തര്‍ജ്ജനി

മഞ്ജു

ബ്ലോഗ്: http://manjuvijayanmanju.blogspot.com/

Visit Home Page ...

കവിത

ഒറ്റയ്ക്ക്

വിജയനതയ്ക്ക് കുറുകെ
പഴയ ഒറ്റത്തടിപ്പാലം.

ഗൂഢസ്വപ്നങ്ങളുടെ
കടിഞ്ഞാണറുത്തു
പാഞ്ഞുപോകുമീ കുതിര.

മറവില്‍ നില്ക്കും
സ്വരം
മുഖമില്ലാത്ത നര്‍ത്തകിയുടെ
ചുവടുകള്‍.

മറവിയില്‍ ജലം വറ്റി
മരുഭൂമിയായ്
കടല്‍.

എവിടെയുമെത്താതെ
സ്വന്തം കാല്പാടിലൂടെ
നടന്നുകൊണ്ടേയിരിക്കുന്നു
ഞാന്‍

Subscribe Tharjani |