തര്‍ജ്ജനി

ഡോണ മയൂര

മെയില്‍: break.my.silence@gmail.com
വെബ്ബ്: http://rithubhedangal.googlepages.com

Visit Home Page ...

കവിത

ഇങ്ങനെയൊക്കെയല്ലേ ഒരാള്‍...

ഒരിടത്ത്
ഉണരല്ലേ ഉണരല്ലേ എന്നുരുകി
പ്രാര്‍ത്ഥിക്കുന്നത് കൊണ്ടും,
മറ്റൊരിടത്ത്
ഉണരണേ ഉണരണേ എന്നുരുകി
പ്രാര്‍ത്ഥിക്കുന്ന കൊണ്ടുമാവണം,
എല്ലാ ദിനവുമുണര്‍ന്നു പോവുന്നത്.

മച്ചിലുറച്ച മിഴിയിലേക്ക്
വെയില്‍ കണ്ണുമിഴിച്ചപ്പോള്‍,
തലേന്ന് അടയ്ക്കാന്‍ മറന്ന
ജന്നല്‍ പാളിയിലൂടൊന്ന് പുറത്തേക്ക്
എത്തി നോക്കിയതേ ഉള്ളൂ....

അടിക്കാതെ കിടന്ന മുറ്റത്തെ
കരിയിലകള്‍ സംഘം ചേര്‍ന്ന്
പീണിക്കിളികളായി പറന്നു വന്ന്
കൊത്തിപ്പറന്നു പോയ്!

ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒരാള്‍
ഇന്നെത്ര കൊക്കുകളിലേറിയാണ്,
ഇന്നെത്ര ചിറകുകളിലേറിയാണ്,
ഇന്നെത്ര ഉയരങ്ങള്‍ താണ്ടിയാണ്,
പറന്നു പോകുന്നത്!

Subscribe Tharjani |
Submitted by ജസ്റ്റിന്‍ (not verified) on Wed, 2010-08-25 11:19.

നന്നായിട്ടുണ്ട് ഡോണ.