തര്‍ജ്ജനി

ചിലതരം നോട്ടങ്ങള്‍

നോട്ടത്തെയും പുലിജന്മത്തെയും ഒന്നിച്ചുവച്ചു വായിക്കാന്‍ കഴിയുന്ന ചില പ്രത്യേകതകളുണ്ട്.
1. നോട്ടത്തിന്റെ പശ്ചാത്തലം കൂടിയാട്ടം എന്ന സവര്‍ണ്ണകലയാണ്
പുലിജന്മത്തിന്റേത് തെയ്യം എന്ന അവര്‍ണ്ണകലയും
2. രണ്ടിലെയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നവര്‍ സ്റ്റേജ് കലയില്‍ നിന്നു സിനിമാരംഗത്തെത്തിയവരാണ് നെടുമുടിയും മുരലിയും
3. ബാഹ്യമായ-സാമൂഹിക പ്രശ്നങ്ങളാണ് പുലിജന്മത്തിലെ നായകന്റെ സംഘര്‍ഷങ്ങള്‍ക്ക് മുറുക്കം നല്‍കുന്നത്. നോട്ടത്തില്‍ ആന്തരികമായ-കുടുംബ,വ്യക്തിപരമായ പ്രശ്നങ്ങളും.
4. സ്നേഹിക്കുന്ന പെണ്ണു പതറുമ്പോഴാണ് പുലിജനമത്തിലെ നായകന് താളം തെറ്റുന്നത്. സ്നേഹിക്കുന്ന പെണ്ണു പകര്‍ന്നു നല്‍കുന്ന ശക്തിയാണ് നോട്ടത്തിലെ നായകണ് താളം നല്‍കുന്നത്.
5. പുലിജനമത്തിലെ നായകനു സാമൂഹിക ബോധമേയുള്ളൂ, നോട്ടത്തില്‍ സാമൂഹിക ബോധം തീരെയില്ലാത്ത നായകന്‍.
6. നോട്ടത്തില്‍ കഥാപാത്രങ്ങള്‍ എല്ലാം സവര്‍ണര്‍, അമ്പലവാസികള്‍്, പുലിജനമത്തില്‍ ആ പ്രശ്നം ആരോപിക്കാന്‍ പറ്റില്ല.
7. നോട്ടത്തിലെ പാട്ട് ഇമ്പമുള്ളതാണ്. പുലിജനമത്തില്‍ ആ പ്രോബ്ലമില്ല.
എങ്കിലും നോട്ടം ചെല്ലുന്നത് വെളുത്ത വിദേശീയരുടെ അടുത്തേയ്ക്കാണ്. അവര്‍ ആസ്വദിക്കാന്‍ വേണ്ടി അമേരിക്കയിലേയ്ക്ക് ചാക്യാരെ വിളിക്കുന്നതാണ് കലയുടെ മികവിന്റെ ഒരു മാനദണ്ഡവും രക്ഷപ്പെടലുമൊക്കെയായി അവതരിപ്പിച്ചിരിക്കുന്ന കാര്യം. അതുകൊണ്ടാണ് മരിച്ചു എന്ന് വിശ്വസിപ്പിച്ച നെടുമുടി എഴുന്നേറ്റു നിന്നു ചിരിക്കുന്നത് ദാസ്യത്തിന്റെ ചിരിയായി നമുക്ക് തോന്നുന്നത്.