തര്‍ജ്ജനി

ശിവകുമാര്‍. ആര്‍

ശ്രീവത്സം,
കുമാരപുരം,
തിരുവനന്തപുരം.
ഫോൺ: 9746576848
ഇ-മെയിൽ: ​svkpuram@gmail.com

Visit Home Page ...

കവിത

ആത്മായനം

ചരിത്രമേറെസത്യപാഠക-
ങ്ങള്‍ തീർത്തകോട്ടയില്‍
വിരുന്നുകാരനായ്‌ വരുമ്പോ-
ളോര്‍ക്കണം പഴമൊഴി
പരന്നു നീണ്ടപാതകള്‍
പഴിയ്ക്കുമെന്നൊരോര്‍മ്മയില്‍
ചരിയ്ക്കണം സുശക്തരായ്‌
നിലയ്ക്കണം മദോത്സവം
നിര്‍വികാരസന്ധ്യകള്‍
മയങ്ങിവീഴിലും സദാ
നിലച്ചിടാത്തൊരീയുഷസ്സി-
നൊപ്പമേ ചരിയ്ക്കണം

വിത്തുമാറി വേരുവന്നു
ശക്തിനേടിയെങ്കിലും
മറിഞ്ഞിടാം മരങ്ങളേറെ
വേരുകള്‍ വെറുക്കുകില്‍
കൊടിയ താഡനങ്ങളില്‍
വലഞ്ഞിടുന്നനേരവും
പ്രതിധ്വനിച്ചിടാത്തവ്യര്‍ത്ഥ
മോഹസ്വപ്നമേകിടും
മയങ്ങുകില്ല മാനവന്‍
പ്രഹേളികാന്ധഭൂമിയില്‍
മരിച്ചുവീഴിലും മതിപ്പു-
മാത്രമെന്റെ മാനസം
കൊതിച്ചിടുന്ന നേരവും
പ്രഭാതചക്രവാളവും
പരക്കെസൂര്യരശ്മിചാര്‍ത്തി
നമ്മളെ നയിച്ചിടും.

Subscribe Tharjani |