തര്‍ജ്ജനി

കവിത

ഹൌവ്വയുടെ പുസ്തകം

I
“ഇമ്മിണിക്കുന്നിൽ നിന്നു ചാടി
ആത്മഹത്യ ചെയ്യാൻ ശ്രമിച്ചവന്
വെള്ളച്ചാട്ടത്തിൽ‌പ്പെട്ടവന്
ദൈവം കൊടുത്ത രതിമൂർച്ചയുണ്ടായി.”
II
ആകാശത്തിൽ ജനാലകൾ വരച്ച്
അരണ്ടവെളിച്ചത്തിൽ എന്തോ
തിരയുകയായിരുന്ന
ആദത്തിന്റെ
ചുരുങ്ങിയ ലോകത്ത്
കർക്കിടകപ്രാന്തിൽ കറുത്ത
കുപ്പിവളകളുടെ ഒരുക്കം
വിട്ടുപോയി
മഴയിൽ, തീരാതെ നെയ്യുന്ന തണുപ്പിൽ
ചന്തമുള്ള മേനിയിൽ വിയർപ്പിന്റെ കുഞ്ഞുങ്ങൾപെറ്റുപെരുകി
നക്ഷത്രങ്ങൾക്കുവേണ്ടി
മിന്നലിന്റെ ചെടികൾ വളർന്നു
പ്രാന്തൻ നിഴലുകൾക്ക് ചോരമണം

III
വക്കുപൊട്ടിയ കനവുകളെ
ഒതുക്കിക്കൂട്ടാൻ ശ്രമിക്കുമ്പോൾ
വെളിച്ചത്തിലവർ നഗ്നരായി
വേർപിരിഞ്ഞ മഴവില്ല് പുഴയുടെ ദുഃഖമായി നിറഞ്ഞപ്പോൾ
സ്വപ്നങ്ങൾ കൊഴിഞ്ഞു വീഴുന്നു
വടവൃക്ഷമായി അവരുടെ ജീവിതം

ശശികുമാർ കെ

Subscribe Tharjani |
Submitted by Davis K C (not verified) on Fri, 2010-08-27 11:37.

Mr. K Sasikumar from JNV Palakkad< Kerala is a budding poet. Thanks for publishing his poem in Chintha. His future poems may also be published.