തര്‍ജ്ജനി

വികസനം എന്ത്‌? എങ്ങനെ? എവിടെ?

എന്താണ്‌ നിങ്ങളുടെ വികസന സങ്കല്‍പങ്ങള്‍?

അടുത്തകാലത്ത്‌ വളരെയധികം ചര്‍ച്ചചെയ്യപെട്ടിട്ടുള്ളതാണല്ലോ വികസനം എന്ന ഈ പദം. അവ തികച്ചും വിരുദ്ധങ്ങളായ രണ്ട്‌ ധ്രുവങ്ങളില്‍ നിന്ന് നമ്മോടു തര്‍ക്കിക്കുന്നു.

ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ നേട്ടങ്ങളെ അതിന്റെ ആദ്യദശയില്‍ തന്നെ സ്വായത്തമാക്കുകയും അങ്ങനെ പുതിയ പുതിയ മേഖലകളും വേഗങ്ങളും കണ്ടെത്തുകയും അതിനായി പ്രകൃതിനാശം,പാരമ്പര്യതൊഴില്‍ നഷ്ടം തുടങ്ങിയ ചില വിട്ടുവീഴ്ചകള്‍ ചെയ്തിട്ടായാലും ശരി എന്ന തീവ്രവാദവികസന നിലപാടും അതേസമയം ഓരോരുത്തരുടെയും അടിസ്ഥാന സൌകര്യങ്ങള്‍ കഴിയുന്നത്രയും ലഭ്യമാക്കുകയും പ്രകൃതിയെ ഉപദ്രവിക്കാതിരിക്കുകയും തൊഴില്‍ നഷ്ടം സംഭവിക്കാതിരിക്കുകയും ചെയ്യുന്ന വികസനമൊഴിച്ചുള്ളതിനെ എതിര്‍ക്കുക എന്ന പരിമിത വികസന നിലപാടുകളുമാണവ.
രണ്ടുകൂട്ടരും തര്‍ക്കിക്കുന്ന ചില സമാനമായ വാദങ്ങളുണ്ട്‌. അതിലൊന്നാണ്‌ തൊഴില്‍. ഒരുകൂട്ടര്‍ പുതിയ തൊഴില്‍ സംരഭങ്ങള്‍ ധാരാളമുണ്ടാകും എന്നു പറയുമ്പോള്‍ പരമ്പരാഗത തൊഴില്‍ തന്നെ നഷ്ടപ്പെടും എന്ന് മറ്റൊരുകൂട്ടര്‍ വാദിക്കുന്നു. ഒരു കൂട്ടര്‍ പുതിയ റോഡുകളുടെ കാര്യത്തില്‍ വാദിക്കുമ്പോള്‍ ഉള്ളറോഡുകള്‍ നന്നാക്കിയാല്‍ മതി എന്നു മറ്റൊരുകൂട്ടര്‍.

നിങ്ങള്‍ ഇതിനോട്‌ എങ്ങനെ പ്രതികരിക്കുന്നു?

ഈ സംവാദ ആശയം സുനില്‍ കൃഷ്ണന്റെ സംഭാവനയാണ്‌. ചിന്തക്ക്‌ പുറത്ത്‌ ഈ ചര്‍ച്ച ചൂടു പിടിക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത്‌

Submitted by stapathi on Mon, 2006-04-24 18:12.

sharikkum chinthikkentunna oru vishayam thanne aanu thaangal ittu thannirikkunathu..vikasanam theevravaadaparamo parimithamo ennokke oru verthirivu varunnathu nammude chintha ippozhum 20-aam noottantil thanne thalachu kidakkappedunnathu kontalle?
prakrithikkum paristhithikkum doshamuntakkunna oru vikasanavum vikasanamaavilla. thalkkaalthekkulla chila nettangalkku venti dooravyapakamaaya doshaphalangal ulla oru project-um nadappillakkunathu nallathalla..
appol pinne enthaanu ventathu? namukku pazhaya noottantukalilekku thirichu pokan saadhikkukayumilla..ee oru saahacharyathil ethu tharthilulla vikasanavum sustainable aayirikkanam. athu kontuntaakunna ella long term effects-um kanakkiledukkentathuntu..afterall we cannot leave this earth as a waste land for future generations..

Submitted by Sunil on Tue, 2006-04-25 19:13.

വികസനം എന്ന പദം സൂക്ഷിച്ച്‌ ഉപയോഗിക്കേണ്ടതാണ്‌. പരിണാമസിദ്ധാന്തം പറയുന്നത്‌ കുരങ്ങില്‍ നിന്നും മനുഷ്യനിലെക്കുള്ള മാറ്റമാണ്‌; സൂക്ഷ്മമായിപ്പറഞ്ഞാല്‍ ജീവന്റെ പരിണാമമാണ്‌. ഒരോരോ പരിണാമഘട്ടത്തിലും മനുഷ്യന്റെ രൂപം മാറിയത്‌ അപ്പോഴത്തെ സാഹചര്യങ്ങളുടേയും അതുണ്ടാക്കിയ ശീലങ്ങളുടെയുംവികാസപരിണാമങ്ങള്‍ക്കനുസരിച്ചായിരുന്നു. അപ്പോള്‍ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല വികസനം. സ്വഭാവത്തിന്‌ മാറ്റമുണ്ടായിട്ടുണ്ട്‌ എന്നുമാത്രം.
എന്നാല്‍ ഇന്‍ഡസ്റ്റ്രിയല്‍ റെവലൂഷന്‍ മുതലായിരിക്കണം മനുഷ്യന്‍ സ്വമേധയാ അവന്റെ താല്‍പ്പര്യസംരക്ഷണത്തിനായി മാത്രം വളച്ചൊടിക്കുന്ന വികസനം എന്ന ആശയം രൂപപ്പെട്ടത്‌ എന്നാണെന്റെ തോന്നല്‍. ഫോര്‍ഡായാലും എഡിസണായാലും നോബലായാലും കണ്ടുപിടിച്ചതിന്റെ അവകാശം സ്വന്തം കയ്യില്‍ വെക്കാനും അത്‌ വിറ്റ്‌ "മൂലധനം" എന്നു പറയുന്നത്‌ സ്വരൂപിക്കാനും തുടങ്ങി. ക്രമേണ കണ്ടുപിടുത്തങ്ങളും നിര്‍മ്മാണങ്ങളും മൂലധനം സ്വരൂപിക്കാനുള്ള ഒരു ഉപാധിയായി മാറി. അപ്പോള്‍ വികസനവും മൂലധനത്തിനനുസരിച്ചുതന്നെ നിര്‍വ്വചിക്കപ്പെട്ടുതുടങ്ങി.
റോഡുവന്നു ഗതാഗതസൌകര്യമായി, പുരോഗമനം വന്നു. ശരിയാണ്‌. പക്ഷെ റോഡുവരുന്നതിനുമുന്‍പ്‌ അവിടെയുണ്ടായിരുന്ന തോട്‌ തൂര്‍ത്തതുമൂലം കളിക്കുന്ന കൊച്ചു കുട്ടികള്‍ക്കുണ്ടായ നഷ്ടം എങ്ങനെ വിലമതിക്കും?
ആഗോളവത്ക്കരണവും ഡബ്ല്യൂ.ടി.ഓയുമൊക്കെ ദേശീയത എന്ന വികാരം തന്നെ ഇല്ലാതാക്കി. അമേരിക്കപോലും ബുഷിന്റെ നിയന്ത്രണത്തിലല്ലെന്നും ബുഷിനെ നിയന്ത്രിക്കുന്നതുപോലും ചുരുക്കം ചില കോര്‍പ്പറേറ്റ്‌ രാക്ഷസന്മാരാണെന്നും ചോംസ്കി പറയുന്നു. ശരിയല്ലേ? ചന്ദ്രനിലേക്കും ബുധനിലേക്കുമൊക്കെ പോകുന്നതും മറ്റും ആര്‍ക്കുവേണ്ടിയാണ്‌? സാധാരണമനുഷ്യന്‌ അതുകൊണ്ടെന്തു പ്രയോജനം? വികസനം നടപ്പിലാക്കുന്ന ഇക്കൂട്ടര്‍ക്കറിയാം ഇന്നല്ലെങ്കില്‍ നാളെ ഭൂമി മരിക്കുമെന്ന്‌. ഇവര്‍ വിചാരിക്കുന്നു അപ്പോള്‍ ചിലര്‍ക്കെങ്കിലും ബുധനിലോ ചന്ദ്രനിലോ പോയി താമസിക്കാമെന്ന്‌. (ഇതെന്റെ വളരെ വൈകാരികമായ ഭാഷണം)

ശരിയായ വികസനം വരണമെങ്കില്‍, അതിനെ മൂലധനത്തില്‍നിന്നും അടര്‍ത്തണം.

Submitted by jayaseelan on Sat, 2006-05-06 08:52.

പരിതസ്ഥിതിയെ പരിഗണിക്കാതെയുള്ള വികസനവും പരിതസ്ഥിതിക്ക്‌ കോട്ടം തട്ടും എന്ന പേരില്‍ ഉള്ള വികസന വിരോധവും, രണ്ടും എതിര്‍ക്കപ്പെടേണ്ട കാര്യങ്ങള്‍ തന്നെയാണ്‌. കഴിയുന്നതും പ്രകൃതിയോട്‌ ഇണങ്ങി ജീവിക്കേണ്ടത്‌ ഇന്നത്തെ ആവശ്യം തന്നെയാണ്‌. എന്ന്‌ വെച്ച്‌ നമുക്ക്‌ വീണ്ടും കാട്ടിലേക്ക്‌ പോവാന്‍ പറ്റില്ലല്ലൊ. സൈലണ്റ്റ്‌ വാലിയെ എതിര്‍ത്ത പരിതസ്ഥിതി പ്രവര്‍ത്തകര്‍ കായംകുളം നിലയത്തെ അനുവദിച്ചത്‌ എനിക്ക്‌ തീരെ ദഹിക്കാത്ത കാര്യമാണ്‌. എന്തുമാത്രം വെള്ളം ഒരു ദിവസം ആ താപനിലയം ഉപയോഗിക്കുന്നു. എന്തു മാത്രം കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ അന്തരീക്ഷത്തിലേക്ക്‌ തള്ളുന്നു. ഇതൊക്കെ കഴിഞ്ഞ്‌ കിട്ടുന്ന വൈദ്യതിയൊ. വിലകൂടിയ ചരക്കും. നാല്‍പതില്‍ കൂടുതല്‍ നദികള്‍ ഉള്ള കേരളത്തിന്‌ ഏറ്റവും യോജിച്ചത്‌ ചിലവ്‌ കുറഞ്ഞ വെള്ളത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം തന്നെയാണ്‌. അതിനു പരിതസ്ഥിതിക്ക്‌ കൂടുതല്‍ നാശം വരുത്തുന്ന ഭീകരന്‍ അണക്കെട്ടുകള്‍ ഉണ്ടാക്കുന്നതിനു പകരം നൂറുകണക്കിനു ചെറു ഡാമുകള്‍ ഉണ്ടാക്കുകയാണ്‌ വേണ്ടത്‌. അതു പോലെ ഫാക്ടറികളെ എതിര്‍ക്കുന്നതിനു പകരം ഫാക്ടറികള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്‌ വേണ്ടത്‌. ദിനവും റോഡപകടങ്ങളില്‍ മരണങ്ങള്‍ സംഭവിക്കുന്ന കേരളത്തില്‍ ആയിരക്കണക്കിനു സ്ഥാപനങ്ങള്‍ ഇടിച്ചു നിരത്തി റോഡിനു വീതി കൂട്ടുന്നത്‌ പ്രായോഗികമല്ലാത്ത കേരളത്തില്‍ എക്സ്‌പ്രസ്സ്‌ ഹൈവെ ഒരു ആഡംബരം അല്ല ആവശ്യം തന്നെയാണ്‌. എക്‌പ്രസ്സ്‌ ഹൈവേക്ക്‌ 8 മീറ്റര്‍ ഉയരം വേണം എന്നും, അത്‌ കേരളത്തെ രണ്ടായി കീറി മുറിക്കും എന്നൊക്കെ വിലപിക്കുന്നവര്‍ എക്‌പ്രസ്സ്‌ ഹൈവേ എന്നാല്‍ അങ്ങാടി മരുന്നൊ പച്ച മരുന്നൊ എന്നു പോലും അറിയാത്ത രാഷ്ട്രീയത്തൊഴിലാളികള്‍ ആണ്‌.

Submitted by dumas on Sat, 2006-05-06 17:48.

വികസന വിരോധികള്‍ എന്നൊരു വിഭാഗം കേരളത്തില്‍ -ലോകത്തെവിടെയും- ഉള്ളതായി അറിവില്ല. ഉള്ളത്‌ തീവ്ര വലതുപക്ഷ വാദികളുടേയും അമേരിക്കന്‍ അനുകൂലികളുടേയും നുണപ്രചരണമാണ്‌. അവരുടെ കണക്കില്‍ കേരളത്തിലെ ഏറ്റവും വലിയ വികസന വിരോധി ഏറ്റവും ജനകീയനായ പ്രതിപക്ഷ നേതാവ്‌ സഃ വി. എസ്‌ ആണ്‌. ഭരണകൂടത്തിന്റെ തെമ്മാടിത്തങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കാതായപ്പോള്‍ വികസന വിരോധികളെന്ന് ചാപ്പ കുത്തി നിഃശബ്ദരാക്കാന്‍ ശ്രമിക്കുകയാണുണ്ടായത്‌. അധീശവര്‍ഗ രാഷ്ട്രീയക്കാരുടെ കുടിലമായ ഈ കെണിയില്‍ വീണു പോയവരാണ്‌ വികസന വിരോധവും തീവ്ര വികസന വാദവും ഒരു പോലെ തീഷ്ണവും അപകടകരവുമാണെന്നും അഭിപ്രായപ്പെടുന്നത്‌. നമുക്ക്‌ വേണ്ടത്‌ ഒരു മധ്യമമാര്‍ഗമാണത്രേ?!

യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ നടക്കുന്നത്‌ ജനപക്ഷ വികസനകാഴ്ചപ്പാടും ജന വിരുദ്ധ വികസന രീതികളും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌. കേരളത്തിന്റെ വികസനം ആര്‍ക്കു വേണ്ടിയെന്നും എവിടെ നിന്ന് തുടങ്ങണമെന്നുമാണ്‌ മൌലികമായ പ്രശ്നം. അത്‌ കേരളത്തില്‍ നിന്നും തുടങ്ങണമെന്നും കേരളീയര്‍ക്കു വേണ്ടിയായിരിക്കണമെന്നും ഒരു വിഭാഗം, അതല്ല അഞ്ച്‌ ശതമാനം വരുന്ന സമ്പന്ന വര്‍ഗത്തെ മുന്നില്‍ കണ്ടു കൊണ്ടാണ്‌ നമ്മുടെ വികസന പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതെന്ന് വികസനവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാജ്യദ്രോഹികള്‍. പ്രാദേശിക വിഭവങ്ങളുടെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന് ചോദിച്ചാല്‍ പ്രാദേശിക ജനതക്കാണെന്ന് 'വികസന വിരോധികള്'‍ പറയും, രാജ്യദ്രോഹികളായ വലതു പക്ഷ രാഷ്ട്രീയക്കാരുടെ അഭിപ്രായത്തില്‍ പ്രാദേശിക വിഭവങ്ങളുടെ ഉടമസ്ഥാവകാശം എം.എന്‍.സികള്‍ക്കാണ്‌. അവരുടെ കാഴ്ചയില്‍ പാരിസ്ഥികമായ പ്രത്യാഘാതങ്ങള്‍ എന്നത്‌ വെറും ഭാവനയാണ്‌.

പരിസ്ഥിതിക്കു മേലുള്ള കയ്യേറ്റം തകര്‍ത്തു കളയുന്ന ജീവിതങ്ങളെക്കുറിച്ച്‌, ജീവജാലങ്ങളെക്കുറിച്ച്‌ ഒരാശങ്കയും ഇവര്‍ക്ക്‌ പങ്കു വെക്കാനില്ല. നമ്മുടെ മലയും കുന്നും പുഴയുമൊക്കെ കേവലമായ മലയും കുന്നും മാത്രമല്ലെന്നും അതൊരു വലിയ ജനവിഭാഗത്തിന്റെ, ജൈവ വിഭാഗത്തിന്റെ ജീവ പിന്തുണയാണെന്നും മനസ്സിലാക്കാന്‍ അമേരിക്കന്‍ അടിമ മനസ്ഥിതി ബാധിച്ച ഇവരുടെ ബുദ്ധിക്കാവില്ല.

ഗാന്ധിജി പറയുമായിരുന്നു, "Not mass production, but production by mass". നമ്മുടെ നാട്ടിലേയും കാലഘട്ടത്തിലേയും വികസനവിരുദ്ധരുടെ ഏറ്റവും വലിയ മുദ്രാവാക്യവും ആയുധവും വന്‍കിട ഉല്‍പാദനത്തെ തിരസ്കരിച്ചും ജനകീയ ഉല്‍പാദനത്തെ ഉയര്‍ത്തിപ്പിടിച്ചും രൂപം കൊള്ളുന്നതാണ്‌. അതു കൊണ്ട്‌ വികസനം മനുഷ്യ വിരുദ്ധമാവുമ്പോള്‍ മനുഷ്യരായ മനുഷ്യര്‍ക്കൊക്കെയും വികസന വിരുദ്ധരാവാതെ തരമില്ല.

Submitted by jayaseelan on Sat, 2006-05-06 22:31.

വികസന വിരോധികള്‍ ലോകത്തെവിടെയെങ്കിലും ഉണ്ടൊ എന്നുള്ളത്‌ അന്വേഷിക്കേണ്ട കാര്യമാണ്‌. പക്ഷെ ഒരു കേരളിയന്‍ എന്നുള്ള നിലയില്‍ എനിക്ക്‌ പറയാന്‍ കഴിയും അങ്ങിനെ ഒരു വര്‍ഗ്ഗം കേരളത്തില്‍ ഉണ്ട്‌ എന്ന്‌. കേരളത്തില്‍ എന്ത്‌ സ്ഥാപനം തുടങ്ങാന്‍ ആരു മുന്നോട്ട്‌ വന്നാലും ആദ്യ ദിവസം തന്നെ അവരെ സ്വാഗതം ചെയ്യുന്നത്‌ ചുവപ്പ്‌ പരവതാനിയല്ല മറിച്ച്‌ ചുവപ്പ്‌ കൊടി ആയിരിക്കും. ആ കൊടിയെപ്പേടിച്ച്‌ കേരളത്തില്‍ നിന്ന്‌ നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌ നാട്‌, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലേക്ക്‌ പോയ കമ്പനികള്‍ എത്രയോ ആണ്‌. 82 ല്‍ ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ച്‌ ഇന്ദിരാഗാന്ധി കളര്‍ ടെലിവിഷനു നികുതി കുറച്ചപ്പോള്‍ നമുക്കു ഭക്ഷണം തരു അതിനു ശേഷം മതി കളര്‍ ടെലിവിഷന്‍ എന്ന്‌ പറഞ്ഞ ഇടതു പക്ഷക്കാര്‍ക്ക്‌ ഇന്ന്‌ സ്വന്തമായി ടെലിവിഷന്‍ ചാനല്‍ ഉണ്ടെന്നുള്ളത്‌ ഒരു വലിയ തമാശ. ഇന്ന്‌ ടെലിവിഷന്‍ എന്ന മാദ്ധ്യമം കൊണ്ട്‌ മാത്രം കോടിക്കണക്കിനു ജനങ്ങള്‍ ജീവിക്കുന്നുണ്ട്‌ എന്നുള്ളത്‌ സി.പി.എം കാര്‍ അന്ന്‌ മനസ്സിലാക്കാതിരുന്ന സത്യവും. അതു പോലെ തന്നെ 87 ല്‍ നായനാര്‍ സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ കംപ്യൂട്ടര്‍ നിരോധിച്ചിരുന്നു. അന്ന്‌ പറഞ്ഞത്‌ തൊഴില്‍ നഷ്ടം എന്നായിരുന്നു. ഇന്നോ? ഇടതന്‍മാര്‍ക്ക്‌ ബുദ്ധി ഉദിക്കുക എപ്പോഴും 10 കൊല്ലത്തിനു ശേഷം ആണെന്നതാണ്‌ സത്യം. നെല്‍കൃഷി നശിക്കുന്നതിനെതിരെ അട്ടഹാസം മുഴക്കുന്ന അച്യുതാനന്ദനും കെ.എസ്‌.കെ.ടി.യു വും നെല്‍കര്‍ഷകണ്റ്റെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ എന്തെങ്കിലും ചെയ്തോ? വല്ലവണ്റ്റെയും കൃഷി വെട്ടി നിരത്തിയിട്ടായിരുന്നു അവര്‍ വിപ്ളവം കൊണ്ടു വരാന്‍ ശ്രമിച്ചത്‌. കൃഷിപ്പണിക്ക്‌ ആളെക്കിട്ടാത്തപ്പോഴും ആലപ്പുഴയിലെ നെല്‍കര്‍ഷകനു കൊയ്തു യന്ത്രവും മെതിയന്ത്രവും, ട്രാക്ടറും ഒന്നും ഉപയോഗിക്കാന്‍ സ്വതന്ത്യ്രം ഇല്ല. ഈ 21)ം നൂറ്റാണ്ടിലും. അഥവാ വല്ലവര്‍ക്കും അത്‌ ഉപയോഗിക്കണമെങ്കില്‍ കെ.എസ്കെ.യു.ടി ക്കാര്‍ കനിയണം. എന്തൊരു തമാശയാണിതൊക്കെ. അരി മുഖ്യഭക്ഷണമായ കേരളത്തില്‍ കേരളീയണ്റ്റെ നെല്ല്‌ ചിലവാവുന്നില്ല എന്നത്‌ എന്ത്‌ വിരോധാഭാസമാണ്‌. നമ്മുടെ സംഘടിത തൊഴിലാളി വര്‍ഗ്ഗം കൂലി കൂടുതല്‍ ചോദിച്ചു വാങ്ങാന്‍ കാട്ടുന്ന താല്‍പര്യം ഉല്‍പാദനം കൂട്ടാന്‍ കാണിക്കുന്നില്ല എന്നുള്ളതാണ്‌ സത്യം. നമ്മള്‍ വികസന വിരോധികളല്ല എന്ന്‌ വരുത്തിത്തീര്‍ക്കാന്‍ അച്യതാനന്ദനും കുട്ടരും GIM ല്‍ സംബന്ധിച്ചിരുന്നു. എന്നിട്ട്‌ ചെയ്തത്‌ എന്താ? ജിം കഴിഞ്ഞ ഉടനെ ഇവിടെ ഒരു സമര മാമാങ്കം നടന്നു. വെറുമൊരു ജുഡീഷ്യന്‍ അന്വേഷണത്തിനു വേണ്ടി അരെങ്കിലും പൊതുമുതലുകള്‍ നശിപ്പിച്ചു കൊണ്ട്‌ സമരം നടത്തിയതായി കേട്ടിട്ടുണ്ടൊ? ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സര്‍ക്കാരിന്‌ തങ്ങള്‍ക്ക്‌ അനുകൂലമായി റിപ്പോര്‍ട്ട്‌ എഴുതും എന്ന്‌ തോന്നുന്നവരെ നിയമിക്കാം. അതു കഴിഞ്ഞ്‌ റിപ്പോര്‍ട്ട്‌ വന്നാല്‍ സര്‍ക്കാരിനു സ്വീകരിക്കുകയൊ നിരസിക്കുകയൊ ചെയ്യാം എന്നും ഓര്‍ക്കുക. അതിനു വേണ്ടിയായിരുന്നുവൊ അന്നത്തെ വിപ്ളവം? തലയില്‍ ആള്‍ത്താമസമുള്ള ആര്‍ക്കും മനസ്സിലാവും ഇടതന്‍മാരുടെ ഉദ്ദേശ്യം വല്ല വിദേശിക്കും ഇവിടെ ഒരു സ്ഥാപനം തുടങ്ങണം എന്ന വല്ല ഉദ്ദേശ്യവും ഉണ്ടായിരുന്നെങ്കില്‍ ആ സമരാഭാസം കണ്ടതോടെ സ്ഥലം വിട്ടു കൊള്ളണം എന്നതായിരുന്നു എന്ന്‌.
കേരളത്തില്‍ ഒരു വര്‍ഷത്തില്‍ എത്ര ഹര്‍ത്താലുകള്‍ നടക്കുന്നു എന്ന്‌ അരെങ്കിലും ചിന്തിച്ചിട്ടുണ്ടൊ? ഇന്ത്യയില്‍ മറ്റൊരു സംസ്ഥനത്തും ഇത്രയധികം ബന്ദുകള്‍ നടക്കില്ല. ഹര്‍ത്താല്‍ നടത്താനുള്ള കാരണങ്ങള്‍ പലപ്പോഴും വിചിത്രമായിരിക്കും. ഇന്ത്യയെ മൊത്തം ബാധിക്കുന്ന പ്രശ്നമാണ്‌ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധന. ഇടതന്‍മാര്‍ കൂടി പിന്‍തുണക്കുന്ന ഗവണ്‍മെണ്റ്റാണ്‌ വില വര്‍ദ്ധിപ്പിക്കുന്നതും. ഒരിക്കലും കേരളത്തില്‍ മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണി മുടക്കിയതുകൊണ്ട്‌ കൂട്ടിയ തുക പിന്‍ വലിച്ചിട്ടും ഇല്ല. എന്നിട്ടും ഒരു നേര്‍ച്ച പോലെ ഓരോ തവണ വില വര്‍ദ്ധന ഉണ്ടാവുമ്പോഴും കേരളത്തില്‍മാത്രം ഒരു പണിമുടക്ക്‌ നമുക്ക്‌ സഹിക്കേണ്ടി വരുന്നു.
പിന്നെ ഇവിടെ വികസനം വരും. അതിന്‌ ഇടതന്‍മാര്‍ ഭരണത്തിലായിരിക്കണം. കൊക്കൊക്കോള, പെപ്സി കമ്പനികള്‍ ഇവിടെ കൊണ്ടു വന്നത്‌ ഇടതു ഭരണമായിരുന്നു എന്നോര്‍ക്കുക. സ്മാര്‍ട്‌ സിറ്റിയും, എക്സ്‌പ്രസ്‌ ഹൈവേയും, സ്വാശ്രയ കോളേജുകളൂം ഇവിടെ മറ്റു പേരുകളില്‍ മറ്റു ന്യായങ്ങളില്‍ വരുന്നത്‌ ഉടന്‍ പ്രതീക്ഷിക്കാം.

Submitted by aveenkrishnan on Mon, 2006-05-08 05:26.

ഞാന്‍ ജയശീലനും ആയി പൂര്‍ണമായി യോചിക്കുന്നു.വികസനം പരിസ്ഥിതിക്കു വിഘാതം ആകരുത്‌,പക്ഷെ അതു കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണെന്നു നമള്‍ മറക്കരുത്‌. with the new world order we don't have an existance,if we continue to have an isolated policy.If we can't provide land in competitive prices for smart city,other sate are there to offer the same.we need to cleverly pick that middle path.

And another best way to boost our economy is tourism....It serves both purpose.Wil solve our economic problems with out affecting environment.

but we are all happy being a pravasi and even though like to go back,Doesn't have the courage to make a change which can turnaround things.