ഒരു വന്‍ വിജയമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. കേരളത്തിണ്റ്റെ സന്തോഷ്‌ ട്രോഫി ടീം നോക്കിയാല്‍ മനസ്സിലാവും അതില്‍ മലപ്പുറക്കാരാണ്‌ കൂടുതല്‍ എന്ന്‌. അവരുടെ ഫുഡ്ബാളിനോടുള്ള അര്‍പ്പണത്തിണ്റ്റെ പ്രതിഫലം ആണ്‌ അത്‌ എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഓരോ ലോകകപ്പും മലപ്പുറം കാര്‍ ആഘോഷിക്കയായിരുന്നു. മലപ്പുറത്ത്‌ ഫൂഡ്ബോള്‍ കളിക്കുന്ന രാജ്യങ്ങളുടെ പതാക ഉണ്ടാക്കി വിറ്റ്‌ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരാളെപ്പറ്റി ഈയിടെ ടെലിവിഷനില്‍ കണ്ടും. മലപ്പുറത്തിണ്റ്റെ കവലകളില്‍ ലോകപ്രശസ്തരായ കളിക്കാരുടെ പോസ്റ്ററുകളൂം ബാനറുകളും ബോര്‍ഡുകളും കാണാം ഈ സമയത്ത്‌. പക്ഷെ ഈ ആവേശം ഒക്കെ കണ്ട്‌ പ്രോത്സാഹിപ്പിക്കേണ്ടുന്നതിനു പകരം ഒരു മൊല്ലാക്കക്ക്‌ ചൊറിച്ചില്‍ ഇളകി. അങ്ങേരു കിത്താബ്‌ എടുത്ത്‌ പരിശോധിച്ച്‌ കണ്ടു പിടിച്ചു. "ഡിസ്കവറി ഓഫ്‌ ഫുഡ്ബാള്‍". ഉടനെ ഫത്‌വ പുറപ്പെടുവിച്ചു. 'ഈ കളിക്കമ്പം അനിസ്ളാമികം.' പ്രവാചകന്‍ പണ്ട്‌ അങ്ങിനെ പറഞ്ഞിട്ടുണ്ട്‌. പ്രവാചകണ്റ്റെ കാലത്ത്‌ ഫുഡ്ബാളും വേള്‍ഡ്‌ കപ്പും ഉണ്ടായിരുന്നൊ എന്ന്‌ ചോദിക്കരുത്‌. ഇപ്പോള്‍ നടക്കുന്നതും ഭാവിയില്‍ നടക്കാന്‍ പോവുന്നതുമായ എല്ലാകാര്യങ്ങളും ഉള്ള സംഭവമാണല്ലൊ ഞങ്ങളുടെ കിത്താബ്‌. പക്ഷെ അത്‌ പറഞ്ഞു തരാന്‍ നമ്മുടെ മൊല്ലാക്ക വേണമെന്ന്‌ മാത്രം. നിങ്ങള്‍ക്ക്‌ അറബി അറിഞ്ഞിട്ട്‌ കാര്യമൊന്നും ഇല്ല. അതിണ്റ്റെ ആന്തരാര്‍ത്ഥം നമ്മുടെ സൌകര്യത്തിന്‌ വിശദീകരിച്ചു തരാനാണല്ലൊ നമ്മള്‍ മൊല്ലാക്കയെ സൃഷ്ടിച്ചിരിക്കുന്നത്‌. ഇസ്ളാമിണ്റ്റെ ഈറ്റില്ലമായ സൌദി അറേബ്യയില്‍ ഇതിനേക്കാള്‍ വലിയ കമ്പമാണല്ലൊ എന്ന്‌ പറയരുത്‌. കാരണം രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണീക്കുന്നവരാണല്ലൊ നമ്മള്‍ മലയാളികള്‍. മുഹമ്മദ്‌ നബി ജനിച്ച്‌ വളര്‍ന്ന അറേബിയായില്‍ നബിയുടെ ജന്‍മദിനം ആരും അറിയാതെ കടന്നു പോവുമ്പോള്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ആ ദിവസം ആഘോഷിക്കാനായിട്ട്‌ അവധി പ്രഖ്യാപിച്ചിട്ട്‌ കുറച്ച്‌ വര്‍ഷം ആയല്ലൊ. മുസ്ളിം രാജ്യത്തെ ഭരണാധികാരികളായ നവാസ്‌ ഷേറീഫും, ഖാലിദയും ചന്ദ്രികാ കുമാര തുംഗയുടെ ഇരുവശത്തും നിന്ന്‌ നിലവിളക്കുകൊളുത്തി സാര്‍ക്ക്‌ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഒരു മടിയും കാണിക്കാത്തപ്പോള്‍ നമ്മുടെ ഐസ്ക്രീം കുട്ടി പറഞ്ഞില്ലെ അത്‌ ഞമ്മക്ക്‌ ഹറാം ആണെന്ന്‌. എന്തായാലും മലപ്പുറത്ത്‌ പല സൂപ്പര്‍സ്റ്റാറുകളുടെ പോസ്റ്ററുകള്‍ക്കും തല നഷ്ടാപ്പെട്ട സംഭവം ടെലിവിഷനില്‍ കണ്ടു, എന്നാലെങ്കിലും ഒരു മതം രക്ഷപ്പെടുമല്ലൊ എന്ന്‌ നമുക്ക്‌ ആശ്വസിക്കാം.

Submitted by Sufi on Wed, 2006-06-14 09:06.

അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ഫുട്ബോള്‍ കടന്ന് ചെല്ലാത്തതിനെക്കുറിച്ച്‌ ഞാനെന്നും ആകുലതയോടെ ചിന്തിച്ചിട്ടുണ്ട്‌. പക്ഷെ ഉയര്‍ന്നു വരുന്ന താരങ്ങള്‍ക്ക്‌ നാം അര്‍ഹിക്കുന്ന അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്‌.
ഇത്തവണത്തെ ലോകകപ്പിന്റെ ഉല്‍ഘാടനദിവസം ഇന്ത്യന്‍ ഫുട്ബോള്‍ അസ്സോസിയേഷന്‍ ഒരു മീറ്റിംഗ്‌ വിളിച്ചു കൂട്ടി 2010-ലേക്കു ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്‌. മീറ്റിങ്ങില്‍ ജോ പോള്‍ അഞ്ചേരിയും, ബൈചുങ്ങ്‌ ബൂട്ടിയയും, മറ്റ്‌ വെറ്ററന്‍ താരങ്ങളും പങ്കെടുത്തിരുന്നു. ഉന്നത നിലവാരമുള്ള പരിശീലനം നല്‍കാനും അന്താരാഷ്ട്ര മത്സരവേദികളില്‍ പങ്കെടുത്ത്‌ പരിചയം സമ്പാദിക്കാനുമാണ്‌ മാസ്റ്റര്‍ പ്ലാന്‍.
യാഥാര്‍ത്യ ബോധത്തോടെയുള്ള ഇത്തരം പദ്ധതികളിലൂടെ മാത്രമേ ഇന്ത്യന്‍ ഫുട്ബോളിനു വളരാനാവൂ.
അല്ലാതെ ഭാരതത്തില്‍ കാല്‍പ്പന്തുകളിയുടെ കമ്പം കുറഞ്ഞതിനു, ഇട്ടാവട്ടത്തില്‍ക്കിടക്കുന്ന കേരളത്തിലെ കൂനാമ്മൂച്ചി മുക്കിലെ മൊല്ലാക്കയേയും, അയാളുടെ ഫത്‌വയേയും പുലഭ്യം പറഞ്ഞതു കൊണ്ടു കാര്യമില്ല. ജയശീലന്‍ പറഞ്ഞവസാനിപ്പിച്ചത്‌ ശ്രദ്ധിച്ചാല്‍ ഫുട്ബോളിന്റെ വളര്‍ച്ചക്ക്‌ എതിരു നില്‍ക്കുന്നത്‌ മത പൌരോഹിത്യമാണെന്ന് തോന്നും.
കവലകളില്‍ കാശു മുടക്കി പോസ്റ്റര്‍ ഒട്ടിക്കുന്നതു കൊണ്ടും രാജ്യങ്ങളുടെ പതാക വിറ്റ്‌ കാശുണ്ടാക്കുന്നത്‌ കൊണ്ടും ഇന്ത്യന്‍ ഫുട്ബോളിനു ഒരു ഭാവിയുണ്ടാക്കാമെന്ന് എനിക്കു തോന്നുന്നില്ല.
അതിനു വേണ്ടത്‌ ആത്മാര്‍ത്ഥമായ വിലയിരുത്തലുകളും, ക്രിയാത്മകമായ നടപടികളുമാണ്‌.

Submitted by jayaseelan on Wed, 2006-06-14 19:44.

യാഥാര്‍ത്യ ബോധത്തോടെയുള്ള ഇത്തരം പദ്ധതികളിലൂടെ മാത്രമേ ഇന്ത്യന്‍ ഫുട്ബോളിനു വളരാനാവൂ.
അല്ലാതെ ഭാരതത്തില്‍ കാല്‍പ്പന്തുകളിയുടെ കമ്പം കുറഞ്ഞതിനു, ഇട്ടാവട്ടത്തില്‍ക്കിടക്കുന്ന കേരളത്തിലെ കൂനാമ്മൂച്ചി മുക്കിലെ മൊല്ലാക്കയേയും, അയാളുടെ ഫത്‌വയേയും പുലഭ്യം പറഞ്ഞതു കൊണ്ടു കാര്യമില്ല. ജയശീലന്‍ പറഞ്ഞവസാനിപ്പിച്ചത്‌ ശ്രദ്ധിച്ചാല്‍ ഫുട്ബോളിന്റെ വളര്‍ച്ചക്ക്‌ എതിരു നില്‍ക്കുന്നത്‌ മത പൌരോഹിത്യമാണെന്ന് തോന്നും.

സൂഫീ,താങ്കളൂടെ തെറ്റിദ്ധാരണയില്‍ നിന്നാണ്‌ ഈ പ്രസ്താവന ഉണ്ടായിരിക്കുന്നത്‌. ഞാന്‍ മലപ്പുറത്തെ മൊല്ലാക്കയുടെ 'ഫത്‌വ' കൊണ്ടാണ്‌ ഇന്ത്യന്‍ ഫൂഡ്ബോളിന്‌ ഭാവി ഇല്ലാത്തത്‌ എന്നല്ല പറയാന്‍ വന്നത്‌. ആദ്യം തന്നെ താങ്കല്‍ ടോപ്പിക്ക്‌ ശ്രദ്ധിക്കുക. ഇന്ത്യന്‍ ഫൂഡ്ബാളിന്റെ ഭാവി ആയിരുന്നില്ല എന്റെ വിഷയം. ഞാന്‍ ഫൂഡ്ബാളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞു എന്നെയുള്ളു. :lol:

Submitted by Sufi on Thu, 2006-06-15 08:45.

പ്രിയ ജയശീലാ..
ആശയസംവാദങ്ങളില്‍ എപ്പോഴും നിഴലിച്ചു നില്‍ക്കേണ്ടത്‌ വസ്തുതകളും കാര്യ കാരണങ്ങളുമാണ്‌.

ഫുട്ബോളുമായി കാര്യങ്ങള്‍ പറഞ്ഞു വരുമ്പോള്‍ അപ്രസക്തമായ മറ്റു കാര്യങ്ങളെ എന്തിനിതിലേക്കു വഴി തിരിച്ചു വിടണം. ഐ. എം വിജയനു സിനിമാ കമ്പം മൂത്തത്‌ കൊണ്ടാണ്‌ കേരളാ ഫുട്ബോള്‍ വളരാത്തത്‌ എന്നു പറയുന്നത്‌ പോലെ തികച്ചും അസംബന്ധമാണത്‌.
പശുവിനെക്കുറിച്ചു വര്‍ണ്ണിച്ചു തുടങ്ങി അതിനെ കെട്ടിയിരിക്കുന്ന തെങ്ങിന്റെ വിശേഷണങ്ങളിലവസാനിപ്പിക്കുന്നതു പോലെ...

ഫുട്ബോളിന്റെ ഭാവിയെക്കുറിച്ചു താങ്കളെ ചിന്തിപ്പിക്കാനുദ്ദീപിപ്പിച്ച ആ സ്പാര്‍ക്ക്‌, വഴി തിരിഞ്ഞു പോകുന്നതും, വഴിയേ പോകുന്നവന്റെ തലയില്‍ അതിന്റെ കുറ്റം അടിച്ചേല്‍പ്പിക്കുന്നതായി തോന്നിച്ചതും കൊണ്ടാണ്‌ ഞാനങ്ങനെ പ്രതികരിച്ചത്‌.

Submitted by jayaseelan on Thu, 2006-06-15 21:39.

ന്യായീകരണം എനിക്ക്‌ നിരത്താന്‍ പറ്റും. പക്ഷെ ഇത്‌ അനന്തമായി ഇങ്ങിനെ നീട്ടിക്കൊണ്ടു പോവാന്‍ അഗ്രഹിക്കാത്തതുകൊണ്ട്‌ ഞാന്‍ ഇവിടെ നിറുത്തുന്നു