തര്‍ജ്ജനി

ഫോണ്ട് ഹാര്‍ഡ്കോഡ് ചെയ്യേണ്ടതുണ്ടോ?

പ്രിയ പോള്‍ & ചിന്ത സംവാദം ടീം,

സംവാദം ഡിസ്ക്ഷന്‍ ബോര്‍ഡില്‍ ഫോണ്ട് ഹാര്‍ഡ്കോഡ് ചെയ്യേണ്ടതുണ്ടോ? രചന മുഖ്യഫോണ്ടായി ഉപയോഗിക്കുമ്പോള്‍ ലാറ്റിന്‍ ലിപിയും രചന തന്നെ റെന്‍ഡര്‍ ചെയ്യുന്നതു യൂസര്‍ ഇന്റര്‍ഫേസിനു അവ്യക്തത നല്‍കുന്നുണ്ടെന്നാണു് എന്റെ വിശ്വാസം. sans-serif/serif എന്നിങ്ങനെ ഫോണ്ട് ഫാമിലി മാത്രം ഉപയോഗിച്ചു ഡിസൈന്‍ ചെയ്യുന്നതല്ലേ നല്ലതു്. അതുമല്ലെങ്കില്‍ സാന്‍സായി‍ മൈക്രോസോഫ്റ്റിന്റെ verdana ഉപയോഗിക്കുവാന്‍ ശ്രമിക്കുക (ഫയര്‍ഫോക്സില്‍ ZWJ ഉപയോഗിച്ചെഴുതുന്ന ചില്ലക്ഷരങ്ങള്‍ വ്യക്തമായി കാണിക്കുവാന്‍ ഇതു സഹായിക്കും) സെരീഫ് ആണെങ്കില്‍ മൈക്രോസോഫ്റ്റിന്റെ തന്നെ Georgia ഉപയോഗിക്കുന്നതു നല്ലതായിരിക്കും.

മേല്‍പ്പറഞ്ഞതു് എന്റെ അഭിപ്രായം മാത്രം, സംവാദം ഞാന്‍ വായിക്കുന്നതു് മുഖ്യമായും ആര്‍.എസ്.എസ് ഫീഡുകള്‍ ഉപയോഗിച്ചാണു്. അതുകൊണ്ടാണെന്നു തോന്നുന്നു, സൈറ്റില്‍ നേരിട്ടുവരുമ്പോള്‍ കണ്ണുമഞ്ഞളിക്കുന്നതുപോലെ ;)

ബെന്നീ, സൂഫി, ശിവന്‍, സുനില്‍, ഞാന്‍ നേരിട്ടറിയാത്ത മറ്റുള്ളവരെ, നിങ്ങളുടെ സംവാദങ്ങള്‍ ഞാനും ആസ്വദിക്കുന്നു. ആശംസകള്‍!

Submitted by paul on Mon, 2006-04-24 18:51.

പെരിങ്ങോടരെ,
പറഞ്ഞ കാര്യം മനസ്സിലായി. പക്ഷേ... ബ്രൌസറില്‍ പ്രത്യേകിച്ച് യൂണികോഡ് ഫോണ്ട് സെറ്റ് ചെയ്തിട്ടില്ലാത്തവര്‍ ഫോറത്തില്‍ വരുമ്പോള്‍ എന്തു കാണും? വിഡോസില്‍ അത് കാര്‍ത്തിക ഉപയോഗിക്കുമെന്ന് കരുതുന്നു. ഫയര്‍ഫോക്സ് എന്തു ചെയ്യുമെന്നറിയില്ല.

ഫോണ്ട് ഹാര്‍ഡ്കോഡ് ചെയ്തതിന്റെ കാരണം ബ്രൌസറില്‍ ഫോണ്ട് സെറ്റ് ചെയ്യാന്‍ അറിയാത്ത/താല്പര്യമില്ലാത്തവരെ ഉദ്ദേശ്ശിച്ചാണ്.

രചന ഉപയോഗിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ബ്രൌസറില്‍ അവരുടെ ഇഷ്ടാനുസരണം ഫോണ്ട് സെറ്റ് ചെയ്യുകയുമാവാം.

വേറെ മാര്‍ഗ്ഗമെന്തെങ്കിലും ഉണ്ടോ?

പോള്‍.

Submitted by ralminov on Mon, 2006-09-11 21:00.

പോള്‍, താങ്കള്‍ രചന ഫോണ്ടല്ല ഉപയോഗിക്കുന്നതെങ്കില്‍ എന്തിന് രചന Hard Code ചെയ്യണം, Anjali വെച്ചാപ്പോരേ?