തര്‍ജ്ജനി

ആപ്പിള്‍ ഇന്ത്യ വിട്ട് പോകുമ്പോള്‍....

വെറും രണ്ട് മാസം മാത്രം പ്രവര്‍ത്തിച്ച ആപ്പിള്‍ സോഫ്റ്റ്വെയര്‍ ബാംഗ്ലൂരിലെ ഓഫീസ് അടച്ചു പൂട്ടി, പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ. ഇതിലത്ര അത്ഭുതപ്പെടാനൊന്നുമില്ല. അമേരിക്കയില്‍ ഇതൊരു നിത്യസംഭവമാണെന്നതും അതിന്റെ പ്രധാനകാരണം ഇന്ത്യന്‍ ഔട്ട്സോഴ്സിംഗ് ആണെന്നതും എല്ലാവര്‍ക്കും അറിയാവുന്ന വസ്തുത. ആപ്പിളിന്റെ കാര്യത്തില്‍ അടി കിട്ടിയത് നമുക്കാണെന്നു മാത്രം.

http://www.itwire.com.au/content/view/4515/945/

ഇതൊരു തുടക്കം മാത്രം. ഇനി വരാനിരിക്കുന്നത് ഇതിലും ഭീകരമായ അടച്ചു പൂട്ടലുകളാവും. ഇന്റര്‍നെറ്റിലെ മെസ്സേജ് ബോര്‍ഡുകളില്‍ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ അമേരിക്കക്കാര്‍ കൊന്നു കൊലവിളിക്കുന്നു. ഇന്ത്യന്‍ ഐ. ടി. ഭീമന്മാരുടെ കണ്ണൊന്നു തുറന്നെങ്കില്‍.... കാശുണ്ടാക്കാനായി എന്തും ചെയ്യുമെന്ന സ്ഥിതിയില്‍ നിന്ന് പ്രോഡക്ട് ഡെവലപ്മെന്റിലേക്ക് മാറാന്‍ തുടങ്ങിയില്ലെങ്കില്‍, 5 കൊല്ലത്തില്‍ കൂടുതലുണ്ടാവില്ല ഈ കാണുന്ന പണമൊഴുക്ക്. ഐ. ടിയുടെ മാത്രം പിന്നാലെ പോകുന്ന സര്‍ക്കാരുകളും ഇതൊക്കെ കാണുന്നുണ്ടെന്നു പ്രതീക്ഷിക്കാം.

Submitted by Sivan on Thu, 2006-06-15 20:40.

ഒരു പ്രത്യേക സാമ്പത്തിക മേഖല കൂടി വരുന്നു, തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍.

Submitted by Sufi on Fri, 2006-06-16 08:47.

ശിവനെന്താണുദ്ദേശിച്ചതെന്ന് വ്യക്തമാക്കാമോ?

Submitted by Sivan on Sun, 2006-06-18 12:22.

ജൂണ്‍ 13-നുള്ള ഏഷ്യാനെറ്റ് വാര്‍ത്തയില്‍ പറഞ്ഞതാണ് ഇക്കാര്യം. അതിനുള്ളിലെ ചിലകമ്പനികളെ ഉള്‍പ്പെടുത്തി ഒരു ‘ഇന്നെര്‍ സോണ്‍ ‘. രൂപീകരിക്കലാണോ എന്നു വ്യക്തമല്ല. ചില രാഷ്ട്രീയ താത്‌പര്യങ്ങള്‍ അവിടെ കിടന്നു ചുറ്റിക്കളിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യം. ഞാനും കൂടുതലറിയാന്‍ കാത്തിരിക്കുകയാണ്. ..