തര്‍ജ്ജനി

അരുന്ധതിയുടെ കുപ്പായത്തിലെ ഇടാത്ത കുടുക്ക്

സുദേഷിന്റെ ലേഖനവും (ബുദ്ധി സര്‍ക്കസ് ആര്‍ട്ടിസ്റ്റുകള്‍) അതിനുണ്ടായ പ്രതികരണങ്ങളും ചില പ്രശ്നങ്ങള്‍ നമുക്ക് സ്വയം ചോദിക്കാന്‍.. ചോദിച്ചു കൊണ്ടേയിരിക്കാനുള്ള വിഭവങ്ങള്‍ ഒരുക്കി വച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് തോല്‍ക്കുന്നവരുടെ സ്ഥാനത്തെ കുറിച്ചുള്ളതാണ്. റജീന കേസില്‍ അജിത, ബെസ്റ്റ് ബേക്കറി കേസില്‍ ടീസ്ത, നര്‍മ്മദയില്‍ മേധ..പറഞ്ഞു വരുമ്പോള്‍ ഈച്ചര വാര്യര്‍, നവാബ് രാജേന്ദ്രന്‍... ദയനീയമായ വിധത്തില്‍ തോറ്റു പോയവരാണ് ഇവരൊക്കെ. പക്ഷേ ഇവര്‍ ഉന്നയിച്ച പ്രശ്നങ്ങളോട് നമുക്ക് എങ്ങനെയുള്ള സമീപനമാണ് വേണ്ടത്..? തോറ്റവരൊക്കെയും കൂക്കുവിളിമാത്രം അര്‍ഹിക്കുന്നവരാണോ?

അരുന്ധതിയുടെ കുപ്പായത്തിലെ ഇടാത്ത കുടുക്കാണോ അവര്‍ ഉന്നയിച്ച പ്രശ്നത്തേക്കാള്‍ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കേണ്ടത്?

സത്യാഗ്രഹം വെറുമൊരു വാശിപ്പിടിത്തം മാത്രമാണോ?

Submitted by baburaj on Thu, 2006-05-04 23:07.

ഫ്രോസന്‍ എന്ന ആല്‍ബത്തിന്റെ പ്രൊമോഷനുവേണ്ടി ലോകം ചുറ്റുന്നതിനിടയില്‍ മഡോണ ഒരു പുണ്യ സംസ്കൃത ശ്ലോകം ട്രാന്‍സ്പെരെന്റായ കുപ്പായമിട്ട് പാടി എന്നും പറഞ്ഞ് കാശിയിലെ ചില പണ്ടിറ്റുകള്‍ ബഹളം കൂട്ടിയപ്പോള്‍ അവര്‍ പറഞ്ഞത് “പുരോഹിതന്മാരേ.. നിങ്ങള്‍ അശ്ലീലം എന്നു വിചാരിക്കുന്നിടത്തൊക്കെ നോക്കുന്നതെന്തിന് “ എന്നാണ്...എങ്കിലും നമ്മുടെ ചിലയാളുകള്‍ അവിടെയൊക്കെ നോക്കിയിട്ട് മറ്റുള്ളവരോട് സദാചാരം പറയും..സാനിയയാണ്` മറ്റൊരു ബലിയാട്...