തര്‍ജ്ജനി

പെട്രോളിയം വിലവര്‍ദ്ധനാ നാടകം.

അങ്ങിനെ യു.പി.എ ഗവണ്‍മണ്റ്റ്‌ പെട്രോളിനു വീണ്ടും വില കൂട്ടിയിരിക്കുന്നു. അന്താരാഷ്ട്ര മാറ്‍ക്കറ്റില്‍ അസംസ്കൃത എണ്ണയുടെ വിലകൂടുമ്പോള്‍ നമുക്കും അതിന്‌ ആനുപാതികമായി വില കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്നത്‌ ആറ്‍ക്കും മനസ്സിലാവുന്ന യുക്തി. പക്ഷെ ഇതിനോട്‌ അനുബന്ധിച്ച്‌ അരങ്ങേറുന്ന നാടകങ്ങളാണ്‌ രസകരം. ഇടതു പക്ഷം പറയുന്നു വിലകൂട്ടാതെ പിടിച്ചു നില്‍ക്കനുള്ള ഉപായങ്ങളൊക്കെ അവറ്‍ സര്‍ക്കാരിനു പറഞ്ഞ്‌ കൊടുത്തിട്ടും അവറ്‍ അനുസരിക്കുന്നില്ല അതുകൊണ്ട്‌ ഞങ്ങള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി സംതൃപ്തിപ്പെടാന്‍ പോവുകയാണ്‌ എന്ന്. ഇതില്‍ സ്വാഭാവികമായി വരുന്ന ചോദ്യങ്ങള്‍ പലതാണ്‌.
1. യഥാറ്‍ത്ഥാത്തില്‍ ഇടതു പക്ഷം വിലവര്‍ദ്ധനവിന്‌ എതിരാണെങ്കില്‍ എന്തുകൊണ്ട്‌ അവറ്‍ വിലവറ്‍ദ്ധിപ്പിച്ചാല്‍ ഞങ്ങള്‍ പിന്തുണ പിന്‍വലിക്കും എന്ന് കറ്‍ശ്ശനമായി പറായുന്നില്ല?
2. ഈ പ്രതിഷേധ പ്രകടനങ്ങള്‍ കൊണ്ട്‌ ഇന്ധന വിലവറ്‍ദ്ധനവില്‍ വല്ല വ്യത്യാസവും ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ?
3. ഉത്തരം. 'ഇല്ല' എന്ന് തന്നെയാണെന്ന് വ്യക്തം. പിന്നെ എന്തിനു പാവപ്പെട്ട ജനങ്ങളെ ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നു?
4. വില കൂട്ടാതിരിക്കാന്‍ ഇടതു പക്ഷം നിറ്‍ദ്ദേശിച്ച ഒരു മാറ്‍ഗ്ഗം നികുതി ഇളവാണ്‌. എന്തുകൊണ്ട്‌ ഇടതു പക്ഷം ഭരിക്കുന്ന ബംഗാളിലും, കേരളത്തിലും അവറ്‍ നികുതി ഇളവ്‌ ചെയ്ത്‌ കൊടുക്കുന്നില്ല? ചുരുങ്ങിയ പക്ഷം ഈ വിലവര്‍ദ്ധനവ്‌ കൊണ്ട്‌ കിട്ടുന്ന അധിക നികുതിയെങ്കിലും വേണ്ടെന്ന് വെക്കുന്നത്‌ ഒരു സാമാന്യ മര്യാദ മാത്രം അല്ലെ?
ബി.ജെ.പിക്കാറ്‍ പ്രതിപക്ഷത്തായതുകൊണ്ട്‌ ഗവണ്‍മെണ്റ്റിണ്റ്റെ എല്ലാ ചെയ്തികളെയും എതിറ്‍ക്കുക എന്നത്‌ അവരുടെ ജന്‍മാവകാശമായിരിക്കും. ചുരുങ്ങിയപക്ഷം രാമ ക്ഷേത്രവും, സോണിയാ മാഡത്തിണ്റ്റെ ജന്‍മ സ്ഥലവും അല്ലാതെ സാമാന്യജങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം അവറ്‍ ഏറ്റെടുത്തതില്‍ നമുക്ക്‌ സമാധാനിക്കാം. അവരുടെ ഹര്‍ത്താല്‍ കൊണ്ടൊ, പ്രതിഷേധ പ്രകടനം കൊണ്ടൊ ഇന്ധന വിലയില്‍ ഒരു മാറ്റവും ഉണ്ടാവാന്‍ പോവുന്നില്ല എന്നുള്ളത്‌ മറ്റൊരു വിഷയം.
മറ്റൊരു രസകരമായ കാര്യം കോണ്‍ഗ്രസ്സ്‌ നേതൃത്വവും പ്രത്യേകിച്ച്‌ സോണിയ മാഡവും ഈ വിലവര്‍ദ്ധനവിന്‌ എതിരാണ്‌ എന്ന് കേള്‍ക്കുന്നതാണ്‌. അവസാനം നമ്മള്‍ മനസ്സിലാക്കേണ്ടത്‌. പ്രധാനമന്ത്രി, പെട്രോളിയം മന്ത്രി എന്നീ രണ്ട്‌ വ്യക്തികള്‍ക്ക്‌ മാത്രമാണ്‌ ഈ വിലവര്‍ദ്ധനയില്‍ താല്‍പര്യം എന്നതാണ്‌.
ഈ രണ്ട്‌ വ്യക്തികള്‍ വിചാരിച്ചാല്‍ കോണ്‍ഗ്രസ്സിനെയും, ഇടതു പക്ഷത്തെയും, ഡി.എം.കെ മുതലായ മറ്റ്‌ ഈറ്‍ക്കിലികളെയും വരച്ച വരയില്‍ നിറുത്താന്‍ പറ്റും എന്നും നമുക്ക്‌ വെറുതെ വിശ്വസിക്കാം.

Submitted by sreejithk2000 on Tue, 2006-06-13 19:44.

ഞാനും ഇതിനെപ്പറ്റി എഴുതി ഇവിടെ. നമുക്ക് എഴുതാനല്ലാതെ എന്ത് ചെയ്യാന്‍ പറ്റും?

http://mandatharangal.blogspot.com/2006/06/blog-post_13.html

Submitted by Sivan on Thu, 2006-06-15 20:38.

ഇവിടെ ഇങ്ങനെ പോസ്റ്റ് ചെയ്തതു കൊണ്ട് ‘മണ്ടത്തരങ്ങളെപ്പറ്റി’ അറിയാനും വായിക്കാനും സാധിച്ചു. ഒരുപാടാളുകള്‍ ബന്ദ് ഒരു പ്രതിഷേധനാടകം എന്ന നിലയ്ക്ക് കാലഹരണപ്പെട്ടതാണെന്ന ചിന്ത വച്ചു പുലര്‍ത്തുമ്പോള്‍ തന്നെ അതിലേറെയാളുകള്‍ അതു വേണം എന്നു വിശ്വസിക്കുന്നുണ്ട്. ഷോക്കടിപ്പിക്കുന്നതാണെങ്കിലും സത്യമാണത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സാന്നിദ്ധ്യം ബോദ്ധ്യപ്പെടുത്താന്‍ മറ്റൊരു മാര്‍ഗം കണ്ടെത്തുന്നതു വരെ അതു തുടര്‍ന്നു പോകും. ചിലപ്പോള്‍ അനന്തമായി.. സ്വസ്ഥത എന്ന പ്രശ്നം നമ്മുടെ സമൂഹത്തില്‍ അതിരുകള്‍ കൃത്യമായി തരം തിരിക്കാനാവാത്ത ഒരു മദ്ധ്യവര്‍ഗത്തിന്റേതു മാത്രമായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. അതു കൊണ്ടാണ് അദ്ഭുതപ്പെടുത്തുന്ന രീതിയില്‍ ജനങ്ങള്‍ സഹനത്തിനു തയാറാവുന്നത്. ഒരു ട്രയിന്‍ യാത്രയ്ക്കിടയില്‍ ടി ടി ആര്‍ ട്രയിന്‍ മാറിക്കയറിയ ഒരു മനുഷ്യനോട് ഒരു ക്രിമിനലിനോടെന്ന പോലെ പെരുമാറുന്നതു കണ്ടു. 500 രൂപ വീട്ടില്‍ കൊണ്ടു കൊടുക്കാത്തതിനു എന്റെ സുഹൃത്തിനെ ഒരാഴ്ചയിലധികം ഓപ്പറേഷന്‍ ചെയ്യാതെ ആശുപത്രിക്കിടക്കയില്‍ ഇട്ടിരുന്നു, നമ്മുടെ മെഡിക്കല്‍ കോളേജില്‍. വില്ലേജ് ആപ്പീസുകളിലും കോര്‍പ്പറേഷനിലും ഒന്നു കയറിയാല്‍ മനുഷ്യത്വം കപ്പല്‍ കയറുന്ന കാഴ്ച നേരില്‍ കാണാം. ഇതൊരു സമൂഹത്തിന്റെ മുഖചിത്രമാണ്.
എന്നിട്ടും എന്തുകൊണ്ട് ബഹുഭൂരിപക്ഷത്തില്‍ നിന്നും പ്രതിഷേധം ഉയരുന്നില്ല. ഈ ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് എന്തുകൊണ്ട് നമ്മുടെ സമൂഹം ബന്ദുകളിലും ഹര്‍ത്താലുകളിലും ഇങ്ങനെ രമിക്കുന്നതെന്തുകൊണ്ട് എന്നതിന്റെയും ഉത്തരം.
“ എഴുതാനല്ലാതെ...’ എന്ന നിരാശാബോധത്തിന് മാത്രം ഞാന്‍ എതിരാണ് ഇവിടെ.. കാരണം. എഴുത്ത് പ്രതികരണത്തിന്റെ ഏറ്റവും സൂക്ഷ്മവും ശക്തവും മാനുഷികവുമായ ആവിഷ്കാരമാണ്. രാകിമിനുക്കിയ നീതിബോധത്തിനേ അത്തരം ഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റൂ.. ഒരു കോഴി കൂവിയ ഉടനെ നേരം പ്രഭാതമാവണമെന്നില്ലല്ലോ..
കൂവാതിരിക്കാനുള്ള കാരണമായി നാം നമ്മളെ സീരിയസ്സായി എടുക്കാതിരുന്നാല്‍ മതി....

Submitted by jayaseelan on Fri, 2006-06-16 02:01.

ഹ ഹ. :D
"അതിലേറെയാളൂകള്‍ (അതായത്‌ ബന്ദ്‌ വേണ്ട എന്ന്‌ പറയുന്നവരേക്കാള്‍ ഏറെ) ബന്ദ്‌ വേണമെന്ന്‌ വിശ്വസിക്കുന്നുണ്ട്‌". ബെസ്റ്റ്‌ ശിവ ബെസ്റ്റ്‌. എങ്ങും തൊടാതെ കുറച്ച്‌ ബഹളം ഉണ്ടാക്കി ഞാനും ഒരു ബു.ജി ആണെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ഒരു പ്രകടനമായിട്ടെ ശിവണ്റ്റെ ഈ പോസ്റ്റിനെ ഞാന്‍ കാണൂന്നുള്ളു. യഥാര്‍ത്ഥത്തില്‍ ഞാന്‍ അക്കമിട്ടു ചോദിച്ച ചോദ്യത്തിന്‌ ഉത്തരം ഇല്ലാഞ്ഞിട്ടല്ലെ ഈ 'gimmick'?ബന്ദ്‌ നടത്തിയാല്‍ ക്രൂരനായ ടിക്കറ്റ്‌ എക്സാമിനര്‍ നല്ലവന്‍ ആവുമെന്നും, കൈക്കൂലിക്കാരനായ ഡോക്റ്റര്‍ കൈക്കൂലി വാങ്ങല്‍ ഉപേക്ഷിക്കും എന്നു പറയാന്‍ മാത്രമുള്ള മൌഡ്യം ശിവന്‌ ഉണ്ടാവും എന്ന്‌ ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. തര്‍ജ്ജനിയുടെ പുതിയ ലക്കത്തില്‍ കാര്യമാത്രപ്രസക്തമായ ഒരു ലേഖനം എഴുതിയ അതേ ശിവന്‍ തന്നെയാണൊ ഇത്‌? കഷ്ടം. കേരളത്തില്‍ ബന്ദ്‌ വേണമെന്ന്‌ ആഗ്രഹിക്കുന്നത്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ മാത്രം ആയിരിക്കും. ചുമ്മാതെ ഇരുന്ന്‌ ശമ്പളം വാങ്ങാലൊ. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരും രാഷ്ട്രീയ തൊഴിലാളികളും അല്ലാത്ത ഏതു വ്യക്തിയോട്‌ ചോദിച്ചാലും അവര്‍ പറയും അവര്‍ ബന്ദിനെ ഏറ്റവും കൂടുതല്‍ വെറുക്കുന്നു എന്ന്‌. മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്യ്രത്തെ തടയാനുള്ള ലൈസന്‍സ്‌ ഇവിടെ ഏത്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇന്ത്യന്‍ ഭരണ ഘടന അനുവദിച്ച്‌ കൊടുത്തിട്ടില്ല. എന്നാലും ഒരു എം.എല്‍.എ യെ തിരഞ്ഞെടുക്കാന്‍ പോലും അനുയായികളില്ലാത്ത പാര്‍ട്ടിക്ക്‌ പോലും കേരളത്തില്‍ ഒരു ബന്ദ്‌ സംപൂര്‍ണ്ണ വിജയമാക്കാന്‍ പറ്റും എന്നുള്ളത്‌ പ്രതികരണ ശേഷി നഷ്ടപ്പെട്ട മലയാളികളെ ചിന്തിപ്പിക്കേണ്ട കാര്യം ആണ്‌. അപ്പോള്‍ പ്രതികരണ ശേഷിയുള്ളവരുടെ പ്രകടനമാണല്ലൊ ബന്ദ്‌ എന്ന്‌ സംശയം തോന്നാം. അതിനെ പ്രതികരണ ശേഷി എന്നല്ല സംഘടിത ന്യൂനപക്ഷത്തിണ്റ്റെ തെമ്മാടിത്തം എന്നേ ഞാന്‍ വിശേഷിപ്പിക്കൂ. നാളിതുവരെ ഒരു ബന്ദ്‌ നടത്തി ഇവിടെ ഒരു കാര്യവും നേടിയതായി ഞാന്‍ കണ്ടിട്ടില്ല. പെട്രോളിയം വിലവര്‍ദ്ധനവ്‌ തന്നെ എടുക്കുക. കഴിഞ്ഞ വര്‍ഷം മൂന്ന്‌ തവണ വര്‍ദ്ധിപ്പിച്ചപ്പോഴും കേരളത്തില്‍ പണിമുടക്ക്‌ നടന്നു. എന്നാലും ആ വര്‍ദ്ധിച്ച വില അങ്ങിനെ തന്നെ ഇരിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരസ്യത്തിനു വേണ്ടി കേരളത്തിലെ നാലു കോടി ജനങ്ങള്‍ സഹിക്കണം എന്നതാണ്‌ ഇന്നത്തെ അവസ്ഥ. ഈ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കേരളത്തില്‍ വെളിയിലും ഉണ്ടെന്നും അവിടെയൊന്നും നാഴികക്ക്‌ നാല്‍പതുവട്ടം ബന്ദ്‌ പ്രഖ്യാപിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും ധൈര്യം കാണിക്കുന്നില്ലെന്നും ഓര്‍ക്കുക. ഇനി ഒരു തീവണ്ടി തടയല്‍ സമരം വരുന്നുണ്ട്‌. പാവപ്പെട്ടവന്‍ വല്ല അത്യാവശ്യ കാര്യത്തിനു വേണ്ടി വല്ല യാത്രയും നടത്തുമ്പോള്‍ അവനെ തടഞ്ഞു കൊണ്ടു തന്നെ വേണോ ഇവന്‍മാര്‍ക്കൊക്കെ രാഷ്ട്രീയ പ്രചരണം നടത്തുവാന്‍? സോണിയ മാഡവും, മന്‍മോഹനും, മണിശങ്കരനും എല്ലാം ബന്ദ്‌ ദിവസവും ചാര്‍ട്ടേഡ്‌ ഫ്ളൈറ്റില്‍ വേണമെങ്കിലും യാത്ര ചെയ്യാന്‍ പറ്റും എന്നോര്‍ക്കുക. ഇവനെതിരായി എഴുതിയിട്ടൊന്നും കാര്യം ഇല്ല. ഈ ബന്ദും ഹര്‍ത്താലും വഴിതടയലും പ്രഖ്യാപിക്കുന്ന ഒരുത്തനെയെങ്കിലും വെടിവെച്ചു കൊല്ലുകയാണ്‌ വേണ്ടത്‌. പിന്നീട്‌ ഒരുത്തനും ഒരു ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ ധൈര്യം വരാത്ത വിധത്തില്‍. :arrow:

Submitted by Sivan on Fri, 2006-06-16 21:15.

ശ്രീജിത്തിന്റെ ‘’മണ്ടത്തരങ്ങള്‍’ എന്ന ബ്ലോഗിലെ നിരീക്ഷണത്തിനു ചില പാര്‍ശ്വ വീക്ഷണങ്ങളാണ് ഞാന്‍ കുറിച്ചത്. (അതു ഞാന്‍ ആദ്യമായി കാണുകയാണ്) അല്ലാതെ ഇതു ബന്ദുകള്‍ക്കുള്ള സ്തുതിഗീതമോ, താങ്കളുടെ കമന്റിനുള്ള മറുപടിയോ ഒന്നും ആയിരുന്നില്ല. മുന്‍പും ബന്ദും സായുധസമരവുമൊക്കെ ഇവിടെ സംവാദത്തില്‍ കടന്നു വന്നിട്ടുണ്ട്.
http://www.chintha.com/forum/viewtopic.php?t=77
http://www.chintha.com/forum/viewtopic.php?t=64
http://www.chintha.com/forum/viewtopic.php?t=105 (ഇവ നോക്കുക)
-കുറച്ച് വ്യത്യസ്തമായി തോന്നിയ കാര്യങ്ങള്‍ രേഖപ്പെടുത്തി എന്നു മാത്രം.
ഒരുത്തനെയെങ്കിലും വെടിവച്ചുകൊല്ലുക എന്നത് അതിവൈകാരികതയുടെ ഭാഷ. അതിന്റെ പിന്നിലുള്ള അതേ മനഃശാസ്ത്രമാണ് (ആള്‍ക്കൂട്ടങ്ങളായി) നമ്മുടെ സമൂഹത്തില്‍ നിരന്തരം ഹര്‍ത്താലുകളെയും ബന്ദുകളെയും നിരന്തരം സാദ്ധ്യമാക്കുന്നത്.
രണ്ടും, എന്നെ സംബന്ധിച്ചിടത്തോളം എതിര്‍ക്കേണ്ടവയാണ്...

Submitted by jayaseelan on Sat, 2006-06-17 04:13.
Quote:
ഒരുത്തനെയെങ്കിലും വെടിവച്ചുകൊല്ലുക എന്നത് അതിവൈകാരികതയുടെ ഭാഷ. അതിന്റെ പിന്നിലുള്ള അതേ മനഃശാസ്ത്രമാണ് (ആള്‍ക്കൂട്ടങ്ങളായി) നമ്മുടെ സമൂഹത്തില്‍ നിരന്തരം ഹര്‍ത്താലുകളെയും ബന്ദുകളെയും നിരന്തരം സാദ്ധ്യമാക്കുന്നത്.

.
When I wrote to shoot down a person who declare Bandh, it is because of somebody questioning my liberty. But when the political person declaring a harthal it means only an advertisement of his party. In my first post in this topic I proved it beyond any doubt. This Strike and Blockade are not because of LDF have some problem with the petroleum price hike. If they are sincere, there is an easy way for them. Say clearly to Manmhohan singh, if his Government make a hike in petroleum, LDF will withdraw their support.. Since they are not doing that, this strike is just to satisfy the brain dead followers.
(I am coming to Gods own country. So, I am taking a leave from all internet activities.. Bye bye..)

Submitted by baburaj on Sun, 2006-06-18 11:53.

വ്യക്തിയെ ചൂണ്ടി സംസാരിക്കണ്ട എന്നു വിചാരിച്ചിരുന്നതാണ്. എങ്കിലും ചില തമാശകള്‍ കാണുമ്പോള്‍ ചാക്യാരുടെ പാരമ്പര്യം ഉള്ളില്‍ നുരയ്ക്കുന്നതു കൊണ്ട് പറയാനും വയ്യ. പറയാതിരിക്കാനും വയ്യ.
ജയശീലന്‍ കാര്യങ്ങളെ ചക്കയ്ക്കു ചുക്ക് എന്ന നിലയിലാണ് മനസ്സിലാക്കുന്നത്. കക്ഷിയ്ക്കു മറ്റുള്ളവരെഴുതുന്നതു വായിച്ചാല്‍ മനസ്സിലാവാത്ത ഒരു പ്രശ്നം ഉണ്ട്. മാത്രമല്ല, ചങ്കൂറ്റം കൊണ്ട് മറുപടിയും പറഞ്ഞുകളയും! നമ്മള്‍ പെട്ടില്ലേ ? നേരത്തെ സൂഫിയ്ക്കു എഴുതിയ റിപ്ലേയും അജ്ഞാതന്‍ മറ്റാരെയോ (എന്നെയാണോ.. ഹഹഹഹ...) കളിയാക്കിയെഴുതിയതിനു കൊടുത്ത മറുപടിയും ഇപ്പോള്‍ ശിവനു നല്‍കിയ മറുപടിയും വായിച്ചാല്‍ സമചിത്തതയോടെ പ്രശ്നവിചാരം ചെയ്യുന്ന ഒരാളാണ് കക്ഷി എന്ന് തോന്നില്ല.
അവസാനം ആംഗലെയത്തില്‍ കക്ഷി പറയുന്നു ‘എന്റെ സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നതുകൊണ്ടാണ് ബന്ദു നടത്തുന്ന ഒരുത്തനെയെങ്കിലും വെടിവച്ചുകൊല്ലാന്‍ ആഗ്രഹിക്കുന്നതെന്ന്..‘’ബെസ്റ്റ് കണ്ണാ ബെസ്റ്റ് ...അപ്പോള്‍ ഇദ്ദേഹത്തിന്റെ വെടികൊണ്ടു വീഴുന്ന ആ പാവത്തിന്റെ ബന്ദു നടത്താനുള്ള സ്വാതന്ത്ര്യമോ? ഇദ്ദേഹത്തിനു മാത്രം സ്വാതന്ത്ര്യ്ം ആ പാവത്തിനു വെടി.
അടുത്തത്..കൈക്കൂലിക്കാരനായ ഡോക്ടര്‍ക്കെതിരെ ബന്ദു നടത്തിയാല്‍ കൈക്കൂലി തീരുമോ ശിവനോടുള്ള ചോദ്യം (അങ്ങനെയൊന്നുമല്ല ആ കമന്റില്‍ നിന്നു കിട്ടുന്ന ആശയം.. എങ്കിലും ജയശീലന്‍ കണ്ടു പിടിച്ചതല്ലേ...ഇരിക്കട്ടെ!) അപ്പോള്‍ ഒരുത്തനെ ‘വെടിവച്ചുകൊല്ലുന്നതോടു കൂടി ബന്ദുകളും തീരുമോ..? ഇത് ജയശീലനോടുള്ള ചോദ്യം..
പെട്രോലിയം വിലവര്‍ദ്ധനവിന്റെ എല്ലാ വശങ്ങളെയും വിശകലനം ചെയ്ത് പല ലേഖനങ്ങള്‍ വന്നു കഴിഞ്ഞു, ഹിന്ദുവിലും മറ്റും.. ഉമ്മന്‍‌ചാണ്ടിയുടെ ലേഖനം കേരളത്തിലെ കള്ളക്കളികളെ നന്നായി വിശദീകരിക്കുന്നുണ്ട്.
അപ്പോഴാണ് ഒരു പ്രവാസി മലയാളി ബന്ദുതീര്‍ക്കാന്‍ ഒരു ‘തോക്ക് ഫോര്‍മുലയുമായി‘ ചാടിവീഴുന്നത്. എത്ര എളുപ്പമാണ് കാര്യങ്ങള്‍! ഇത്തരം ആലോചനകളില്ലായ്മയെ എടുത്തുച്ചാട്ടം, വീണ്ടു വിചാരമില്ലായ്മ എന്നൊക്കെയാണ് പറയുക. അതു നിരന്തരം രേക്ഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് പാവം. തന്നെ ശ്രദ്ധിക്കണം എന്ന വാശിയും മാനസിക ശാഠ്യങ്ങളുമൊക്കെയായിരിക്കും കമന്റുകള്‍ക്കു പിന്നില്‍. (ഞാന്‍ എല്ല്ലാം വ്യക്തമാക്കിയിട്ടുണ്ട് എന്ന് ആവര്‍ത്തിച്ചു പറയുന്നത് അതുകൊണ്ടാണ്) അതു മനസ്സിലാവുന്നുണ്ട്. എങ്കിലും വായനക്കാരും ഈ ലോകത്തിലല്ലേ ജീവിക്കുന്നത്. എടുത്തുച്ചാട്ടവും അതിവികാരവും കൊണ്ട് ബ്ലഡ്പ്രഷര്‍ കൂടും ചിന്തയ്ക്ക് ഉണര്‍ച്ച ലഭിക്കില്ല. അതിനു പ്രശ്നത്തെ അതിന്റെ സമഗ്രതയില്‍ കാണണം. മറ്റു നിലപാടുകള്‍ സമചിത്തതയോടേ പരിഗണിക്കണം. അല്ലാതെ കാര്യം നേരെ മനസ്സിലാക്കാതെ എടുത്തുചാടി അഭിപ്രായപ്രകടനം നടത്തിക്കൊണ്ടിരുന്നാല്‍ ജയശീലത്തം പേരില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ...‍
PS: പെട്രോളിയം പ്രശ്നത്തെപ്പറ്റിയുള്ള കമന്റ് നല്ലതായിരുന്നു. അതിനു മറുപടിയെഴുതി കാര്യങ്ങള്‍ കൊളമാക്കി..sorry..ട്ടോ

Submitted by Sivan on Sun, 2006-06-18 12:33.

ശരിയാണ്. എതിര്‍വാദങ്ങളല്ല, എഴുതിയതു നേരെ വിപരീതമായി ആളുകള്‍ കണക്കിലെടുക്കുന്നതാണ് മടുപ്പിക്കുന്നത്..പരസ്പര ബഹുമാനമില്ലായ്മയില്‍ നിന്നായിരിക്കും അലസവായന വരുന്നത്... അവിടെ നിന്നും വ്യക്തികളെ പഴിച്ചാരുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ എളുപ്പം നീങ്ങും. വിഷയം /ആശയങ്ങള്‍ ആരും തൊടാതെ കിടക്കുകയും ചെയ്യും...